ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

  • 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എസ്.പി.സി , ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പുതിയ കുട്ടികളെ  വരവേറ്റു.
  • ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5-ന് പരിസ്ഥിതി ദിനം; സയൻസ് ,പരിസ്ഥിതി , JRC, SPC എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു . എച്ച് എം ഇൻ ചാർജ് ദിനേശ് ബാബു മാസ്റ്റർ വൃക്ഷതൈ നടൽ ഉദ്‌ഘാടനം നിർവഹിച്ചു . തുടർന്ന് എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. JRCക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ഇത് ഞാൻ നട്ട ചെടി, ഈ ചെടി എന്നോടൊപ്പം വളരും" എന്ന പദ്ധതി സംഘടിപ്പിച്ചു.
  • 2024-25 അധ്യയന വർഷത്തിൽ spc യൂണിറ്റിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ ജൂൺ 12ന് നടന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ശാരീരികക്ഷമത പരിശോധനയ്ക്കു ശേഷം അന്തിമലിസ്റ്റ് ജൂൺ 19ന് പ്രസിദ്ധീകരിച്ചു.
  • ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ 13 ന് കുട്ടികൾക്കായി പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
  • 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു . ജൂൺ 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
  • ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ JRC യൂണിറ്റിലെ കുട്ടികൾക്കായി പോക്സോ ബോധവത്കരണ ക്ലാസ് നടത്തി.
  • ജൂൺ 19 വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എല്ലാ ക്ലാസുകളിലും ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു.മലയാളം, ഹിന്ദി, ഇംഗ്ലീഷ്, എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ പി.എൻ . പണിക്കർ അനുസ്മരണം,ക്ലാസ് തല പുസ്തക പ്രദർശനം, പുസ്തകപരിചയം, വായന മത്സരം,സാഹിത്യ ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
  • ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് SPC യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യോഗാപരിശീലനം നേടിയ കുട്ടികളുടെ യോഗ അവതരണവും നടന്നു.
  • 2024-25 അധ്യയന വർഷത്തിൽ,JRC യൂണിറ്റിൽ അംഗങ്ങളാകാനുള്ള സെലക്ഷൻ ടെസ്റ്റ് ജൂൺ 24 ന് നടന്നു.അന്തിമ ലിസ്റ്റ് ജൂലൈ 9ന് പ്രസിദ്ധീകരിച്ചു.
  • ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് എസ് പി സി , ജെ ആർ സി , സോഷ്യൽ സയൻസ് ക്ലബ്ബ് ,ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു എല്ലാ ക്ലാസുകളിലെയും കുട്ടികൾ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.
  • വായനാപക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഔപചാരികമായ ഉദ്ഘാടനം ജൂൺ 26ന് പ്രശസ്ത നാടക പ്രവർത്തകനും പ്രഭാഷകനുമായ ശ്രീ രവി ഏഴോം നിർവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ദിനേശ് ബാബു മാസ്റ്റർ , ഹെഡ്മിസ്ട്രസ് ഫായിസാബി ടീച്ചർ,സ്മിത ടീച്ചർ, രഞ്ജിത ടീച്ചർ, രാമചന്ദ്രൻ മാസ്റ്റർ എസ് ആർ ജി കൺവീനർ സുമ ടീച്ചർ,സുജാത ടീച്ചർ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കയ്യെഴുത്ത് മാസികകളായ നറുമൊഴി, Drizzles എന്നിവ പ്രകാശനം ചെയ്തു .9 F ലെ അനസൂയ വായനാർപ്പിതം നൃത്തശില്പം അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിലെ കുട്ടി ഫോട്ടോഗ്രാഫർമാർ ചടങ്ങിലെ നിറസാന്നിദ്ധ്യമായി.
  • ജൂൺ 27,28 തിയ്യതികളിലായി നടന്ന സബ്ജില്ലാ സുബ്രതോ കപ്പ് മത്സരത്തിൽ ഇ. എം. എസ്.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അണ്ടർ 17 ഇനത്തിൽ  റണ്ണേഴ്‌സ്  അപ്പും , അണ്ടർ 15 ഇനത്തിൽ ജേതാക്കളുമായി .