ഗവ.എൽ പി എസ് മാണിക്യമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിലെ അങ്കമാലി ഉപജില്ലയിലെ മറ്റൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്. മാണിക്കമംഗലം.
| ഗവ.എൽ പി എസ് മാണിക്യമംഗലം | |
|---|---|
| വിലാസം | |
മറ്റൂർ കാലടി പി.ഒ. , 683574 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 6 - 1945 |
| വിവരങ്ങൾ | |
| ഫോൺ | 0484 2466210 |
| ഇമെയിൽ | 25412glpsmanickamangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25412 (സമേതം) |
| യുഡൈസ് കോഡ് | 32080201403 |
| വിക്കിഡാറ്റ | Q99509664 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാലടി പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം. |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 30 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജി പി |
| പി.ടി.എ. പ്രസിഡണ്ട് | നിഷ ഷിബു |
| എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജു വി |
| അവസാനം തിരുത്തിയത് | |
| 05-11-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരായ ശ്രീ പറയത്തു കുട്ടൻമേനോനും ശ്രീമദ് ആഗമാനന്ദ സ്വാമികളും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1932 കാലഘട്ടത്തിൽ അന്ന് മറ്റൂർകുന്ന് എന്ന് വിളിച്ചിരുന്നതും ഇപ്പോൾ ശ്രീശങ്കര കോളേജ് സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്താണ് നിശാപാഠശാല എന്ന നിലയിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് ഇത് ഇന്ന് സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് മുൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു .അന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി .പി രാമസ്വാമി അയ്യരുടെ കാലത്ത് കേരളത്തിൽ പട്ടിക വിഭാഗക്കാർക്കായി സ്ഥാപിച്ച 12 കോളനികളിൽ ഒന്നായിരുന്നു മറ്റൂർ കോളനി.ഈ കോളനിയോടനുബന്ധിച്ച് കളിസ്ഥലം,കമ്മ്യൂണിറ്റിഹാൾ,ലൈബ്രറി എന്നിവയും സ്ഥാപിച്ചു .ഈയവസരത്തിൽ നിശാപാഠശാല സർക്കാർ ഏറ്റെടുക്കുകയും 1945 ജൂൺ മുതൽ government Pial school എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പിന്നീട് ഹരിജനക്ഷേമ വകുപ്പിന്റെ കീഴിൽ ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.2010 ലെ പ്രത്യേക ഉത്തരവുപ്രകാരം ഗവ.എൽ.പി.സ്കൂൾ മാണിക്യമംഗലം എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് ഇന്ന് ഇവിടെ പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
1 .3സ്മാർട്ട്ക്ലാസ്സ്മുറികളടക്കം 7 ക്ലാസ്സ്മുറികൾ
2. ഒരു ഓഫീസ്‌റൂം
3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ
4.പാചകപ്പുര
5.ലൈബ്രറി
6.ജൈവവൈവിധ്യ ഉദ്യാനം
7.പച്ചക്കറിത്തോട്ടം
8.കമ്പ്യൂട്ടർ ലാബ്
9 .കുടിവെള്ള സൗകര്യം
10 .ഇന്റർനെറ്റ് സൗകര്യം
11 .വിശാലമായ ഓഡിറ്റോറിയം
12 ചുറ്റുമതിൽ
സ്കൂളിന്റെ ഭൗദ്ധികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ കാലടി ഗ്രാമപഞ്ചായത്ത് വലിയ പങ്കു വഹിക്കുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്വിസ്‌കോർണർ
- ബാലസഭ
- പരിസ്ഥിതി ക്ലബ്
- ദിനാചരണങ്ങൾ
- വായനാമൂല
പഠനവിടവ് നികത്തൽ പ്രവർത്തനങ്ങൾ
- മലയാളത്തിളക്കം
- വായനചങ്ങാത്തം
- ഹലോ ഇംഗ്ലീഷ്
- ഉല്ലാസഗണിതം
മുൻ സാരഥികൾ
സ്ക്കൂളിലെ മുൻപ്രധാന അധ്യാപകർ
1 ശ്രീ .കണ്ടാരി മാസ്റ്റർ
2.ശ്രീ.സി.പി.സുകുമാരൻ മാസ്റ്റർ
3.ശ്രീമതി സരസ്വതി ടീച്ചർ
4.ശ്രീമതി.മാലതി ടീച്ചർ
5.ശ്രീമതി ആനീസ് കെ .വി
6.ശ്രീമതി ആനി കെ.പി
7.ശ്രീമതി കനകവല്ലി ടീച്ചർ
8.ശ്രീമതി അമ്മിണി കെ.ഐ
9.ശ്രീമതി സുജാത കെ.കെ
10.ശ്രീമതി ജിനു സി.വി
സ്ക്കൂളിലെ ഇപ്പോഴത്തെ പ്രധാന അധ്യാപിക
ശ്രീമതി സജി.പി
ഇപ്പോഴത്തെ അധ്യാപകർ
ശ്രീമതി മിനി സി എസ്
ശ്രീമതി രമ്യ വി ആർ
ശ്രീമതി ചാന്ദ്നി സി എസ്
നേട്ടങ്ങൾ
1996 -1997 കാലഘട്ടത്തിൽ അങ്കമാലി ഉപജില്ലയുടെ കീഴിലുള്ള ഏറ്റവും നല്ല ഗവണ്മെന്റ് സ്കൂളിനുള്ള ഓവറോൾട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് .വിവിധ ക്വിസ് മത്സരങ്ങൾ ,കലാകായിക മത്സരങ്ങൾ,സ്കോളർഷിപ് മത്സരങ്ങൾ തുടങ്ങിയവയിലെല്ലാം കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ശ്രീ ശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയിലാണ് ജി ൽ പി എസ് മാണിക്കമംഗലം സ്ഥിതി ചെയ്യുന്നത്
- നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഏകദേശം 5 k .m ദൂരം
- അങ്കമാലിയിൽ നിന്നും ഏകദേശം 6 k .m ദൂരം