എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്‍കൂൾ ഒളിമ്പിക്സ് 24

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 15 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് സ്കൂളിൽ സ്കൂൾ ഒളിമ്പിക്സിന് തുടക്കംകുറിച്ചു.മട്ടാഞ്ചേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി എസ് അനിൽകുമാർ ദീപശിഖ തെളിച്ചു. ഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് സ്കൂളിൽ സ്കൂൾ ഒളിമ്പിക്സിന് തുടക്കംകുറിച്ചു.മട്ടാഞ്ചേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി എസ് അനിൽകുമാർ ദീപശിഖ തെളിച്ചു. ഡിവിഷൻ കൗൺസിലർ സി ആർ സുധീർ സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എസ് ആർ ശ്രീദേവി പതാക ഉയർത്തി.ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ടാണ് ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിച്ചത്.SAY NO TO DRUGS, YES TO SPORTSഎന്നതായിരുന്നു മുദ്രാവാക്യം.എൻസിസി കേഡറ്റ്സിന്റെ നേതൃത്വത്തിൽ നാലു ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ നടത്തിയ മാർച്ച് പാസ്റ്റോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.വി എസ് അനിൽകുമാർ ലഹരിവിരുദ്ധ സന്ദേശം നല്കി.കായികാധ്യാപകനായ വി പി നിധിൻ സ്കൂൾ ഒളിമ്പിക്സിന് നേതൃത്വം വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ എം കെ നിഷ സ്വാഗതവും കെ പി പ്രിയ കൃതജ്ഞതയും അർപ്പിച്ചു.