ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2024-25-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

വായനാദിനം

അന്താരാഷ്ട്ര യോഗാദിനം

കുടയത്തൂർ ഗവ. ന്യൂ എൽ.പി.സ്ക്കൂളിൽ യോഗ പരിശീലന ഉദ്ഘാടനവും ലഹരിവിരുദ്ധ ദിനാചരണവും നടത്തി. കുടയത്തൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. ചിന്നു സൂര്യൻ യോഗ  പരിശീലനം ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സിസ്റ്റർ M. C .അനു ക്ലാസുകൾ നയിച്ചു. പി. ടി. എ പ്രസിഡൻ്റ് K A സുരേഷ് അധ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വർഷ ടി.എസ്.സ്വാഗതവും വിദ്യാരംഗം കൺവീനർ സിബി കെ ജോർജ് നന്ദിയും രേഖപ്പെടുത്തി. സീനിയർ അസിസ്റ്റൻ്റ് റീന വി.ആർ. ആശംസ അർപ്പിച്ചു. അധ്യാപകരായ സജിത പി.സി , സിന്ധു എ.എൻ, ബഷീറ യു .എഫ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടന്നു.

തുമ്പിമൊഴി

കുടയത്തൂർ    ഗവ . ന്യൂ  എൽ. പീ സ്കൂൾ വിദ്യാർഥികളുടെ  രചനകൾ ഉൾപ്പെടുത്തിയ 'തുമ്പിമൊഴി ' പുസ്തകത്തിൻ്റെ വിതരണോത്ഘാടനം.     കുടയത്തൂർ  പബ്ലിക് ലൈബ്രററി പ്രസിഡൻ്റ്   ശ്രീ ശശീധരൻസർ  നിർവഹിക്കുന്നു

ഹലോ ഇംഗ്ളീഷ്ഉദ്ഘാടനം

ഗവ ന്യൂ. എൽ പി സ്കൂളിൽ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഉദ്ഘാടനം നടത്തി.മോർക്കാട് എൽ പി സ്ക്കൂൾ എച്ച്.എം ശ്രീമതി അജിത ടി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം  ക്ലാസ് നയിച്ചു.

വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം

കുടത്തൂർ ഗവ ന്യൂ. എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. വർഷ .ടി ആർ അധ്യക്ഷത വഹിച്ച യോഗം എസ്. സി. വി. എൽ. പി. സ്കൂൾ അറക്കുളം റിട്ടയേർഡ് ഹെഡ്മിസ്ട്രസ് സരസമ്മ  കെ .എൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.വിദ്യാരംഗം കൺവീനർ സിബി കെ ജോർജ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് റീന വി ആർ നന്ദിയും രേഖപ്പെടുത്തി.അധ്യാപകരായ സജിത പി സി,സിന്ധു എ എൻ,ബഷീറ യു എഫ് എന്നിവർ നേതൃത്വം നൽകി

ചാന്ദ്ര ദിനാചരണം

കുടയത്തൂർ ഗവ.ന്യൂ എൽ .പി  സ്ക്കൂളിൽ ചാന്ദ്രദിനാചരണം നടത്തി. ഹെഡ്‍മിസ്ട്രസ് വർഷ ടി ആർ  കുട്ടികൾക്ക് ചന്ദ്രദിന സന്ദേശം നൽകി. കുട്ടികൾ പോസ്റ്റർ രചന, ക്വിസ്, റോക്കറ്റ് നിർമ്മാണം ,ചാന്ദ്രദിന പാട്ട് മുതലായവ അവതരിപ്പിച്ചു .സാങ്കല്പിക ചാന്ദ്രയാത്ര കുട്ടികളിൽ കൗതുകമുണർത്തി.  ശേഷം ചാന്ദ്രയാനുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശനം നടത്തി. അധ്യാപകരായ സിബി കെ ജോർജ്, റീന വി ആർ,സിന്ധു എ എൻ,സജിത പി സി,ബഷീറ യു എഫ് എന്നിവർ നേതൃത്വം നൽകി.

അലിഫ് ടാലന്റ് എക്സാം

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ ആഭിമുഘ്യത്തിൽ നടത്തിയ ഇടുക്കി ജില്ലാതല അലിഫ് ടാലന്റ് എക്സാമിൽ വിജയികളായ അബ്ഷർ അനസ്,ഹാദിയ അജ്മൽ എന്നീ കുട്ടികളെ ആദരിച്ചു.

