ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ
സ്കൂൾ പ്രവേശനോത്സവം 2024-25- ജൂൺ 3
2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു .വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു . ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ അവർകൾ നിർവഹിക്കുകയും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി
ശ്രീ വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു . 2024 മാർച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ്
നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു , ഒപ്പം രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
-
നവാഗതർക്ക് ബുക്ക്, പേന വിതരണം
-
നവാഗതരെ സ്വീകരിക്കൽ
-
നവാഗതരെ സ്വീകരിക്കൽ
പരിസ്ഥിതി ദിനാചരണം ജൂൺ 5
ജൂൺ അഞ്ചിന് വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു .പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ,എസ് പി സി, ജെ ആർ സി , എൻ എസ് എസ് കേഡറ്റുകൾ എന്നിവരും വിവിധ ക്ലബ്ബ് അംഗങ്ങളും ഏറെ ആവേശത്തോടെ ഈ പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി,ക്വിസ് മത്സരങ്ങൾ, കോറിയോഗ്രാഫി
എന്നിവയും സംഘടിപ്പിച്ചു.പരിസ്ഥിതിയോടുള്ള സ്നേഹം ഊട്ടി വളർത്തുന്നതിനും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനും പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും ഈ ദിനാഘോഷം കുട്ടികളെ സഹായിക്കുന്നു.
വായനദിനം
ജൂൺ 19 ന് വായന വാരാചരണവും വായന ദിനവും വിദ്യാരംഗം അടക്കമുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം പ്രശാന്ത് ഉദ്ഘാടനം ചെയ്തു.അന്നേദിവസം കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, സാഹിത്യ ക്വിസ് , കഥകളിയെ കുറിച്ച് കലാമണ്ഡലം പ്രശാന്തിന്റെ കുട്ടികളുമായുള്ള സംവാദം എന്നിവ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിക്കൊപ്പം എല്ലാ ഭാഷാവിഷയ ക്ലബുകളുടെ ഉദ്ഘാടനവും അന്നേ ദിവസം നിർവ്വഹിക്കപ്പെട്ടു.
യോഗാദിനം
ജൂൺ 21 ന് യോഗാദിനം ആചരിച്ചു. കായികാധ്യാപികയായ ശ്രീമതി ഷിബിന ടീച്ചർ പതിവായി യോഗ ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ ജീവിത രീതിയെ കുറിച്ചും അതിലൂടെ ജീവിതശൈലീ രോഗങ്ങളെ അകറ്റിനിർത്താൻ സാധിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും യോഗയുടെ വിവിധ മുദ്രകൾ അവർക്ക് അവരെ പഠിപ്പിച്ചുകൊടുക്കുകയും കുടുംബത്തോടൊപ്പം യോഗ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് പ്രതിനിധികൾ , അധ്യാപകർ,രക്ഷാകർത്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലഹരിവിരുദ്ധദിനം
ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു. അന്നേദിവസം എസ് പി സിയും വിമുക്തി ക്ലബ്ബും ചേർന്ന് സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. ലഹരി വിരുദ്ധസന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ ,പോസ്റ്റർ പ്രദർശനം എന്നിവ നടത്തിയതോടൊപ്പം സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും എസ് പി സിയുടെയും ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ പാർലമെൻറ് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു . ഇതിലൂടെ പാർലമെൻറിൽ നടക്കുന്ന വിവിധ നടപടിക്രമങ്ങളെക്കുറിച്ചും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന മാറി
നിൽക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാൻ സാധിച്ചു.ഇംഗ്ലീഷ് ക്ലബ്ബ് ഇൻറർനാഷണൽ ആൻ്റി ഡ്രഗ് ഡേ യോടനുബന്ധിച്ച് പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനും നടത്തുകയുണ്ടായി.
ടീച്ചറോടൊപ്പം ഉച്ചഭക്ഷണം
ജൂലൈ ഒന്നു മുതൽ ടീച്ചറോടൊപ്പം ഉച്ചഭക്ഷണം എന്ന പരിപാടി സ്കൂളിൽ ആരംഭിച്ചു .ഓരോ ദിവസവും രണ്ട് ക്ലാസിലെ കുട്ടികളും
അധ്യാപകരും ഒരുമിച്ച് ഡൈനിങ് ഹാളിൽ ഇരുന്ന് ഭക്ഷണംകഴിക്കും. സ്കൂളിൽ ഉണ്ടാക്കുന്ന ഭക്ഷണം ആസ്വാദ്യകരമായി കഴിക്കുന്നതിനൊപ്പം അധ്യാപകരും കുട്ടികളും തമ്മിൽ പ്രത്യേക സ്നേഹബന്ധം ഉടലെടുക്കുന്നതിനും കുട്ടികൾ മുഴുവൻ ഭക്ഷണവും കഴിക്കുന്നു എന്നുറപ്പു വരുത്തുന്നതിനും ഇതിലൂടെ സാധിക്കും.
റോബോട്ടിക്സ് ബോധവൽക്കരണ ക്ലാസ്
ജൂലൈ രണ്ടിന് റോബോട്ടിക്സ് എഞ്ചിനീയറിംഗിനെ കുറിച്ച് എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സിനെ കുറിച്ച് ധാരണ ഇല്ലാതിരുന്ന കുട്ടികൾക്ക് Robotics നെ കുറിച്ചുള്ള അടിസ്ഥാന ആശയങ്ങളും അറിവും ഈ ക്ലാസ്സിലൂടെ ലഭിച്ചു.
