ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25



പ്രവേശനോത്സവം -ജൂൺ 3

2024-25 അധ്യയന വർഷത്തെ പ്രേവേശനോത്സവം പ്രഥമാധ്യാപികയായ ശ്രീമതി S.അനീസ കിരീടമണിയിച്ചു  കുട്ടികളെ സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ചു പുതിയ പാചകപ്പുര,സ്കൂൾ റേഡിയോ,സ്കൂൾ ബാങ്ക്,സൈക്കിൾ ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്,ഇലക്ട്രിക്ക് ബെൽ എന്നിവയുടെ ഉദ്ഘാടനവും നടന്നു. കൂടാതെ കുട്ടികൾക്കായി നിരവധി പഠനോപകാരണങ്ങളും വിതരണം നടത്തി.
  • സ്കൂൾ റേഡിയോയ്ക്കു അക്ഷരി FM എന്ന് കുട്ടികൾ തന്നെ നാമകരണം നടത്തി.
  • ഉദ്ഘാടനത്തിനു വിശിഷ്ടാതിഥികളായി പഞ്ചായത്തു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,3 വാർഡുകളിലെയും മെമ്പർമാർ,രക്ഷിതാക്കൾ,PTA അംഗങ്ങൾ,മുൻ അദ്ധ്യാപകർ തുടങ്ങി ഒരു പ്രമുഖ നിര തന്നെ ഉണ്ടായിരുന്നു .
  • കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
  • വളരെ നല്ല രീതിയിലുള്ള മധുര വിതരണവും നടത്തി.


ജൂൺ -5 പരിസ്ഥിതി ദിനം

ജൂൺ -5 പരിസ്ഥിതി ദിനം  ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ  ഏർപ്പെടുകയും  ചെയ്തു.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂൺ -12 ന്

ജനാധിപത്യ ഭരണക്രമത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടിങ് രീതിയും പരിചയപ്പെടുത്തുവാൻ സ്കൂൾ പാർലമെന്റ് തെരെഞ്ഞുടുപ്പ് നടത്തുവാൻ തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ

1.നാമനിർദ്ദേശ പത്രിക സമർപ്പണം

നാമനിർദ്ദേശ പത്രിക 18/06/2024 ചൊവ്വ രാവിലെ 10.30 മുതൽ 11.30 വരെ സമർപ്പിക്കാം.

2.സൂക്ഷ്മ പരിശോധന.

3.നാമനിർദ്ദേശ പത്രിക പിൻവലിക്കൽ

19/06/2024 ബുധൻ രാവിലെ 10.30 മുതൽ 11.30 വരെ.

4.അന്തിമ സ്ഥാനാർഥി പട്ടിക.

അന്തിമ സ്ഥാനാർഥി പട്ടികയും,ഓരോ സ്ഥാനാർത്ഥികൾക്ക് അനുവദിക്കുന്ന ചിഹ്നവും 19 ആം തീയതി ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധീകരിച്ചു.

5.തെരഞ്ഞെടുപ്പ് /വോട്ടിംഗ്.

തെരഞ്ഞെടുപ്പ് 21/06/2024 ന് അതാത് ക്ലാസ് റൂമുകളിൽ നടന്നു.

6.വോട്ടെണ്ണലും ഫലപ്രഖ്യാപനവും

വോട്ടെണ്ണൽ 21/06/2024 വെള്ളി ഉഹയ്ക്കു 12 മാണി മുതൽ.തുടർന്ന് ഫല പ്രഖ്യാപനം.

7.സ്‌കൂൾ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പ്.

8.സത്യപ്രതിജ്ഞ

  • സ്‌കൂൾ വിദ്യാർത്ഥി പ്രതിനിധികളായി 7A യിൽ നിന്നും അഭിരാം ബി.ബി ,ദേവിക രാജു.ആർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ട

ജൂൺ 25.

വീര മൃത്യു വരിച്ച ധീര ജവാൻ വിഷ്ണുവിനു അനുശോചനം അറിയിക്കൽ.

ജൂൺ -26 ലഹരിവിരുദ്ധ ദിനാചരണം

  • പ്രഥമാധ്യാപിക ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ ഏറ്റു ചൊല്ലി.
  • ലഹരി വിരുദ്ധ പ്രസംഗമത്സരം.
  • പോസ്റ്റർ നിർമാണം എന്നിവ നടന്നു
  • ലഹരി വിരുദ്ധ ക്‌ളാസ്സുകൾ നയിച്ചത് എക്സൈസ് ഉദ്യോഗസ്ഥരാണ്.

