"ഉപയോക്താവ്:13436" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

23:33, 27 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

    1930 ൽ സ്ഥാപിതമായ കയിലൂർ എ.എൽ.പി. സ്കൂളിന്റെ ഭരണ നിർവ്വഹണ ചരിത്രത്തിൽ നിരവധി പേരുടെ കരങ്ങളിലൂടെ കടന്നു വന്നാണ് നിലവിലെ മാനേജരിൽ എത്തി നിൽക്കുന്നത് കെ ടി.ഗോവിന്ദൻ നമ്പ്യാർ , എം.കെ.ബാലകൃഷ്ണൻ , ടി.വി.മാധവൻ നമ്പ്യാർ , എം.ഡി.മനോജ് എന്നിവരാണ് മുൻകാല മാനേജർമാർ നീണ്ട് എട്ട് പതിറ്റാണ്ട് കാലത്ത് സ്കൂളിന്റെ ചരിത്രത്തിൽ നിരവധി നേട്ടങ്ങൾ എടുത്ത് പറയാൻ പറ്റും . ജിവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർക്ക് ജീവിതത്തിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത് ഈ സ്ഥാപനമാണ് . സാമൂഹികവും സാംസ്കാരികവും , വൈജ്ഞാനികവുമായ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . പടിയൂർ , പെരുമണ്ണ് പ്രദേശങ്ങൾക്കിടയിൽ പൊതുജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വണ്ടി ആശ്രയിക്കാൻ ഗവ : എയ്ഡഡ് മേഖലയിൽ നില കൊള്ളുന്ന ഏക സ്ഥാപനമാണ് ഈ വിദ്യാലയം . നിലവിൽ അഞ്ച് ക്ലാസ്സും , ആറ് അധ്യാപകരും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിൽ 80 വിദ്യാർത്ഥികൾ പഠിക്കുന്നു . ആരംഭ കാലത്ത് സ്ഥാപിച്ച് കെട്ടിടത്തിന് പുറമെ മുൻ മാനേജർ ടി.വി.മാധവൻ നമ്പ്യാർ സ്ഥാപിച്ച മറ്റൊരു കെട്ടിടം മാത്രമാണ് ആകെയുള്ളാരു മാറ്റം . 
  നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്രലബ്ദിക്ക് മുമ്പ് തന്നെ ആരംഭിച്ച വിദ്യാലയമാണ് കുയിലൂർ എ.എൽ.പി. സ്കൂൾ . 1930 ൽ കുയിലൂർ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം നേടാൻ ഒരു കേന്ദ്രവുമില്ലാതെ ജനങ്ങൾ വലയുന്ന ഒരവസരത്തിലാണ് നാട്ടുകാരുടെ എക്കാലത്തെയും സ്വപ്നം പൂവണിയിച്ചു കൊണ്ട് അതു വരെ കുടിപള്ളിക്കൂടമായി പ്രവർത്തിച്ച് പ്രാഥമിക വിദ്യാലയം ഏതാനും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പരിമിതമായ സൗകര്യത്തോടുകൂടി ഒരു പമറി സ്കൂളായി പ്രവർത്തനമാരംഭിച്ചത് . കെ.ടി.ഗോവിന്ദൻ നമ്പ്യാരാണ് ഈ മഹത് സ്ഥാപനത്തിന്റെ സ്ഥാപകൻ .
"https://schoolwiki.in/index.php?title=ഉപയോക്താവ്:13436&oldid=1021111" എന്ന താളിൽനിന്ന് ശേഖരിച്ചത്