എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28041 |
| യൂണിറ്റ് നമ്പർ | LK/2019/28041 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | കല്ലൂർകാട് |
| ലീഡർ | റോസ്ന റോയി |
| ഡെപ്യൂട്ടി ലീഡർ | ആൽഡ്രിൻ പ്രദീപ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിബീഷ് ജോൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റ്റിനു കുമാർ |
| അവസാനം തിരുത്തിയത് | |
| 05-12-2025 | LK201928041 |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
| ചെയർമാൻ | പിടിഎ പ്രസിഡൻറ് | സിജു സെബാസ്റ്റ്യൻ |
| കൺവീനർ | ഹെഡ്മിസ്ട്രസ് | സിസ്റ്റർ മെറിൻ സി.എം.സി. |
| വൈസ് ചെയർപേഴ്സൺ - 1 | എംപിടിഎ പ്രസിഡൻറ് | ഡിനി മാത്യു |
| ജോയിൻറ് കൺവീനർ - 1 | കൈറ്റ് മാസ്റ്റർ | ബിബീഷ് ജോൺ |
| ജോയിൻറ് കൺവീനർ - 2 | കൈറ്റ്സ് മിസ്ട്രസ്സ് | റ്റിനു കുമാർ |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ആൽഡ്രിൻ പ്രദീപ് |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | റോസ്ന റോയി |
അംഗങ്ങൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് | ഡിവിഷൻ | ഫോട്ടോ |
|---|---|---|---|---|
| 1 | 11783 | ABHINAV BYJU | B | |
| 2 | 12213 | ABHINAV PS | C | |
| 3 | 12373 | ADORN G POONATTU | C | |
| 4 | 11782 | AJMAL AJI | B | |
| 5 | 11778 | AJU SIJU | B | |
| 6 | 12372 | ALAN SEBASTIAN | C | |
| 7 | 12367 | ALBERT REJI | C | |
| 8 | 11761 | ALBIN JOJO | B | |
| 9 | 12374 | ALDO BINOY | B | |
| 10 | 12206 | ALDRIN PRADEEP | B | |
| 11 | 12246 | ALPHONS BABU | B | |
| 12 | 11752 | ANGEL BABY | B | |
| 13 | 12087 | ANNA MARY SHIJO | C | |
| 14 | 12113 | ARJUN RAJESH | C | |
| 15 | 12281 | ARUN K R | B | |
| 16 | 11769 | ASHBY SHIBU | C | |
| 17 | 11764 | BINSHA BINU | B | |
| 18 | 12310 | DEVANATH LIBI | B | |
| 19 | 11777 | DHWANITH SUBASH | C | |
| 20 | 12368 | GANGALAKSHMI V BIJU | C | |
| 21 | 12494 | HARSHA PRASAD T | C | |
| 22 | 11956 | IJIL JOBSY | C | |
| 23 | 12449 | JEEVAN SHAJI | A | |
| 24 | 11793 | JERALD VARGHESE | A | |
| 25 | 11756 | JEROM K JOSSY | B | |
| 26 | 12369 | JITHIN JOJO | C | |
| 27 | 11787 | JOEL JOHN SIJO | B | |
| 28 | 11797 | JOHN PAUL BIJU | C | |
| 29 | 11811 | JOHNS JOSE | B | |
| 30 | 12496 | JOYAL JANEESH | C | |
| 31 | 11767 | JOYAL JOSHY | B | |
| 32 | 11816 | NEVIN BRILS | B | |
| 33 | 11788 | NOEL JOSE SIJO | B | |
| 34 | 12500 | PARVATHY KISHOR | C | |
| 35 | 11746 | RAKENDHU RAJESH | B | |
| 36 | 12450 | ROSNA ROY | B | |
| 37 | 12501 | SREEHARI AJESH | C |
പ്രവർത്തനങ്ങൾ
സമഗ്ര പ്ലസ് ട്രെയിനിങ് - ഇതര ക്ലബംഗങ്ങൾക്ക്
പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ വിഭവങ്ങളുടെ ശേഖരമായ സമഗ്ര പ്ലസിനെക്കുറിച്ച് സ്‌കൂളിലെ ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുത്തു. ജൂൺ 23 ആം തീയതിയാണ് ക്ലാസെടുത്തത്. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സൗകര്യമായ സമഗ്ര ലേണിംഗ് റൂം, പോഡ്കാസ്റ്റ്, ചോദ്യപേപ്പർ, പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രസേന്റഷന്റെ സഹായത്തോടെ പരിചയപ്പെടുത്തി. തുടർന്ന് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി സമഗ്ര എങ്ങനെ ഉപയോഗിക്കാം, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം എന്നിവയെക്കുറിച്ചും ക്ലാസ് നൽകി. ഒൻപത്, പത്ത് ക്ലാസുകളിലെ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ക്ലാസിൽ പപങ്കാളികളായി.