ജൂലൈ -5 ബഷീർ ദിനം

  • ബഷീർ കൃതികൾ പ്രദർശനം
  • കുട്ടികളുടെ ദൃശ്യാവിഷ്‌കാരം
  • ക്വിസ് മത്സരം
  • പോസ്റ്റർ നിർമാണം

ജൂലൈ -10-15

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ഉല്പന്നങ്ങളായ സോപ്പ് ,ലോഷൻ എന്നിവയുടെ നിർമാണവും വിതരണവും. ഉദഘാടനം നടത്തിയത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശൈലജ രാജീവൻ.

ജൂലൈ 19

ധീര ജവാൻ വിഷ്ണുവിന്റെ സ്മരണാർത്ഥം പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഒരു ഓർമ മരം നട്ടു.

ജൂലൈ 21 ചാന്ദ്രദിനാചരണം

ചാന്ദ്രദിന ക്വിസ് മത്സരം.

പോസ്റ്റർ നിർമാണം

റോക്കറ്റ് നിർമാണം

വീഡിയോ പ്രദർശനം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

സഡാക്കോ കൊക്ക് നിർമാണം

ക്വിസ് മത്സരം

വീഡിയോ പ്രദർശനം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

  • പ്രഥമാധ്യാപിക പതാക ഉയർത്തി
  • കുട്ടികൾ സ്വാതന്ത്ര്യ ദിന ഗാനങ്ങൾ ആലപിച്ചു
  • പതാക നിർമാണം
  • സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ടുള്ള വേഷപ്പകർച്ചകൾ
  • ഗാന്ധി തൊപ്പി നിർമാണം
  • ഗാന്ധി പ്രസംഗം
  • മധുര വിതരണം

ശ്രാവണ പൂർണിമ -സംസ്‌കൃത ദിനം

സംസ്‌കൃത ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ സംസ്‌കൃത അസംബ്‌ളി നടത്തി.അതിൽ സംസ്കൃതം വാർത്ത,പ്രസംഗം,ഗാനാലാപനം എന്നിവയും ഉൾപ്പെടുത്തി.

സ്‌കൂൾ കായിക മത്സരം-ഓഗസ്റ്റ് -28

കായിക മേളയുടെ ഉദഘാടനം സ്കൂൾ HM ശ്രീമതി അനീസ നിർവഹിച്ചു. LP,UP  വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം കായിക മത്സരങ്ങൾ  നടത്തി. മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തവും ഉണ്ടായിരുന്നു.

സെപ്റ്റംബർ -2- സ്കൂൾ തല ശാസ്ത്രോത്സവവും പ്രവൃത്തി പരിചയ മേളയും

  • ശാസ്ത്രവുമായി ബന്ധപ്പെട്ടു സ്റ്റിൽമോഡലുകൾ,പരീക്ഷണങ്ങൾ ,ചാർട്ടുകൾ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു .
  • ഗണിതത്തിൽ ജോമെട്രിക്കൽ പാറ്റേണുകൾ ,പസിലുകൾ,നമ്പർ ചാർട്ട് ,ത്രെഡ് പാറ്റേൺ ,ഗണിത രൂപങ്ങൾ നിർമാണം, എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
  • പ്രവൃത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് ,കളിമൺ രൂപങ്ങൾ,വെജിറ്റബിൾ പ്രിന്റ്,ചന്ദനത്തിരി നിർമാണം,ചോക്ക് നിർമാണം,ത്രെഡ് എംബ്രോയിഡറി,ഫാബ്രിക് പെയിന്റിംഗ്,ചിരട്ട കൊണ്ടുള്ള ഉൽപ്പങ്ങൾ എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു .

സെപ്റ്റംബർ -5 അധ്യാപകദിനം

  • സ്പെഷ്യൽ അസംബ്ലി.
  • പൂർവ അദ്ധ്യാപകരെ ആദരിക്കൽ.
  • കുട്ടികൾ അദ്ധ്യാപരും ,അദ്ധ്യാപകർ കുട്ടികളുമായി മാറിയ രസകരമായ ക്ലാസ് മുറികൾ.