നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 38062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38062 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നവ്യ ജി നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ വി ആർ |
| അവസാനം തിരുത്തിയത് | |
| 05-12-2025 | Jacobdaniel |
അംഗങ്ങൾ
| നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടിയുടെ പേര് | |
|---|---|---|---|
| 1 | 20039 | അഭിമന്യു അജയ് | |
| 2 | |||
.
പ്രവർത്തനങ്ങൾ
സ്കൂളിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്.
ങേ.... മൗസോ!
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് നേതാജി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിഭാഗം വിദ്യാർഥികൾ പ്രദേശവാസികൾക്കും, കടകളിലെ ജീവനക്കാർക്കും കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ നൽകി. പ്രാഥമികമായി മൗസ് നിയന്ത്രിക്കാനും കമ്പ്യൂട്ടർ കീബോർഡിലെ അക്ഷരങ്ങളുടെ വിന്യാസ ക്രമവും മനസ്സിലാക്കി കൊടുത്തു. തുടർന്ന് ലിബർ ഓഫീസ് റൈറ്റർ, ലിബർ ഓഫീസ് കാൽക്ക് എന്നിവ ഉപയോഗിച്ച് പേരുകൾ ടൈപ്പ് ചെയ്യാനും ചതുഷ്ക്രിയകൾ ചെയ്യാനുമുള്ള പരിശീലനം നൽകി. ആദ്യമായി മൗസ് പിടിച്ചപ്പോൾ അമ്പരപ്പായിരുന്നു പലർക്കും. എന്നാൽ പരിശീലനം കഴിഞ്ഞപ്പോഴേക്കും ഇനി എന്നാ കുഞ്ഞുങ്ങളെ നിങ്ങൾ വരിക?എന്ന ചോദ്യമായിരുന്നു പലർക്കും. പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ നവ്യ ജി നായർ, പ്രിയ വി ആർ എന്നിവർ നേതൃത്വം നൽകി.