പാരീസ് ഒളിമ്പിക്സ് ദീപശിഖ

മഞ്ചാടിച്ചെപ്പിന്റെ ഉദ്ഘാടനം

കുടയത്തൂർ ഗവ.ന്യൂ എൽ.പി.സ്കൂളിൽ 2024-25 വർഷത്തെ തനതു പ്രവർത്തനം മഞ്ചാടിച്ചെപ്പിന്റെ ഉദ്ഘാടനവും സ്ക്കൂളിലെ പഴകിയ വയറിംഗുകൾ മാറ്റി പുതിയത് സ്ഥാപിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മവും നടത്തി. പി. ടി. എ വൈസ് പ്രസിഡൻറ് സുഭാഷ് കെ. അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.എൻ ഷിയാസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഡയറ്റ് ലക്ചറർ ജോർജ് എബ്രാഹം മുഖ്യ പ്രഭാഷണം നടത്തി. ഡയറ്റ് ലക്ചറർ അജീഷ് കുമാർ എം.ബി ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ സിബി കെ. ജോർജ് സ്വാഗതവും H M വർഷ ടി ആർ നന്ദിയും രേഖപ്പെടുത്തി. സീനിയർ അസിസ്റ്റൻറ് റീന വി.ആർ അധ്യാപകരായ സിന്ധു എ.എൻ.സജിത പി.സി. ബഷീറ യു.എഫ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വിവിധങ്ങളായ ഗണിത കളികളികളും ഗണിത പാട്ടും അവതരിപ്പിച്ചു.

വയനാട് ദുരന്തത്തിൽ പ്രണാമം

ഗണിതക്രിയകൾ

പ്രേംചന്ദ് ജയന്തി ദിനാചരണം

ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുടയത്തൂർ ന്യൂ എൽ പി സ്കൂളിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് വർഷാ ടി എൻ , സീനിയർ അസിസ്റ്റൻറ് റീന വി ആർ എന്നിവർ ആശംസകൾ അർപ്പിച്ചു.റിട്ടയേർഡ് ഹിന്ദി അധ്യാപിക കൊച്ചറാണി ജോയ് പ്രേംചന്ദ് ജയന്തി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്റർ സിബി കെ ജോർജ് നന്ദി രേഖപ്പെടുത്തി. ഹിന്ദി അസംബ്ലിയോട് കൂടി കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് മധുരപലഹാര വിതരണവും നടത്തി. അധ്യാപകരായ ബഷീറ യു.എഫ്, സിന്ധു എ.എൻ, സജിത പി.സി എന്നിവർ നേതൃത്വം നൽകി.

മാസംതോറും നടക്കുന്ന പത്ര ക്വിസ്

ഹിരോഷിമ നാഗസാക്കി ദിനാചരണം

സ്വാതന്ത്ര്യ ദിനാചരണം

കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു സ്കൂൾ അങ്കണത്തിൽ രാവിലെ 9 മണിയ്ക്ക് ഹെഡ്മിസ്ട്രസ് വർഷ ടി എസ് പതാക ഉയർത്തി .കുടയത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ എൻ ഷിയാസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് കെ എ സുരേഷ്, വൈസ് പ്രസിഡണ്ട് സുഭാഷ് കെ എന്നിവർ ആശംസകൾ അർപ്പിച്ചു .കുട്ടികളും രക്ഷകർത്താക്കളും ദേശഭക്തിഗാനം ആലപിച്ചു .രക്ഷകർത്താക്കൾക്കായി  നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ ഷമീന അനസ്, അർഷി ഷമീർ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .അധ്യാപകരായ സിബി കെ ജോർജ് ,റീന വി ആർ ,സജിത പി സി ,ബഷീറാ യു എഫ്, സിന്ധു എ എൻ, കൗസല്യ പി എം ,പി ടി എ മെമ്പേഴ്സ് ,രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.

രക്ഷിതാക്കളുടെ സ്വാതന്ത്ര്യദിന ക്വിസ്

രക്ഷകർത്താക്കൾക്കായി  നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ ഷമീന അനസ്, അർഷി ഷമീർ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .

...തിരികെ പോകാം...