ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 12 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജില്ലാതല ഇന്നൊവേറ്റീവ് പ്രോഗ്രാം -ഒന്നാം സ്ഥാനം

ജൂൺ 19 ന് തുടങ്ങി ഏകദേശം 10 മാസം നീണ്ടു നിന്ന സ്കൂൾ ഇന്നൊവേറ്റിവ് പ്രോഗ്രാം ആണ് *അക്ഷരക്കൂട്ട് *. അതിന്റെ മുദ്രാവാക്യം ആണ് *വായനയാണ് ലഹരി*. എൽ പി മുതൽ വി.എച്ച്.എസ്.ഇ വരെ നടപ്പിലാക്കിയ പദ്ധതി ആണെങ്കിലും ഹൈസ്കൂൾ പ്രോഗ്രാം ആയാണ് ഇത് ബി ആർ സി തല ഇന്നൊവേറ്റീവ് മത്സരത്തിന് നൽകിയത്. ഏകദേശം 18 പത്ര വായന ക്വിസ്, 22 ദിനാചാരണ ക്വിസ്, 2000 ത്തോളം ആസ്വാദനകുറിപ്പുകൾ. മാർച്ച്‌ 31 ന് മെഗാ ക്വിസ്. 80 ട്രോഫികൾ,62 മെഡലുകൾ,ക്യാഷ് പ്രൈസുകൾ ഇവ നൽകിയാണ് കുട്ടികളെ വായനയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയത്. സ്കൂൾ ലൈബ്രേറിയൻ റെൻഷി ഈ പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹപൂർവം കുട്ടികളെ സഹായിക്കുകയും മാർഗനിർദേശം നൽകി ലൈബ്രറിയിലിരുത്തി അവർക്ക് വായിക്കാനും എഴുതാനുമുള്ള അവസരം നൽകുകയും ലൈബ്രറി കാർഡ് കൊണ്ടുവന്നതു വഴി കുട്ടികളും രക്ഷാകർത്താക്കളും വായനയിൽ പങ്കുചേർന്ന് വായനയുടെ ഒരു പുതുലോകം സൃഷ്ടിച്ചു.വായനയാണ് ലഹരി എന്ന പ്രോഗ്രാം ഡോ.പ്രിയങ്ക കൊണ്ടുവന്നപ്പോൾ ലൈബ്രേറിയന്റെ സേവനവും വിലമതിക്കാനാകാത്തമായി മാറി.മണ്ണാംകോണം അംഗൻവാടിയിലും പുന്നറ വിള അംഗൻ വാടിയിലും രണ്ട് ലൈബ്രറികൾ സ്ഥാപിച്ചു.  അധ്യാപകരുടെ ഇടയിൽ വായന കുറവായതിനാൽ സ്റ്റാഫ് റൂം ലൈബ്രറി.8 ആസ്വാദന കുറിപ്പ് ബുക്കുകൾ. അനശ്വർ ദേവ്,9 B യിലെ മുഴുവൻ കുട്ടികളും സ്‌കൂളിന് ഇത്തരം ഒരു മികവ് നേടാൻ സഹായിച്ചു.കാട്ടാക്കട ബി ആർ സി തലത്തിൽ സെക്കന്ററി വിഭാഗത്തിൽ ഒന്നാമതെത്തിയ ശേഷം തിരുവനന്തപുരം ജില്ലാതല മത്സരത്തിൽ അവതരണത്തിലൂടെ ഒന്നാം സ്ഥാനത്തെത്തുകയും ജില്ലാ തലത്തിൽ 10000 /-രൂപയാണ് സമ്മാനത്തുക ലഭിക്കുകയും ചെയ്തു.പ്രസെന്റേഷൻ നടത്തിയത് മൂന്നാം ക്ലാസിലെ അനശ്വർ ദേവ്,ഒമ്പതാം ക്ലാസിലെ സൂര്യ ആർ എസ്,അധ്യാപികയും കോർഡിനേറ്ററുമായ ഡോ.പ്രിയങ്ക പി യു എന്നിവരും ചേർന്നാണ്.

യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം 5.0

യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ കൂടുതൽ കുട്ടികളെ രജിസ്റ്റർ ചെയ്തു കൊണ്ടും കൂടുതൽ ആശയം അപ്‍ലോഡ് ചെയ്തു കൊണ്ടും സ്കൂൾ കാട്ടാക്കട ബിആർസിയിൽ ഒന്നാമതെത്തി.ശാസ്ത്രപഥം കൺവീനർ ഡീഗാൾ സാർ കുട്ടികളെ കൂടുതലായി രജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചർ സാങ്കേതികസഹായം നൽകുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ശാസ്ത്രപഥം കുട്ടികൾ മറ്റ് കുട്ടികളെയും സഹായിച്ചു.ഇങ്ങനെ ഒത്തൊരുമയോടെ പ്രവർത്തിച്ച് തിരുവനന്തപുരം ജില്ലയിൽ ടോപ്പ് ടെന്നിൽ എത്തിയെങ്കിലും രണ്ട് സ്കൂളുകൾ ഉണ്ടായിരുന്നതിനാൽ നിർഭാഗ്യവശാൽ സ്കൂളിന്റെ സ്ഥാനം പതിനൊന്നാമതായിയെങ്കിലും ടോപ്പ് ടെൺ ഫെസിലിറ്റേറ്റർ ലിസ്റ്റിൽ ലിസി ടീച്ചറിന് സർട്ടിഫിക്കറ്റ് നേടാനായി.

ഗാന്ധിദർശൻ പുരസ്കാരം@2023

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ സ്കൂൾ,മികച്ച കൺവീനർ,മികച്ച ഹെഡ്‍മിസ്ട്രസ്, തുടങ്ങി അഞ്ച് വ്യത്യസ്ത പുരസ്കാരങ്ങളുമായി ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് വിദ്യാഭ്യാസജില്ലയിലെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് മാതൃകയായി.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന്റെ പ്രോത്സാഹനത്തിൽ കൺവീനർ ഡോ.പ്രിയങ്ക ടീച്ചറും ഗാന്ധിദർശൻ ക്ലബിലെ കുട്ടികളും ചേർന്നാണ് ഈ മികവ് സ്കൂളിനായി നേടിയത്.

എൽ എസ് എസ് ജേതാക്കൾ@2023

2022-2023 അധ്യയനവർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പിനായുള്ള പരീക്ഷയെഴുതിയ കുട്ടികളിൽ നിന്നും മിന്നുന്ന തിളക്കവുമായി ഇരട്ടക്കുട്ടികൾ മുന്നിലെത്തി.നിലവിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആരാധ്യ എസ് എൻ,അർപ്പിത് എസ് എൻ എന്നീ മിടുക്കരാണ് സ്കോളർഷിപ്പിന് അർഹരായത്.ഇവരെ പരിശീലിപ്പിച്ച അധ്യാപകർക്ക് അഭിമാനകരമായി മാറി ഈ വിജയം.

തിളക്കം2023

ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ അരുവിക്കര മണ്ഡലത്തിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെ ആദരിക്കുകയും ഫുൾ എ പ്ലസ് ജേതാക്കളെ മെമൊന്റോ നൽകി ആദരിക്കുകയും ചെയ്യുന്ന ചടങ്ങിൽ ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും പങ്കെടുക്കുകയും ബഹു മന്ത്രിയിൽ നിന്നും ആദരം ഏറ്റു വാങ്ങുകയും ചെയ്തു.എം എൽ എ അഡ്വ.സ്റ്റീഫൻ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസ്തുത ചടങ്ങിൽ ഫുൾ എ പ്ലസ് വാങ്ങിയ വീരണകാവ് സ്കൂളിലെ 23 കുട്ടികളും ആദരം ഏറ്റു വാങ്ങി.ഉഴമലയ്ക്കൽ സ്കൂളിൽ വച്ച് വൈകുന്നേരം മൂന്നു മണിയ്ക്കാണ് പരിപാടികൾ നടന്നത്.

എൻഎം എൻ എൻ ഇ സ്കോളർഷിപ്പ് ജേതാക്കൾ@2023

2022-2023 ലെ എൻ എം എൻ എൻ ഇ സ്കോളർഷിപ്പിൽ പങ്കെടുത്തതിൽ 17 കുട്ടികൾ വിജയിച്ചു. ഇതിൽ അപർണയും അഭിനയും യോഗ്യതാ ശതമാനം ലഭിച്ച് സ്കോളർഷിപ്പിന് അർഹരായി.