ബഷീർ ദിനം
ജൂലൈ അഞ്ചിന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം ആചരിച്ചു .ബഷീർ പതിപ്പ് , ബഷീർ കൃതികളുടെ ആസ്വാദനം, ബഷീർ ഫലിതങ്ങൾ ,കവിത ആലാപനം, ബഷീർ കഥാസന്ദർഭങ്ങളുടെ ചിത്രീകരണം എന്നിവയും സംഘടിപ്പിച്ചു.ഒപ്പം ബഷീറിൻറെ നോവലായ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, ബഷീർ എന്നിവരുടെ കഥാപാത്ര ആവിഷ്കാരവും നടത്തി.
ലോക ജനസംഖ്യാ ദിനം
11 ന് ലോക ജനസംഖ്യാ ദിനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി പോസ്റ്റർ നിർമ്മാണ മത്സരം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.
ഉദ്ഘാടനം
ജൂലൈ 12 ന് സ്കൂളിൽ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ചെലവഴിച്ചു നിർമ്മിച്ച പ്രവേശന കവാടം, ജിംനേഷ്യം , നവീകരിച്ച
മിനി കോൺഫറൻസ് എന്നിവയുടെ ഉദ്ഘാടനം കേരള സംസ്ഥാന ക്ഷീര വികസന -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ
ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.
അറബിക് ടാലന്റ് ടെസ്റ്റ്
ജൂലൈ 13 ന് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഉപജില്ലാതല മൽസരം അയ്യൻകോയിക്കൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.പ്രസ്തുത അസംബ്ലിയിൽ നീൽ ആംസ്ട്രോങ്ങിനെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ചാന്ദ്രദിന ഗാനം ,ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പ് എന്നിവ അവതരിപ്പിച്ചു. അന്നേദിവസം ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. ഒപ്പം ബുധനാഴ്ചകളിൽ നടത്തി വരുന്ന ആകാശവാണി പരിപാടിയിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ കൂടി ഉൾപ്പെടുത്തി.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
ആഗസ്റ്റ് 1 ന് എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു.
പ്രേംചന്ദ് ജയന്തി
ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. അന്നേദിവസം പ്രേംചന്ദിന്റെ ജീവചരിത്രം പ്രധാനപ്പെട്ട കൃതികൾ തുടങ്ങിയവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. എല്ലാ ആഴ്ചയും ഒരു ദിവസം ഹിന്ദി പ്രാർത്ഥന എന്നിവ നടത്തിവരുന്നു.. എല്ലാദിവസവും ഒരു ഹിന്ദി വാക്കും അതിൻറെ അർത്ഥവും ക്ലാസുകളിലെ ബോർഡിൽ എഴുതിവരുന്നു. കൂടാതെ ഹിന്ദി അധ്യാപകർ ലൈബ്രറി ഹിന്ദി പുസ്തകങ്ങൾ കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുന്നു.
ശുചിത്വോൽസവം
ആഗസ്റ്റ് മൂന്നാം തീയതി ശുചിത്വോൽസവം പ്രബന്ധ മത്സരവും മലയാള സാഹിത്യ ക്വിസ് മത്സരവും നടക്കുകയുണ്ടായി വാങ്മയം ഭാഷാപ്രതിഭ എന്ന പേരിൽ നടന്ന മത്സരത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു.വായനയോട് ആഭിമുഖ്യം കുട്ടികളിൽകുറയുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള പരിപാടികൾ കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താൻ ഉതകുന്നതാണ് .
ഹെൽപ്പിംഗ് ഹാൻഡ്സ്
സമഗ്ര ഗുണമേൻമാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹെൽപ്പിംഗ് ഹാൻഡ്സ് പ്രോജക്ടിനായി അയ്യൻ കോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഭാഷാ വിഷയങ്ങളിൽ മലയാളവും ഇംഗ്ലീഷും ഗണിതവും തെരഞ്ഞെടുക്കുകയും
അർഹതപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്ത് പ്രോജക്ട് നടപ്പിലാക്കാൻ ആരംഭിക്കുകയും ചെയ്തു.
ഹിരോഷിമാ നാഗസാക്കി ദിനം
ആഗസ്റ്റ് ഒൻപതാം തീയതി ഹിരോഷിമാ , നാഗസാക്കി ക്വിറ്റിന്ത്യാദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ക്വിസ് മത്സരം പോസ്റ്റർ പ്ലക്കാർഡ് രചന മത്സരം മുദ്രാവാക്യ മത്സരം തുടങ്ങിയവ അവയിൽ ചിലതായിരുന്നു.
കരുത്തും കരുതലും
ആഗസ്റ്റ് പന്ത്രണ്ടാം തീയതി ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ കൗമാര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നശാ മുക്തഭാരത അഭിയാൻ കോഡിനേറ്റർ ശ്രീ എബ്രഹാമിന്റെ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. കൗമാരക്കാരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനൊപ്പം കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ അധ്യാപകരോടും കൗൺസിലറോടും തുറന്നു പറയാനുള്ള ധൈര്യവും ഈ ക്ലാസ്സിലൂടെ അവർക്ക് ലഭിച്ചു
സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15 ആം തീയതി സ്വാതന്ത്ര്യ ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു പ്രിൻസിപ്പലും എച്ച് എം ഉം ചേർന്ന് പതാക ഉയർത്തി. എസ് പി സി, ജെ ആർ സി ,എൻഎസ്എസ് വോളണ്ടിയേഴ്സ് വിവിധ പരിപാടികൾ അവതരിപ്പിച്ചു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റാലിയും മറ്റ് ആഘോഷ പരിപാടികളും ഒഴിവാക്കി.