എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാടിന് ദീപസ്തംഭമായി അറിവിൻ്റെ പര്യായമായി നിലകൊള്ളുന്ന എ.എം.എൽ.പി.സ്കൂൾപടിഞ്ഞാറെക്കര ചരിത്രനേട്ടങ്ങൾ കൈവരിച്ച് മുന്നോട്ട് കുതിക്കുകയാണ്. അക്കാദമിക രംഗത്തെ നേട്ടങ്ങൾ കലാ-കായിക-ശാസ്ത്ര മേഖലകളിലും ആവർത്തിക്കാനും നിലനിർത്താനും നമുക്ക് കഴിയുന്നുണ്ടെന്നത് തർക്കമറ്റ യാഥാർത്ഥ്യമാണ്.അതിന് അനുഗുണമായി ദീർഘവീക്ഷണത്തോടെയുള്ള ഭൗതിക സൗകര്യ വികസനം ഒരുക്കുന്നതിലും നാം മുന്നിട്ട് നിൽക്കുന്നു. മലപ്പുറം ജില്ല യിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ വേങ്ങര സബ്‌ജില്ലയിലുള്ള എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ പടിഞ്ഞാറെക്കര മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന നാലാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.

ചരിത്രം
സമൂഹത്തിന്റെ സമഗ്രവികസനത്തിന്റെ പ്രതിഛായയാകുന്ന വിദ്യാലയം എന്ന വാക്കിനെ അന്വർത്ഥമാക്കുംവിധം ഏകദേശം എട്ട് ശകങ്ങൾക്ക് മുമ്പേ സാമൂഹിക മായും സാംസ്കാരികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്ത് ഒരുപാട് തലമുറകളെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം ഇന്നും നാടിന് മാതൃകയായി തലയുയർത്തി നിൽക്കുന്നു.
1924-ൽ കുരുണിയൻ കുഞ്ഞിക്കോയാമു മാനേജരും ബി. മുഹമ്മദ് പ്രധാനാധ്യാപകനുമായി ഒരു ഓത്തുപള്ളിക്കൂടമെന്ന നിലയിൽ തുടങ്ങിയ ഈ അറിവിന്റെ ആലയത്തിൽ 4 ഡിവിഷനുകളിലായി വിരലിലെണ്ണാവുന്ന കുട്ടികളും നാല് ഗുരുക്കന്മാരും ... കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
എഎം എൽ പി സ്കൂൾ പടിഞ്ഞാറേക്കര കരാട്ടെ പരിശീലനം
ക്ലബ്ബുകൾ
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. കൂടുതൽ അറിയുവാൻ
മാനേജ്‌മെന്റ്
സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ശക്തമായ മാനേജ്‍മെന്റ് ഈ സ്ഥാപനത്തിനുണ്ട്.സ്കൂളിലെ പ്രവർത്തങ്ങൾക്ക് സജീവമായ പിന്തുണ മാനേജ്‌മന്റ് നൽകുന്നു
MANAGER-അബ്ദുൽ ഹമീദ്
നിലവിലെ പ്രധാനാദ്ധ്യാപകൻ
സി പി സത്യനാഥൻ
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ടി സി അബ്ദുൽ ഷുക്കൂർ | 2005 | 2022 |
| 2 | ആയിഷ ബീവി | ||
| 3 | പത്മനാഭൻ നായർ | ||
| 4 | |||
| 5 | |||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
|---|---|---|
| 1 | ചാലിൽ ഫായിസ് | സ്പോർട്സ് |
| 2 | അനസ് | ഡോക്ടർ |
| 3 | മനോജ് | ശാസ്ത്രജ്ഞൻ |
ചിത്രശാല
സ്‌കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- തിരൂരിൽ നിന്ന് 10 കി.മി. അകലം.
- വേങ്ങരയ്കടുത്താണ് ഈ വിദ്യാലയം.
- മലപ്പുറത്തുനിന്ന് 10 കി.മി. അകലെ