എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

മികവാർന്ന ഒരു അധ്യയന വർഷത്തിന് ഞങ്ങളും തുടക്കം കുറിച്ചു.......

പുത്തനുടുപ്പും പുസ്തകവുമായി അക്ഷരമുറ്റത്തേക്ക് ചുവടുവയ്ക്കുന്ന എല്ലാ കൊച്ചുകൂട്ടുകാർക്കും ആശംസകൾ.

ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് നാടൻപാട്ട് കലാകാരനായ ജിനു പത്തനാപുരം ആയിരുന്നു.വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി സിന്ധു നായർ എല്ലാവരെയും ഈ ഒരു പരിപാടിയിലേക്ക് സ്വാഗതം ചെയ്തു സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി

ജിനുകുട്ടികൾക്കായി നാടൻ പാട്ടുകൾ പാടിയപ്പോൾ, അവരുടെ മുഖത്ത് ഉരുകുന്ന ആനന്ദത്തിന്റെ നിമിഷങ്ങൾ കാണാനാകുന്നത് അതിയായ സുഖമാണ്. കുട്ടികളുടെ കണ്ണുകളിൽ ആസ്വാദനത്തിന്റെ പ്രകാശം തെളിയും. അവർ അനിയന്ത്രിതമായ പുഞ്ചിരികൾ തുകുകയും ചിരിക്കുകയും, പാട്ടിന്റെ താളത്തിനനുസരിച്ച് അവർ പാടുകയും ചെയ്തു .

പാട്ടിന്റെ ഓരോ പദവും കുട്ടികളുടെ മനസ്സിൽ സ്നേഹത്തോടും കൗതുകത്തോടും ചേർന്ന ഒരു സ്വരം സൃഷ്ടിക്കുന്നു. അവരുടെ മനസ്സിൽ പുതുമയുടെയും കൗതുകത്തിന്റെയും ലോകം പടുത്തുയർത്തി, നാടൻ പാട്ടിന്റെ ലയത്തിൽ അവർ മുഴുകുന്നു.

പരിസ്ഥിതി ദിനാഘോഷം--JUNE 5


ഈ വർഷത്തെ പരിസ്ഥിതി ദിനം ഒരാഘോഷമാക്കി എസ് വി ഹൈസ്കൂളിലെ കുട്ടികൾ. PTAപ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് കൃഷി ഓഫീസർ ശ്രീമതി ലാലി ആണ്. വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു എസ് നായർ നന്ദി പ്രകാശിപ്പിച്ചു.

കൃഷി ഓഫീസർ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തത്.വൃക്ഷത്തൈ വിതരണവും ഈ അവസരത്തിൽ നടന്നു.

തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾനടന്നു. പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ രചന, കൊളാഷ് നിർമ്മാണം ,ചുമർപത്ര നിർമ്മാണം ,പരിസ്ഥിതി കവിതകൾ ആലപിക്കാൽ , രചനകൾ തുടങ്ങിയവയ്ക്ക് തുടക്കം കുറിച്ചു.

അത്തി മരമാണ് സ്കൂൾ വളപ്പിൽ വെച്ചുപിടിപ്പിച്ചത്, സ്കൂളിന്റെ മുൻവശത്തായി ഗാർഡൻ രൂപപ്പെടുത്തുന്നതിലേക്കായി കുട്ടികൾ ചെടികൾ കൊണ്ടുവരികയും നട്ടുപിടിപ്പിക്കുകയും ചെയ്തു.സ്കൂളിലെ ഒരു പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും നടന്നു. വെണ്ട ,വയർ ,പച്ചമുളക് ,തക്കാളി തുടങ്ങിയ പച്ചക്കറി തൈകൾ ഗ്രോബാഗിൽ നട്ടുപിടിപ്പിച്ചു. കൃഷി ഓഫീസർ ജൈവ അജൈവമാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകി

ലോകരക്തദാന ദിനം --JUNE 14

ദാനം ചെയ്യാം ഒഴുകുന്ന ജീവനെ.......

സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും രക്ത ഘടകങ്ങളെ പറ്റിയും അവബോധം സൃഷ്ടിക്കാനും രക്തദാതാക്കളെ അനുസ്മരിക്കാനും ആണ് രക്തദാന ദിനം ആഘോഷിക്കുന്നത്.

രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ് ..........പരിശ്രമത്തിൽ പങ്കുചേരൂ......... ...ജീവൻ രക്ഷിക്കൂ

ഈ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കി.റെക്കോസിന്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് നിർണയം നടന്നു.ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികളുടെയും രക്ത ഗ്രൂപ്പ് ഏതാണെന്ന് ലിസ്റ്റ് ചെയ്യുകയും അത് പൊതുവായി പരിചയപ്പെടുത്തുകയും ചെയ്തു.

ലോക വയോജന ചൂഷണ വിരുദ്ധ ദിനം JUNE 15

ജീവിതചക്രത്തിന്റെ ഭാഗമാണ് വാർദ്ധക്യം എന്നുള്ള തിരിച്ചറിവ് കുട്ടികൾക്ക് നൽകുന്നതിനുവേണ്ടി വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കി.

അസംബ്ലിയിൽ വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ എടുത്തു.

ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. നമ്മുടെ സമൂഹത്തിന്റെ ഭാഗമായ മുതിർന്ന പൗരന്മാരുടെ ബഹുമാനത്തോടെയും സ്നേഹത്തോടെയും ആദരവോടെയും പെരുമാറുന്നതിനായി കുട്ടികളെ വൃദ്ധസദനത്തിൽ കൊണ്ടുപോകാൻ തീരുമാനിച്ചു .വയോജന ക്ഷേമത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് കുട്ടികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു.


വായന വാരാഘോഷം--JUNE19

ആധുനിക ലോകത്ത് വായനയുടെ പങ്കും പ്രാധാന്യവും വ്യക്തമാക്കി മറ്റൊരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. എല്ലാ വർഷവും ജൂൺ 19 ദേശീയ വായനാദിനമായി ആചരിക്കുന്നത്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന പി എൻ പണിക്കരുടെ ചരമവാർഷിക ദിനമാണ് ദേശീയ വായനാദിനമായി ആചരിക്കുന്നത്. ശങ്കര വിലാസം ഹൈസ്കൂളിലെ വായനാമാസാചരണം പരിപാടികളുടെ ഉദ്ഘാടനം നടന്നു ഉദ്ഘാടനം ചെയ്തത് യുവ കവയത്രി ശ്രീമതി ഇന്ദുലേഖ ആയിരുന്നു .ആ ഈ പരിപാടിയുടെ അധ്യക്ഷ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആയിരുന്നു. സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി എല്ലാവരെയും സ്വാഗതം ചെയ്തു. ഈ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് പ്രഭാഷണം നടത്തി .അധ്യാപികയായ ഹേമ കൃതജ്ഞത രേഖപ്പെടുത്തി.


വായനാദിനമായ 19ന് രാവിലെ പ്രത്യേക അസംബ്‌ളി വിളിച്ചുകൂട്ടി വായനയുടെ മഹത്വം മനസിലാക്കിക്കുന്നതിനായി മഹത് ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങൾ കൂട്ടായി പാരായണം ചെയ്ത് 'വായിച്ചുവളരുക' എന്ന പ്രതിജ്ഞയെടു ത്തു . അതോടൊപ്പം ശ്രേഷ്ഠരായ അധ്യാപകർക്ക് പ്രണാമം അർപ്പിക്കുന്ന ഗുരുവന്ദനം പരിപാടി സ്‌കൂൾ തലത്തിലും സംഘടിപ്പി ച്ചു .

സ്കൂൾ പത്രം --ദർപ്പണം

വായന മാസാചരണത്തോടനുബന്ധിച്ച് കുട്ടികൾ തന്നെ തയ്യാറാക്കിയ സ്കൂൾ പത്രമാണ് ദർപ്പണം  june 1 മുതൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ പത്രം പ്രകാശനം ചെയ്തു. മേഘാ എസ് സാബുവാണ് ഈ പ്രകാശന കർമ്മം നിർവഹിച്ചത്.

