2022 -23 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

മികവാർന്ന ഒരു അധ്യയന വർഷത്തിന് ഞങ്ങളും തുടക്കം കുറിച്ചു.......

പുത്തനുടുപ്പും പുസ്തകവുമായി അക്ഷരമുറ്റത്തേക്ക് ചുവടുവയ്ക്കുന്ന എല്ലാ കൊച്ചുകൂട്ടുകാർക്കും ആശംസകൾ.

ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് നാടൻപാട്ട് കലാകാരനായ ജിനു പത്തനാപുരം ആയിരുന്നു.വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി സിന്ധു നായർ എല്ലാവരെയും ഈ ഒരു പരിപാടിയിലേക്ക് സ്വാഗതം ചെയ്തു സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി

ജിനുകുട്ടികൾക്കായി നാടൻ പാട്ടുകൾ പാടിയപ്പോൾ, അവരുടെ മുഖത്ത് ഉരുകുന്ന ആനന്ദത്തിന്റെ നിമിഷങ്ങൾ കാണാനാകുന്നത് അതിയായ സുഖമാണ്. കുട്ടികളുടെ കണ്ണുകളിൽ ആസ്വാദനത്തിന്റെ പ്രകാശം തെളിയും. അവർ അനിയന്ത്രിതമായ പുഞ്ചിരികൾ തുകുകയും ചിരിക്കുകയും, പാട്ടിന്റെ താളത്തിനനുസരിച്ച് അവർ പാടുകയും ചെയ്തു .

പാട്ടിന്റെ ഓരോ പദവും കുട്ടികളുടെ മനസ്സിൽ സ്നേഹത്തോടും കൗതുകത്തോടും ചേർന്ന ഒരു സ്വരം സൃഷ്ടിക്കുന്നു. അവരുടെ മനസ്സിൽ പുതുമയുടെയും കൗതുകത്തിന്റെയും ലോകം പടുത്തുയർത്തി, നാടൻ പാട്ടിന്റെ ലയത്തിൽ അവർ മുഴുകുന്നു.









പരിസ്ഥിതി ദിനാഘോഷം


ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തത് കൃഷി ഓഫീസർ ശ്രീമതി ലാലി ആയിരുന്നു .ശ്രീമതി ലാലി വൃക്ഷത്തൈ നട്ടു കൊണ്ടാണ്  പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തത് .വൃക്ഷത്തൈ വിതരണ ഉദ്ഘാടനവും നടന്നു .വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡന്റ് ശ്രീ സുനിൽ ആശംസകൾ അറിയിച്ചു.



വായന വാരാഘോഷം


ശങ്കര വിലാസം ഹൈസ്കൂളിലെ വായനാമാസാചരണം പരിപാടികളുടെ ഉദ്ഘാടനം നടന്നു ഉദ്ഘാടനം ചെയ്തത് യുവകേത്രി ശ്രീമതി ഇന്ദുലേഖ ആയിരുന്നു ആ ഈ പരിപാടിയുടെ അധ്യക്ഷ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആയിരുന്നു സ്വാഗതം സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി എല്ലാവരെയും സ്വാഗതം ചെയ്തു ഈ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് പ്രഭാഷണം നടത്തി .

അധ്യാപികയായ ഹേമ കൃതജ്ഞത രേഖപ്പെടുത്തി








ലഹരി വിരുദ്ധദിനാഘോഷം








ഓണാഘോഷം