ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു.
വിവരസാങ്കേതികവിദ്യയിൽ താൽപര്യമുള്ള എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് നടന്നത്.സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടന്ന അര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ലോജിക് ആൻഡ് മാത്‍സ് പ്രോഗ്രാമിങ്, അഞ്ച് മുതൽ ഏഴ് വരെ ക്ലാസിലെ ഐ.ടി. പാഠപുസ്തകം, ഐ.ടി. മേഖലകളിലെ പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടന്നത്.196 വിദ്യാർത്ഥികളാണ് അഭിരുചി പരീക്ഷ എഴുതിയത്
പരീക്ഷ എഴുതാൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെ ഒരു ഗ്രൂപ്പ് ആക്കി അതിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും മാതൃക ചോദ്യപേപ്പറുകൾ നൽകുകയും ചെയ്തിരുന്നു. സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെയും ലിറ്റിൽ കൈറ്റ്സ് അധ്യാപകരുടെയും സഹായത്താൽ മോക്ക് ടെസ്റ്റ് കൾ നടത്തുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പരീക്ഷയെ നേരിടുന്ന വിദ്യാർത്ഥികൾക്ക് ആത്മധൈര്യം നൽകി.
ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള റോബോട്ടിക് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള 3ഡി അനിമേഷൻ എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്.ഓരോ യൂണിറ്റിലും അഭിരുചി പരീക്ഷയിൽ മികച്ച നിലവാരം പുലർത്തുന്ന 20 മുതൽ 40 വരെ കുട്ടികൾക്കാണ് ലിറ്റിൽ
കൈറ്റ്സിൽ അംഗത്വം ലഭിക്കുന്നത്. അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക്
പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റുമുണ്ട്.
പ്രധാനാധ്യാപകൻ പി. റഹ്മത്ത്, ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എം. ജിജേഷ്, എ. സുനിത, അധ്യാപകരായ ഷീജ, സവിത, സിജി, കരുണ, സാനിർ, ബൾക്കിസ് എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27 ബാച്ച്'