മനസ്സിനും ശരീരത്തിനും യോഗ--JUNE 21

ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.

മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗാ ദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാവർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.ശരീരം മനസ്സ് ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്

മനസ്സിനും ശരീരത്തിനും സന്തോഷവും ആരോഗ്യവും നൽകുന്ന ഒരു പ്രവർത്തിയാണ് യോഗ.

ഈ വർഷത്തെ യോഗാദിനം  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനായ എ കെ ഗോപാലൻ സാർ ഉദ്ഘാടനം ചെയ്തു. യോഗ ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഈ പരിപാടിക്ക് സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരിയാണ്. പ്രീതാ റാണി കൃതജ്ഞ രേഖപ്പെടുത്തി.

ലഹരി വിരുദ്ധദിനാഘോഷം-- JUNE26

ലഹരിയുടെ ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് അപബോധം സൃഷ്ടിക്കുന്നതിനും അതില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനും ആയാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപ്പെടുത്തുക കുടുംബ ബന്ധങ്ങൾ തകരാതിരിക്കാൻ ലഹരി ഒഴിവാക്കുക എന്ന ആഹ്വാനമാണ് ഇത്തവണത്തെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം.

പ്രതിജ്ഞ

അന്നേദിവസം രാവിലെ 9 30ന് അസംബ്ലിയിൽ കുട്ടികൾ പ്ലക്കാഡു കൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞ എടുത്തു. തുടർന്ന് ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ബോധവൽക്കരണം നടത്തി.ലഹരി വിമുക്ത ക്ലബ്ബിന്റെ കൺവീനറായ അനുജ ടീച്ചർ എല്ലാ കുട്ടികൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബോധവത്കരണ ക്ലാസ്

അടൂർ എക്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രീ വേണുഗോപാൽ ആണ് ബോധവൽക്കരണ ക്ലാസ് അന്നേദിവസം നയിച്ചത്.വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ ക്ലാസ് നടന്നത്. ഹെഡ്മിസ്ട്രസ് പ്രീതകുമാരി സ്വാഗതം ആശംസിച്ചു എക്സൈസ് ഓഫീസറായ ശ്രീകുമാർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി കൃതി രേഖപ്പെടുത്തി

ഫ്ലാഷ് മോബ്

എസ് വി ഹൈസ്കൂളിലെ കുട്ടികൾ ലഹരിക്കെതിരെ പഞ്ചായത്തു തലത്തിൽ അവതരിപ്പിച്ച സ്കിറ്റും ഫ്ലാഷ് മോബും.പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ രാജേന്ദ്ര പ്രസാദ് ഉത്ഘടനം ചെയ്തു. ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർക്കുകയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും നല്ലവരായനാട്ടുകാരുടെയും മഹനീയ സാന്നിധ്യം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.


ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്രസഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നു.

ചാന്ദ്രദിനാഘോഷം JULY 21

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു .

ക്വിസ് മത്സരം ,പതിപ്പ് പ്രകാശനം ,ചാന്ദ്രയാത്രയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടന്നു.

ദൃശ്യാവിഷ്‌കാരം

നീലാംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ ,മൈക്കിൾ കോളിൻസ് എന്നിവരുടെ വേഷത്തിൽ കുട്ടികൾ സ്റ്റേജിൽ വന്നപ്പോൾ കൊച്ചു കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. വിവിധ പ്ലാനറ്റുകളെ പരിചയപ്പെടുത്തി കൊണ്ടുള്ള യുപി ക്ലാസ്സിലെ കുട്ടികൾ നടത്തിയ നാടകം ഏറെ ശ്രദ്ധ ആകർഷിച്ചു.

 സ്വാതന്ത്ര്യദിനാഘോഷം AUGUST 15

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വളരെ സമിചിതമായി ആഘോഷിച്ചു .

