ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം

ദൈനംദിന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം  

കുണ്ടംകുഴി ഗവ: ഹയർ സെക്കണ്ടറി  സ്കൂളിൽ2024-25 വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ മാധവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അദ്ധ്യക്ഷനായി. സിനിമാ- നാടക പ്രവർത്തകൻ പി കെ ലോഹിതാക്ഷൻ മുഖ്യാഥിതിയായി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വരദരാജ്,പഞ്ചായത്തംഗങ്ങളായ

ടി പി ഗോപാലൻ, ഡി വത്സല, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ഹെഡ്മാസ്റ്റർ എം അശോക, എം പി ടി എ പ്രസിഡണ്ട് ബി വീണാകുമാരി, സീനിയർ അസിസ്റ്റൻറ് പി ഹാഷിം, കെ മുരളീധരൻ, കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി വിനോദ് മലാങ്കാട് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് നന്ദിയും പറഞ്ഞു.പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആകർഷകമായ പ്രവേശന കവാടം ഒരുക്കുകയും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു.


പഠനപരിപോഷണ പദ്ധതി

കുണ്ടംകുഴി സ്കൂളിൽ പഠനപരിപോഷണ പദ്ധതികൾക്ക് തുടക്കമായി..ലേണിംഗ് ബേർഡ്സ്, റൈറ്റിംഗ് ഗൈഡ്സ്, തെളിച്ചം.

കുണ്ടംകുഴി. കുണ്ടംകുഴി സ്കൂളിൽ വിദ്യാർഥികളുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കാനുള്ള  വേറിട്ട പഠനപരിപോഷണ പദ്ധതികൾക്ക് തുടക്കമായി. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെപഠനനിലവാരമുള്ള കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി ഉയർത്താൻ ലേണിംഗ് ബേർഡ്സും എഴുത്ത്, വായന എന്നിവയിൽ ഇപ്പോഴും അധ്യാപകന്റെ സഹായം ആവശ്യമുള്ളവർക്ക് കൂടുതൽ പഠനശേഷികൾ കൈവരിക്കുന്നതിനായി തെളിച്ചം, ഈ രണ്ടു കൂട്ടർക്കും ഇടയിലുള്ള കുട്ടികളുടെ കഴിവുകൾ പരമാവധി വികസിപ്പിക്കുന്നതിനായി റൈറ്റിംഗ് ഗൈഡ്സ് എന്നീ പദ്ധതികളാണ് ആരംഭിച്ചത്.അധികസമയം കണ്ടെത്തി ഇതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അധ്യക്ഷനായി. സ്കൂൾ വികസന സമിതി ചെയർമാൻ പി കെ ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ഹാഷിം പി സ്വാഗതവും എസ്ആർജി കൺവീനർ സനിൽകുമാർ കെ പി നന്ദിയും പറഞ്ഞു. ശ്രീജിത്ത് എം പദ്ധതി വിശദീകരിച്ചു.




ശാസ്ത്ര ലാബ് ഉദ്ഘാടനവും വിജയോത്സവും

കുണ്ടംകുഴി: കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി കുണ്ടംകുഴി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജീകരിച്ച ശാസ്ത്ര ലാബ് പാർലമെൻ്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷം വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  ടി വരദരാജ്, ലത ഗോപി, പി ടി എ പ്രസിഡണ്ട്  എം മാധവൻ, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ശാന്തകുമാരി കെ, പി ശ്രുതി, വീണാകുമാരി ബി പി, കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം അശോക നന്ദിയും പറഞ്ഞു.



ചിത്രശാല