കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


2022 -23 പ്രവർത്തനങ്ങൾ

INVESTITURE CEREMONY

2022-23 അധ്യായന വർഷത്തിലെ ഗൈഡ്സ് യൂണിറ്റിന്റെ സ്കാർഫ് അണിയിക്കൽ ചടങ്ങ്  29/06/2022 ന്ന് നടക്കുകയുണ്ടായി. സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻസായ ഫർഹാന ടീച്ചറിന്റെയും, ഷാജിന ടീച്ചറിന്റെയും നേതൃത്വത്തിൽ ഈ പരിപാടി ഭംഗിയായി നടത്താൻ സാധിച്ചു. ഈ പരിപാടിയിലൂടെകുട്ടികളുടെ ആത്മവിശ്വാസവും,നേത്രപാടവും വർദ്ധിപ്പിക്കാൻ സാധിച്ചു.

INVESTITURE CEREMONY 2
INVESTITURE CEREMONY
INVESTITURE CEREMONY 1

അന്താരാഷ്ട്ര യോഗദിനം


2022-23 അധ്യായന വർഷത്തിലെ അന്താരാഷ്ട്ര യോഗദിനം 21/06/2022 ന്ന് സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കായി നടത്തുകയുണ്ടായി. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ആയ ഫർഹാന ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് നടന്നത്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം, യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണം, വിവിധതരം യോഗ ആസനം തുടങ്ങിയവ മനസ്സിലാക്കാൻ സാധിച്ചു.

മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ

ജൂൺ ആദ്യവാരത്തിൽ തന്നെ സ്ക്കൂൾ ഹെഡ്മസ്ട്രസ്സിന്റെ നേതൃത്വത്തിൽ കമ്പനി മീറ്റിം‍ങ് കൂടുകയും 2017-18 അധ്യായന വർഷത്തിൽ നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. സ്ക്കൂൾ അച്ചടക്കത്തിലും ഉച്ചഭക്ഷണ വിതരണത്തിലും തങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. ഓരോ ആഴ്ചയിലും ഗൈ‍ഡ് ക്യാപ്റ്റന്റെ നിർദ്ദേശ പ്രകാരം പെട്രോൾ യോഗങ്ങൾ ചേരുകയും അതത് ആഴ്ചകളിൽ നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്തു. പഠിക്കേണ്ട പാഠഭാഗങ്ങളെ പറ്റിയും പരീക്ഷണങ്ങളെ പറ്റിയുള്ള ചർച്ചകളും നടക്കുന്നത് ഇത്തരം മീറ്റിങുകളിലാണ്. 2017 ജൂലൈ 27ന് Doc. വിശാലാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ One day workshop നടത്തി. ഇത് കുട്ടികൾക്ക് ദ്വിതീയ സോപാൻ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ആത്മവിശ്വാസം നൽകുന്ന തരത്തിലുള്ളതായിരുന്നു. സഹവാസ ക്യാമ്പ് പരിചയപ്പെടുത്തുന്നതിനു വേണ്ടി സെപ്തംബർ മാസത്തിൽ സെന്റ് ജോസഫ് ആഗ്ലോ ഇൻഡ്യൻസിൽ നടന്ന ദ്വിതിന ക്യാമ്പിൽ പങ്കടുത്തു. അതിൽ നമ്മുടെ സ്ക്കുളിലെ കുട്ടികളുടെ നൃത്ത വിരുന്ന് വളരെ ആകർഷകമായി. സ്വാതന്ത്രദിനത്തിൽ ഗൈഡ്സിന്റെ നേതൃത്വത്തിൽ ആകർശകമായ പതാക നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സെപ്തംബർ 25 - 28 വരെ നടന്ന സ്ക്കൂൾ സ്ക്കൂൾ കലോൽസവാനന്തരം സ്ക്കൂളും പരിസരവും ശുചീരിക്കുന്നതില് സ്തുത്യർഹ സേവനമാണ് ഗൈഡ്സ് യൂനിറ്റ് കാഴ്ച വെച്ചത്. ‍2017 ഡിസംബർ മാസം കാലിക്കറ്റ് ഗേൾസ് സ്ക്കൂളിൽ ജെ ഡി റ്റി ഇഖ്റയിലെ ഗൈഡ് യുനിറ്റിനെ കൂടി ഉൾപ്പെടുത്തി ഒരു സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്.

വർഗ്ഗം:സ്കൗട്ട് & ഗൈഡ്സ്. ജൂൺ ആദ്യവാരത്തിൽ തന്നെ സ്ക്കൂൾ ഹെഡ്മസ്ട്രസ്സിന്റെ നേതൃത്വത്തിൽ കമ്പനി മീറ്റിം‍ങ് കൂടുകയും 2017-18 അധ്യായന വർഷത്തിൽ നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. സ്ക്കൂൾ അച്ചടക്കത്തിലും ഉച്ചഭക്ഷണ വിതരണത്തിലും തങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. ഓരോ ആഴ്ചയിലും ഗൈ‍ഡ് ക്യാപ്റ്റന്റെ നിർദ്ദേശ പ്രകാരം പെട്രോൾ യോഗങ്ങൾ ചേരുകയും അതത് ആഴ്ചകളിൽ നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്തു. പഠിക്കേണ്ട പാഠഭാഗങ്ങളെ പറ്റിയും പരീക്ഷണങ്ങളെ പറ്റിയുള്ള ചർച്ചകളും നടക്കുന്നത് ഇത്തരം മീറ്റിങുകളിലാണ്. 2017 ജൂലൈ 27ന് Doc. വിശാലാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ One day workshop നടത്തി. ഇത് കുട്ടികൾക്ക് ദ്വിതീയ സോപാൻ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ആത്മവിശ്വാസം നൽകുന്ന തരത്തിലുള്ളതായിരുന്നു. സഹവാസ ക്യാമ്പ് പരിചയപ്പെടുത്തുന്നതിനു വേണ്ടി സെപ്തംബർ മാസത്തിൽ സെന്റ് ജോസഫ് ആഗ്ലോ ഇൻഡ്യൻസിൽ നടന്ന ദ്വിതിന ക്യാമ്പിൽ പങ്കടുത്തു. അതിൽ നമ്മുടെ സ്ക്കുളിലെ കുട്ടികളുടെ നൃത്ത വിരുന്ന് വളരെ ആകർഷകമായി. സ്വാതന്ത്രദിനത്തിൽ ഗൈഡ്സിന്റെ നേതൃത്വത്തിൽ ആകർശകമായ പതാക നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സെപ്തംബർ 25 - 28 വരെ നടന്ന സ്ക്കൂൾ സ്ക്കൂൾ കലോൽസവാനന്തരം സ്ക്കൂളും പരിസരവും ശുചീരിക്കുന്നതില് സ്തുത്യർഹ സേവനമാണ് ഗൈഡ്സ് യൂനിറ്റ് കാഴ്ച വെച്ചത്. ‍2017 ഡിസംബർ മാസം കാലിക്കറ്റ് ഗേൾസ് സ്ക്കൂളിൽ ജെ ഡി റ്റി ഇഖ്റയിലെ ഗൈഡ് യുനിറ്റിനെ കൂടി ഉൾപ്പെടുത്തി ഒരു സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ് ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി.]]