വർണ്ണശബളമായ റാലിയാണ് ഈ ജനത്തിന്റെ പ്രത്യേകത റാലിയിൽ കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളെ അനുകരിച്ച വേഷങ്ങൾ ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ വിവിധ മത്സരങ്ങൾ നടപ്പിലാക്കുകയുണ്ടായി .

ദേശഭക്തിഗാനം മത്സരം ,പ്രസംഗം മത്സരം, സമര ഗീതങ്ങൾ ആലപിക്കൽ , സ്വാതന്ത്ര്യസമര സേനാനി യുടെ പ്രച്ഛന്ന വേഷങ്ങൾ തയ്യാറാക്കൽ തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു

കർഷകദിനം AUGUST 17

ചിങ്ങംകുന്ന് കർഷകർക്ക് വേണ്ടിയുള്ള ഒരു ദിനം.

പന്തളം തെക്കേക്കര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കുട്ടിക്കർഷകൻആയി റെമിത് ആർ നെ തിരഞ്ഞെടുത്തു

ബഹുമാനപ്പെട്ട എംഎൽഎ ശ്രീചിറ്റയം ഗോപകുമാർ അവർകളാണ് പൊന്നാട നൽകി ആദരിച്ചത്.

അന്നേദിവസം തന്നെ സ്കൂൾതലത്തിലും ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി കർഷകദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് വിവരിക്കുകയും കുട്ടി കർഷകൻ എന്ന അവാർഡ് കരസ്ഥമാക്കിയ രമി ത്തിനെ അനുമോദിക്കുകയും ചെയ്തു



ഓണാഘോഷം

മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിൽ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഓണത്തിന് പ്രാദേശിക വകഭേദങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാ വീടുകളിലും ഓണത്തപ്പനെ അലങ്കരിച്ചു വച്ച്, വീടൊരുക്കി, ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇതിനു പത്തു ദിവസം മുമ്പെ  അത്തം നാളിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. വീടിനു മുന്നിൽ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. തിരുവോണം നാൾ വരെ ഒമ്പതു ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും.

ഈ വർഷത്തെ ഓണാഘോഷം മെഗാ തിരുവാതിരയോടുകൂടിയാണ് ആരംഭിച്ചത്. പെൺകുട്ടികൾ എല്ലാവരും ചേർന്നാണ് ഈ തിരുവാതിര അവതരിപ്പിച്ചത്. തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങൾ നടന്നു. യുപി തലത്തിലും എച്ച് എസ് വിഭാഗത്തിലുംഅത്തപ്പൂക്കളങ്ങൾ ഒരു ക്കി. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും കുട്ടികൾക്ക് നൽകി. രക്ഷിതാക്കളുടെസഹകരണവും ഇതോടൊപ്പം ഉണ്ടായിരുന്നു.


ഓസോൺ ദിനം

ലോക ഓസോൺ ദിനം

ഓസോൺ പാളിയെ നിലവിലുള്ളതും ഭാവി തലമുറയ്ക്കും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തിൻ്റെ ഓർമ്മപ്പെടുത്തലാണ്. ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിനെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 16 ന് ലോക ഓസോൺ ദിനം ആചരിക്കുന്നു.

ഓസോൺ ദിനം വളരെ സമുചിതമായി ആഘോഷിച്ചു.

ഓസോൺ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പ്രീത കുമാരി ടീച്ചർ  പ്രഭാഷണം നടത്തി.

കുട്ടികൾ ഓസോൺ  ദിനമായി ബന്ധപ്പെട്ട പോസ്റ്റർ രചന നടത്തി. ഓസോൺ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സെമിനാർ ക്ലാസ് ക്ലാസ് തലത്തിൽ നടത്തുകയുണ്ടായി.

ക്വിസ്സ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാന ദാനവും നടത്തി .

പാഠ്യ പദ്ധതി പരിഷ്കരണം

കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതിനനുസൃതമായി സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകൾ പരിഷ്കരിക്കേണ്ടതുണ്ട്. പുതിയതായി രൂപീകരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൊതുസമൂഹത്തിൻറെ കൂടി അഭിലാഷങ്ങളും ആവശ്യങ്ങളും പ്രതിഫലിക്കുന്നതാകണം എന്നതാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്.

പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായ സ്വരൂപീകരണത്തിനായി വ്യത്യസ്തമാർന്ന ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്.

സ്‌കൂൾതലങ്ങളിൽ വിപുലമായ സംഘാടകസമിതി രൂപീകരിക്കുകയും സംഘാടക സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ തലത്തിലും ജനകീയ അഭിപ്രായ ശേഖരണത്തിനു വേണ്ടി വിപുലമായ ചർച്ചകൾ നടത്തുകയും ചെയ്തു.

ശിശുദിനാഘോഷം

ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ തെളിയുന്ന മുഖം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെയാണ്. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനമായി ആചരിക്കുന്നത്.

ചാച്ചാജിയുടെ ജന്മദിനം ഞങ്ങൾ ഗംഭീരമായി ആഘോഷിച്ചു..

ചാച്ചാജിയുടെ വേഷം അനുകരിച്ചാണ് കുട്ടികൾ അന്നേദിവസം സ്കൂളിൽ എത്തിച്ചേർന്നത്. ജവഹർലാൽ നെഹ്റുവിന്റെ പ്രസിദ്ധമായിട്ടുള്ള പ്രസംഗങ്ങൾ ഐസിടി സാധ്യത ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് കാണിച്ചു കൊടുത്തു.

യങ്ങ് ഇന്നവേറ്റീവ് പ്രോഗ്രാം.

ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി.

കുട്ടികളുടെ ആശയങ്ങളെ യാഥാർഥ്യമാക്കാൻ ഉള്ള പദ്ധതിയുമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC)പ്രോഗ്രാമാണ് ഇത്.

എക്കാലത്തും ലോകത്തെ വഴി തിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പഠന രംഗത്തു മികവ് തെളിയിച്ചവരാവില്ല. വലിയ വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും, കഴിവുകൾ തെളിയിച്ച സുപ്രസിദ്ധ വ്യക്തികൾക്കും അവരവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളുമുള്ളവരായിരുന്നു. അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്‌നം ആണ് 'യങ് ഇന്നവേറ്റർസ് പ്രോഗ്രാമിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത്.

one മില്യൺ ഗോൾ

ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കേരളത്തിലെ 10നും12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ലിംഗ ഭേദമന്യേ അടിസ്ഥാന ഫുട്ബോൾ പരിജ്ഞാനം നൽകുന്നതിനായി സർക്കാർ കായിക യുവജനകാര്യാലയം, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവ വൺ മില്യൺ ഗോൾ ക്യാമ്പയിൻ നടത്തി .

സ്കൂൾ തലത്തിൽ ഈ പരിപാടി സംഘടിപ്പിച്ചു


സ്കൂൾ വാർഷികാഘോഷം

സ്കൂൾ വാർഷികവും................

ശ്രീ സോമപ്രസാദ് സാറിന്റെ

എംപി ഫണ്ടിൽ നിന്നും ലഭിച്ച ICT ഉപകാരണങ്ങളുടെ ഉത്ഘാടനവും


ഉത്ഘാടനം എംപി സോമപ്രസാദ് അവർകൾ നിർവഹിച്ചു.

മഹനീയ സാന്നിധ്യം...................

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി രേഖആനിൽ ...............

പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ രാജേന്ദ്രപ്രസാദ്..

പന്തളം തെക്കേക്കര പഞ്ചായത്തിലെ 14 വാർഡുകളിലെയും ജനപ്രതിനിധികൾ

സ്കൂൾ മാനേജർ ശ്രീമതി പി സോയ അവർകൾ

പൂർവ വിദ്യാർത്ഥി അഡ്വക്കേറ്റ് വിജയകുമാർ

പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജയശ്രീ

മുൻ അദ്ധ്യാപകൻ ശശിധരകുറുപ്പ് എം എസ്

PTAപ്രസിഡന്റ് ശ്രീമതി സുജ



പോയ വർഷങ്ങളിൽ നടന്നതും ഇപ്പോൾ തുടരുന്നതും ആയ പ്രധാന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ

അക്ഷരം അകത്തളങ്ങളിൽ (അക്ഷരീയം)'

ഈ വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരായി മാറ്റുന്നതിന് ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണിത്. ഇതിന്റെ ഭാഗമായ ലൈബ്രറി സംവിധാനം ശക്തിപ്പെടുത്തുകയും കൂടുതൽ പ്രവർത്തനക്ഷമം ആക്കുകയും ചെയ്തു .എല്ലാ അധ്യാപകർക്കും ഡിജിറ്റൽ ലൈബ്രറി സേവനം ഉറപ്പുവരുത്താനും ജനപങ്കാളിത്തത്തോടെ വായനാ അനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഇതുവഴി സാധിച്ചു .

ആദ്യഘട്ടം പുസ്തക സമാഹരണത്തോടെ ആരംഭിച്ചു കഴിഞ്ഞു വായനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നിരന്തരമായി സംഘടിപ്പിച്ചുകൊണ്ടാണ് പദ്ധതിയുടെ രണ്ടാം ഘട്ടം സജീവമാകുന്നത് നിത്യവും ഒരു പുസ്തകം പരിചയപ്പെടൽ, വായനക്കുറിപ്പ് പ്രദർശന ബോർഡ് ഒരുക്കൽ, കുട്ടികളുടെ സാംസ്കാരിക ജാഥ, സാഹിത്യ പതിപ്പുകൾ, കവിയരങ്ങുകൾ, സാഹിത്യ സല്ലാപം, രചന ശില്പശാലകൾ, എഴുത്തുകാരായ അധ്യാപകരുടെ സംഗമം എന്നിവ നടത്തി വരുന്നു


കലയ്ക്കും പ്രവർത്തിപഠനത്തിനും പ്രാധാന്യം

പുതിയ പാഠ്യപദ്ധതി സമീപനത്തിൻ്റേ വെളിച്ചത്തിൽ പൊതു വിഷയങ്ങൾക്കൊപ്പം കലാ പഠനത്തിനും പ്രവർത്തി പഠനത്തിനും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത് .ഈ മേഖലകളിലുള്ള ഉള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹനം നൽകാനും ആത്മവിശ്വാസം വളർത്താനും പ്രത്യേക ഊന്നൽ നൽകിവരുന്നു. കേവലമായ സംഗീതപഠനം അല്ലെങ്കിൽ ചിത്രകലാ പഠനം എന്നതിനപ്പുറം വിവിധങ്ങളായ കലകൾ ആസ്വദിക്കുന്നതിനും അതുവഴി സാമൂഹിക ജീവിതത്തിൽ മാനവികമായ കാഴ്ചപ്പാട് രൂപീകരിക്കാൻ ഓരോരുത്തരെയും പ്രാപ്തരാക്കുകയും ആണ് കലാ പഠനത്തിൻ്റേ പ്രാഥമിക ലക്ഷ്യം. കുട്ടിയുടെ നൈസർഗികമായ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും അഭിരുചിക്കനുസരിച്ച് അഭ്യസിക്കുന്ന തിനുള്ള അവസരമൊരുക്കുകയും ആണ് പ്രധാനം


മികവുത്സവങ്ങൾ

കുട്ടികളുടെ കഴിവുകളുടെയും അവരാആർജ്ജിച്ച അക്കാദമിക മികവുകളുടെ യും പ്രകാശനവേദിയാണ് മികവുത്സവങ്ങൾ. വേദിയിൽ കുട്ടികൾക്കാണ് പരിഗണന നൽകുക. വിശിഷ്ടവ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കുന്നുണ്ട് .കുട്ടികളുടെ അവതരണം വിലയിരുത്താനും പ്രോത്സാഹനവും നിർദേശവും നൽകാനുമുള്ള അവസരത്തിലാണ് മികവ് ഉത്സവത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. രക്ഷിതാക്കളുടെ മുൻകൈയും സഹകരണവും ഇതിന്റെ വിജയത്തിന് ഞങ്ങളോടൊപ്പം ഉണ്ട് . നന്മ പൂക്കുന്ന ഒരു നല്ല നാളെക്കായി നമുക്ക് കൈകോർക്കാം.