-
രാകേന്ദു രാജേഷ് ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുക്കുന്നു
-
സമഗ്ര പ്ലസ് ട്രെയിനിങ് നയിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
-
കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ ക്ലാസ് നയിക്കുന്നു
-
റോസ്ന റോയ് നയിക്കുന്ന ക്ലാസ്
ഐ.ടി.മേള
ജൂൺ 30ാം തിയതി തിങ്കളാഴച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾതല ഐ.ടി.മെള സംഘടിപ്പിച്ചു . ഐ.ടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ മത്സരങ്ങളായിരുന്നു യു.പിയും ഹൈകൂളുമായിനടന്നത്. ആനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിംഗ്, വെബ്പേജ് ഡിസൈൻ ,പ്രസന്റെഷൻ എന്നീ മത്സരങ്ങളായിരുന്നു ഹൈസ്കൂളിൽ ഐ.ടി ടിച്ചർമാരായ ബിബീഷ് ജോണിന്റെയും ആശടീച്ചറുടെയും നേത്യത്വത്തിൽ നടന്നത്. സഹായത്തിനായി 9ാം ക്ലാസിലെയും 10ാം ക്ലാസിലെയും ലിറ്റിൽ കൈറ്റസിലെ കുറച്ച് അംഗങ്ങളും ഉണ്ടായിരുന്നു രാവിലെ 10:30ന് ഐ.ടി മേള ആരംഭിച്ചു
ഈ ഐ.ടി.മേള വിദ്യാർത്ഥികളിൽ സാങ്കേതികവും സ്രഷ്ടിപരവുമായ ചിന്തകളുംവളർത്തുന്നതിന്നുള്ള മികച്ച അവസരമായിരുന്നു. ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ സജീവമായ പങ്കാളിത്തം പരിപാടികൾ കൂടുതൽ ഉജ്ജ്വലമാക്കി. തുടർന്ന് 3:30ഓടെ മത്സരങ്ങൾ അവസാനിച്ചു.
-
ഐടി മേളയിൽ പങ്കെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
-
കമ്പ്യൂട്ടർ ലാബിൽ ഐടി മേള നടക്കുന്നു
-
പ്രവൃത്തി പരിചയ മേള
-
പ്രവൃത്തി പരിചയ മത്സരങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾ
സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം
ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം നടത്തി. അദ്ധ്യാപകരായ ബിബീഷ് സാർ, ടിനു ടീച്ചർ എന്നിവരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചത്. തെരേസാസ് ന്യൂസ് എന്ന പേരിൽ ആരംഭിച്ച ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ നിർവ്വഹിച്ചു.
