എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 13 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) (→‎സ്‍കൂൾതല ക്യാമ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിരുചി പരീക്ഷ

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ മുപ്പത്തിമൂന്ന് കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി.അതിൽ മുപ്പത് കുട്ടികൾ പതിനഞ്ചാം തീയതി ശനിയാഴ്‍ച്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ പങ്കെടുത്തു.അരമണിക്കൂറായിരുന്നു ഓരോ കുട്ടിയുടേയും പരീക്ഷാസമയം. പരീക്ഷ പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിതമായിരുന്നു.ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്.

പരീക്ഷ ഫലം

ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ മുപ്പത് കുട്ടികളിൽ ഇരുപത്തേഴ് പേർക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി.

സ്‍കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് രണ്ടായിരത്തിഇരുപത്തിനാല്-ഇരുപത്തേഴ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22 ന് ഹൈസ്കൂൾ ലാബിൽ നടക്കുകയുണ്ടായി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ക്ലാസ് നയിച്ചത് കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപയാണ്. ക്യാമ്പിൽ ഇരുപത്തഞ്ച് കുട്ടികൾ ഹാജരായിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ,സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു.മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.

കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപ രക്ഷകർത്താക്കൾക്ക് ക്ലാസ് നൽകുന്നു‍‍
കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപ ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നു‍‍