സർഗസല്ലാപം

പ്രാദേശികമായി ലഭ്യമാകുന്ന എഴുത്തുകാരെ സ്കൂളിൽ എത്തിക്കൽ അവരുടെ വായന / എഴുത്ത് അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കൽ


ഗ്രന്ഥശാല ശാക് തികരണം

ഗ്രന്ഥശാലയിലേക്ക് കൂടുതൽ പുസ്തകങ്ങൾ ഭാവന സന്ദർശനത്തിലൂടെ കണ്ടെത്തൽ പുസ്തകങ്ങൾ വർഗീകരിച്ച് ക്രമീകരിക്കാൻ കാറ്റലോഗ് വിതരണം രജിസ്റ്റർ എന്നിവ ശാസ്ത്രീയമാക്കൽ


ദിനാചരങ്ങൾ

ജൂൺ മുതൽ മാർച്ച് വരെ ദിവസങ്ങളും ആയി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങൾ S. R. G യിൽ രൂപപ്പെടുത്തുന്നു. നിശ്ചിത ദിവസങ്ങളിൽ ഇവ സംഘടിപ്പിക്കുന്നു.


ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കൽ

ജൂൺ മാസം നടത്തുന്ന പ്രി- ടെസ്റ്റിലൂടെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു. തുടർന്ന് അക്ഷരം ഉറപ്പിക്കൽ, അടയാളം ഉറപ്പിക്കാൻ, അക്ഷരം കാർഡ്, വാക്കുകളുടെ കാർഡ് ,വാക്യ നിർമാണം, അടിക്കുറിപ്പ് നിർമ്മാണം, കഥ പറയൽ, കഥ ബാക്കി എഴുതൽ, കഥാപുസ്തകം നൽകൽ. പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം ക്ലാസ്.

കുട്ടികളിൽ വായനാശീലം വളർത്തുക ക്ലാസ് വായനക്കൂട്ടം രൂപീകരിക്കൽ, വായന മൂല, ക്ലാസ് ലൈബ്രറി രൂപീകരിക്കൽ, സമിപ ഗ്രന്ഥശാല അംഗത്വം, പുസ്തക ചർച്ച, വായന അനുഭവം പങ്കുവയ്ക്കൽ, വായനക്കുറിപ്പ്,ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനയും വായനക്കൂട്ടം രൂപീകരിക്കൽ

ഇൻലന്റ മാഗസിൻ നിർമ്മാണം കുട്ടികൾ തയ്യാറാക്കിയ രചനകൾ, ചിത്രങ്ങൾ എന്നിവ I.C. T സഹായത്തോടെ ക്രമീകരിച്ച, ഉള്ളടക്കം ടൈപ്പ് ചെയ്തു ഇൻലന്റ മാഗസിനായി പ്രസിദ്ധീകരിക്കുക. എഡിറ്റർ (കുട്ടികൾ ) ചീഫ് എഡിറ്റർ (അധ്യാപകർ ) പത്രാധിപസമിതി എന്നീ വരെ തിരഞ്ഞെടുക്കൽ


കുട്ടികളുടെ രംഗവേദി

പ്രാദേശികമായി ലഭ്യമായ നാടക പ്രവർത്തനങ്ങളുടെ നേതൃത്വത്തിൽ നാടക ശില്പശാല സംഘടിപ്പിക്കുക അഭിനയം,നാടകരചന, സംവിധാനം എന്നീ സങ്കേതങ്ങളെ പരിചയപ്പെടുക. പാഠഭാഗങ്ങളെ നാടക രൂപത്തിലേക്ക് മാറ്റി എഴുതുക. തുടർന്ന് പരിശീലനം പിന്നീട് നാടക അവതരണം.