-
ഹെഡ്മിസ്ട്രസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അഭിനന്ദിക്കുന്നു
-
സി.മെറിൻ സി എം സി തെരേസാസ് ന്യൂസ് ചാനൽ ഉദ്ഘാടനം ചെയ്യുന്നു
-
കുട്ടികൾ തെരേസാസ് ന്യൂസ് വീക്ഷിക്കുന്നു
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സെന്റ് ലിറ്റൽ തെരേസ് ഹൈസ്കൂളിൽ ജൂലൈ 16-ാം തീയതി നടത്തി.രാവിലെ 10:30 ന് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു.ബിബീഷ് സാറും സുനിത ടീച്ചറും സിസ്റ്റർ മരിയ തെരെസും ഇലക്ഷനുള്ള ക്രമീകരണങ്ങൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പുകൾ നടത്തിയത്.ജെ. ആർ.സി,എസ്. പി. സി,സ്കൗട്ട് ആൻഡ് ഗൈഡ് എന്നിങ്ങനെ മറ്റു ക്ലബ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.ഇലക്ഷനായി നാലു ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഓരോ ബൂത്തിലും അഞ്ച് ഘട്ടങ്ങളായാണ് പോളിംഗ് നടന്നത്.എസ്പിസി കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികളായി വന്നു വോട്ട് രേഖപ്പെടുത്തി.11: 45 ടെ ഇലക്ഷൻ അവസാനിച്ചു.
സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ കാണാം
-
വോട്ടിങ്ങിനായി കാത്തു നിൽക്കുന്ന കുട്ടികൾ
-
തെരെഞ്ഞെടുപ്പ് നടപടികൾ സി.മെറിൻ സി എം സി നിരീക്ഷിക്കുന്നു
-
പോളിങ് ബൂത്ത്
സമഗ്ര ക്ലാസ് - അധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും
ജൂലൈ 15 ആം തീയതി ടീച്ചേഴ്സിനായി സമഗ്ര പ്ലസിനെ കുറിച്ച് ഒരു ക്ലാസ് നടത്തുകയുണ്ടായി.കൈറ്റ് മാസ്റ്റർ ബിബീഷ് സാറാണ് ക്ലാസ്സ് എടുത്തത്.സമഗ്രയിൽ ടീച്ചേഴ്സ് ലോഗിൻ, ടീച്ചിങ് മാനുവൽ തയ്യാറാക്കുന്ന വിധം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ ക്ലാസ്സിൽ പങ്കാളികളായി.
-
ഹെഡ്മിസ്ട്രസ് സി മെറിൻ സി എം സി സമഗ്ര പ്ലസ് ട്രെയിനിങിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുക്കുന്നു
-
എസ് ഐ ടി സി ബിബീഷ് ജോൺ ക്ലാസ് നയിക്കുന്നു
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ് നിരീക്ഷിക്കുന്നു
സ്കൂൾ വിക്കി പരിശീലനം
ജൂലൈ 16 വൈകുന്നേരം സ്കൂൾ വിക്കിയെ കുറിച്ച് അദ്ധ്യാപകർക്ക് ക്ലാസ് നടത്തുകയുണ്ടായി. 4 മണിയോടെ ക്ലാസ് ആരംഭിച്ചു . കൈറ്റ് മെന്റർ ബിബീഷ് സാറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റസ് അംഗങ്ങളായ കുട്ടികൾ ഈ ക്ലാസ്സിൽ പങ്കാളികളായി .സ്കൂളിലെ ഐ .ടി പ്രവർത്തനങ്ങൾ, സ്കൂൾ വിക്കിയിൽ അംഗത്വം നേടുന്നത് എങ്ങനെ ,പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അപ്‌ലോഡ് ചെയുന്നത് എങ്ങനെ എന്നീ വിഷയങ്ങൾ ആസ്പദമാക്കിയായിരുന്നു ക്ലാസ് .5 മണിയോടെ ക്ലാസ് അവസാനിച്ചു .