കുട്ടികളുടെ ചലച്ചിത്രോത്സവം

കുട്ടികൾക്കുവേണ്ടിയുള്ള ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി "ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ" നടത്തുന്നു. ചലച്ചിത്ര പ്രവർത്തകനുമായി സംവാദം. കുട്ടികൾ ആസ്വദിച്ച ചിത്രങ്ങൾക്ക് ആസ്വാദനക്കുറിപ്പ്, രചന പതിപ്പ്.


രചനാ ശില്പശാല

കഥയരങ്ങ്, കവിതയരങ്ങ് ,രചനാ ശിൽപശാല എന്നിവ സംഘടിപ്പിക്കൽ. രൂപപ്പെടുന്ന ഉൽപ്പന്നങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കൽ( I. C. T) വായനസാമഗ്രിയായി മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങളെ ഉപയോഗിക്കൽ.


കുട്ടികളുടെ പത്രം

കുട്ടികളിൽനിന്ന് പ്രാദേശിക റിപ്പോർട്ടർമാരെ തെരഞ്ഞെടുക്കുന്നു.പരിശീലനം നൽകുന്നു. വിദ്യാലയത്തിലെ വാർത്തകളും നാട്ടിലെവാർത്തകളും ഉൾപ്പെടുത്തി പത്രരചന. വാർത്തകൾ തയ്യാറാക്കുന്നു, വിമർശനങ്ങൾ സ്വഭാവമുള്ള വാർത്തകൾ, ക്ലാസ് പത്രം തയ്യാറാക്കൽ, നല്ല ലേഖകരെ അനുമോദിക്കുന്നു, ഓരോ ക്ലാസിലെയും തിരഞ്ഞെടുത്ത വാർത്തകളെ ഉൾപ്പെടുത്തി സ്കൂൾ പത്രം തയ്യാറാക്കുന്നു.


ടാലന്റ് ലാബ്

എല്ലാ കുട്ടികളുടേയും വിവിധങ്ങളായ വൈഭവങ്ങൾ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളും സാഹചര്യങ്ങളും ആണ് ടാലന്റ് ലാബ് ലക്ഷ്യമിടുന്നത്. മേളകൾ മത്സരവേദികളാകുമ്പോൾ എല്ലാ കുട്ടികളുടേയും കഴിവുകൾ പരിഗണിക്കപ്പെടുന്ന ഒരു വേദിയായി ടാലന്റ് ലാബ് മാറിക്കഴിഞ്ഞിരിക്കുന്നു. സംഗീ തത്തിൽ ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി വിവിധ തരം ഉപകരണങ്ങളുടെ വിദഗ്ധരുടെ സഹായത്തോടെ പരിശീലനം നൽകിവരുന്നു. ചിത്രരചന നാടകം ഇവയുടെ പരിശീലനവും ഇതോടൊപ്പം

സ്‌കൂളിൽ നടത്തപ്പെടുന്നു.


വിദ്യാരംഗം

കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാ രംഗം കലാ സാഹിത്യവേദിക്കുള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം പ്രധാനപ്പെട്ട എല്ലാ സാഹിത്യ പ്രവർത്തനങ്ങളും ഈ വേദിയിലൂടെ നടത്തപ്പെടുന്നു.


റെഡ്ക്രോസ് പ്രവർത്തനങ്ങൾ

കുട്ടികളിൽ മാനുഷികമൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സേവന തൽപരത വളർത്തുന്നതിനും ആയുള്ള ക്രോസിന് സ്കൂൾതല യൂണിറ്റ് കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജയശ്രീ ടീച്ചർ ആണ്.


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

വിദ്യാർഥികളുടെ ഐടി പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലന പരിപാടി വേറിട്ട അനുഭവമായിരുന്നു കുട്ടികൾ തന്നെ അധ്യാപകരായി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പഠിക്കാനുള്ള അവസരം ഉണ്ടായി അതോടൊപ്പം ഹൈസ്കൂൾ തലത്തിലെ കുട്ടികളുടെ അമ്മമാർക്കുവേണ്ടി ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന ഉള്ള പരിശീലനം കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നൽകുകയുണ്ടായി