-
സ്കൂൾ വിക്കി പരിശീലനത്തിൽ ഏർപ്പെടുന്ന അധ്യാപകരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും
സമഗ്ര പ്ലസ് ട്രെയ്നിങ് -മാതാപിതാക്കൾക്ക്
ജൂലൈ 21 മാതാപിതാക്കൾക്കായി സമഗ്ര പ്ലസിനെ കുറിച്ച് ക്ളാസ്സെടുത്തു .10 എ, ബി, സി, ക്ലാസ്സുകാരുടെ പി.ടി.എ.മീറ്റിങ്ങിനിടെയാണ് ക്ലാസ്സെടുത്തത് കൈറ്റ് മാസ്റ്റർ ബിബീഷ് സാറിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസിനു നേതൃത്വം നൽകിയത് . പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി കൈറ്റ് രൂപകൽപന ചെയ്‌ത നൂതന സാങ്കേതിക മൾട്ടീമീഡിയ സൗകര്യമായ സമഗ്രാ ലേർണിംഗ് റൂം ,പോഡ്കാസ്റ്റ് ,മാതൃക ചോദ്യപേപ്പർ ,പാഠപുസ്തകകൾ ഡൗലോഡ് ചെയുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രെസൻറ്റേഷൻ സഹായത്തോടെ പരിചയപ്പെടുത്തി.പഠനത്തിനായി ഇവയെല്ലാം എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ക്ലാസ് നൽകി.10 എ,ബി,സി ക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കൾ ക്ലാസ്സിൽ പങ്കാളികളായി .സമഗ്ര പ്ലസിനെ കുറിച്ച മാതാപിതാക്കൾക് ഉണ്ടായിരുന്ന സംശയങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിഹരിച്ചു. 4 മണിയോടെ ക്ലാസ് അവസാനിച്ചു.
സമഗ്ര പ്ലസ് പരിശീലനം നടത്തുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വീഡിയോ കാണാം
-
രാകേന്ദു രാജേഷ് മാതാപിതാക്കൾക്ക് ക്ലാസെടുക്കുന്നു
-
റോസ്ന റോയി സമഗ്ര പ്ലസ് ക്ലാസ് നയിക്കുന്നു
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് സെപ്റ്റംബർ 24,25 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെമിനാറുകൾ, പരിശീലനങ്ങൾ, എക്സിബിഷനുകൾ, എന്നിവ സംഘടിപ്പിച്ചു.സെപ്റ്റംബർ 24 ആം തീയതി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നിയ അന്ന പ്രവീൺ, മഞ്ജിമ ഷൈജൻ, ലക്ഷ്മി ബിജു എന്നിവർ സെമിനാറുകൾ നടത്തി. റെക്സ് ഡോജിൻസ്, എട്ടാം ക്ലാസിലെ അംഗമായ ജോസ്കുട്ടി ക്രിസ് എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ്,ഓപ്പൺ ടൂൻസ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.സെപ്റ്റംബർ 25 ആം തീയതി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോസ്ന, ആൽബർട്ട്, ആൽഡ്രിൻ, അലൻ, ജിതിൻ എന്നിവർ റോബോട്ടിക്സ് കിറ്റ് അതിലെ സാധനങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസ് നൽകുകയും എക്സിബിഷൻ നടത്തുകയും ചെയ്തു. റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ചെയ്സർ ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവർ അവതരിപ്പിച്ചു. ജോൺസ് പ്രോഗ്രാമിന് ഉപയോഗിക്കുന്ന സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിനെ പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഗെയിമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അൽഫോൺസ്, ജെറോം എന്നിവർ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കുട്ടികളുടെ ലാപ്പിൽ സ്കൂൾ ഉബുണ്ടു ഫ്രീ ഇൻസ്റ്റലേഷനും നടത്തി.
2025- ശാസ്ത്രോത്സവം
കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു.
ഉപജില്ലാതല ഐടി മേള
കല്ലൂർക്കാട് ഉപജില്ല ഐടി മേളയിൽ യുപി വിഭാഗം ഓവറോൾ ഫസ്റ്റും, ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ മിലൻ ഡോജിൻസ്, അബിൻ നിയാസ്, എന്നവർക്ക് ഫസ്റ്റും, സൂരജ് രതീഷ് രണ്ടാം സ്ഥാനവും,ഹൈസ്കൂൾ വിഭാഗത്തിൽ ജോസുകുട്ടി ക്രിസ്, റെക്സ് ഡോജിൻസ്,അലൻ നിയാസ് എന്നിവർക്ക് ഒന്നാം സ്ഥാനവും ജോൺസ് ജോസ്, ആൽഡ്രിൻ പ്രദീപ്, ആൽബർട്ട് റെജി, ഐടി ക്വിസ്സിൽ ജോസൂട്ടി ക്രിസ് എന്നിവർ രണ്ടാംസ്ഥാനം കരസ്ഥമാക്കി.ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഹൈസ്‌കൂൾ വിഭാഗത്തിലെ മത്സരാർത്ഥികൾ എല്ലാവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്.
-
യുപി, ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കിയ കുട്ടികൾ ട്രോഫിയുമായി
-
ഉപജില്ലാതല ഐടി മേള
-
-
റോബോട്ടിക്സ് വിഭാഗത്തിൽ മത്സരിക്കുന്ന അൽഫോൻസ്
-
സ്ക്രാച്ച് പ്രോഗ്രാമിങ് മൽസരത്തിൽ പങ്കെടുക്കുന്ന ജോൺസ് ജോസ്
ലാപ്‌ടോപ്പിന് പുതിയ ബാഗ്
10 ബി ക്ലാസിലെ ലാപ്ടോപ്പിനായി പുതിയ ഒരു ബാഗ് വാങ്ങി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സ്റ്റുഡന്റ് ഐടി കോഡിനേറ്ററു മായ ജോൺസ് ജോസ്, റോസ്ന റോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുതിയ ബാഗ് വാങ്ങിയത്.ക്ലാസ് ടീച്ചറുടെ അനുവാദത്തോടെ ക്ലാസിലെ ലീഡേഴ്സും ഐടി കോഡിനേഴ്സും ഒത്തുചേർന്ന് എല്ലാ കുട്ടികളുടെ കയ്യിൽ നിന്നും ഒരു ചെറിയ തുകപിരിച്ച ആണ് ബാഗ് മേടിച്ചത്.
റോബോട്ടിക്‌സ് ക്ലാസ്
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ആൾഡ്രിന് പ്രദീപ്, ജോൺസ് ജോസ് എന്നിവർ ഒരു ചാരിറ്റി ട്രസ്റ്റ് ആയ ദർശന എന്ന ഗ്രൂപ്പിൽ ഉള്ള മാതാപിതാക്കൾക്ക് റോബോട്ടിക്സിനെ പറ്റി ക്ലാസ് എടുക്കുകയും അതിന്റെ പ്രാക്ടിക്കൽ മോഡൽ ആയി ഓട്ടോമാറ്റിക് ഗ്യാസ് ഡിറ്റക്ടീവ് സിസ്റ്റം പ്രവർത്തിച്ചു കാട്ടുകയും ചെയ്തു. ഇതിലൂടെ റോബോട്ടിക്സിന്റെ പ്രാധാന്യത്തെ പറ്റിയും ഭാവിയിൽ റോബോട്ടിക്സിനുള്ള അവസരങ്ങളും റോബോട്ടിക്സ് കിറ്റിൽ ഉള്ള സെൻസറുകൾ, വയറുകൾ,ബ്രഡ് ബോർഡ് എന്നിങ്ങനെയുള്ള സാധനങ്ങളെ പറ്റിയും അവർ പഠിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക എന്നായിരുന്നു ലക്ഷ്യം.
സ്‌കൂൾ വിക്കി പരിശീലനം
ഡിസംബർ ഒന്നാം തീയതി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്‌കൂൾ വിക്കിയിൽ പ്രത്യേക പരിശീലനം നൽകി.