വേദി നമ്പർ
|
വേദിയുടെ പേര്
|
സ്ഥലം
|
1
|
ഭാരതപ്പുഴ
- കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ
കൂടുതൽ വായിക്കാം
|
സെൻട്രൽ സ്റ്റേഡിയം
- തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന വിവിധോദ്ദേശ്യ സ്റ്റേഡിയമാണ് സെൻട്രൽ സ്റ്റേഡിയം.
കൂടുതൽ വായിക്കാം
|
2
|
പെരിയാർ
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു.
കൂടുതൽ വായിക്കാം
|
ഗവ. വുമൺസ് കോളേജ് വഴുതക്കാട്
|
3
|
പമ്പയാർ
- കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു
കൂടുതൽ വായിക്കാം
|
ടാഗോർ തിയേറ്റർ
|
4
|
അച്ചൻകോവിലാർ
- പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻകോവിലാർ. പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.
കൂടുതൽ വായിക്കാം
|
കാർത്തിക തിരുനാൾ ഓഡിറ്റോറിയം കിഴക്കേക്കോട്ട
|
5
|
കരമനയാർ
- തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. അഗസ്ത്യകൂടത്തിലെ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.
കൂടുതൽ വായിക്കാം
|
ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട്
|
6
|
ഭവാനി നദി
- കേരളത്തിൽ നീലഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നു.
കൂടുതൽ വായിക്കാം
|
സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്. തിരുവനന്തപുരം
(General Hospital Junction)
|
7
|
വാമനപുരം നദി
- കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം നദി. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.
കൂടുതൽ വായിക്കാം
|
ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം
|
8
|
പള്ളിക്കലാർ
- കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി ഏകദേശം 42 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന നദികളിൽ ഒന്നാണ് പള്ളിക്കലാർ.
കൂടുതൽ വായിക്കാം
|
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം
|
9
|
കല്ലടയാർ
- കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ് കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.
കൂടുതൽ വായിക്കാം
|
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട്
|
10
|
മണിമലയാർ
- തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ് മണിമലയാർ. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം.
കൂടുതൽ വായിക്കാം
|
സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട്
|
11
|
മീനച്ചിലാർ
- കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു വേമ്പനാട് കായലിൽ ചെന്നു ചേരുന്നു
കൂടുതൽ വായിക്കാം
|
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാൾ വെള്ളയമ്പലം
|
12
|
മൂവാറ്റുപുഴയാർ
- കോതയാർ, കാളിയാർ, തൊടുപുഴയാർ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം, വൈക്കത്തിനടുത്തുവച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു.
കൂടുതൽ വായിക്കാം
|
പൂജപ്പുര സാംസ്ക്കാരിക കേന്ദ്രം.
|
13
|
ചാലക്കുടിപ്പുഴ
- തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ് ചാലക്കുടിപ്പുഴ. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്
കൂടുതൽ വായിക്കാം
|
കാർമൽ എച്ച്.എസ്.എസ് വഴുതക്കാട്
|
14
|
കരുവന്നൂർപ്പുഴ
- തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് കരുവന്നൂർ പുഴ. ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ് കരുവന്നൂർപ്പുഴയാകുന്നത്.
കൂടുതൽ വായിക്കാം
|
ഭാരത് ഭവൻ തൈക്കാട്
|
15
|
കബനി നദി
- കാവേരി നദിയുടെ പോഷക നദിയാണ് കബിനി. കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളത് കബിനിയാണ്.
കൂടുതൽ വായിക്കാം
|
നിശാഗന്ധി ഓഡിറ്റോറിയം
|
16
|
ചാലിയാർ
- കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
കൂടുതൽ വായിക്കാം
|
ശിശുക്ഷേമ സമിതി ഹാൾ
( അറബിക് കലോൽസവം)
|
17
|
കടലുണ്ടിപ്പുഴ
- കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്.
കൂടുതൽ വായിക്കാം
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
( അറബിക് കലോൽസവം)
|
18
|
കുറ്റിയാടിപ്പുഴ
- കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു.
കൂടുതൽ വായിക്കാം
|
ഗവൺമെന്റ് എൽ പി. എസ്. തൈയ്ക്കാട്
( സംസ്കൃത കലോൽസവം)
|
19
|
മയ്യഴിപ്പുഴ
- കേരളത്തിലെ ഒരു നദിയാണ് മയ്യഴിപ്പുഴ അഥവാ മാഹി പുഴ. പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന ഇത് പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഒഴുകുന്നു.
കൂടുതൽ വായിക്കാം
|
അയ്യങ്കാളി ഹാൾ (വിജെടി ഹാൾl)
|
20
|
തലശ്ശേരിപ്പുഴ
- കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്തുനിന്നും ഉത്ഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു കൈവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യാലി പുഴ. തലശ്ശേരി പുഴ എന്നും അറിയപ്പെടുന്നു.
കൂടുതൽ വായിക്കാം
|
ഗവൺമെന്റ് എച്ച്.എസ്.എസ് ചാല
|
21
|
വളപട്ടണം പുഴ
- ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ് വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്
കൂടുതൽ വായിക്കാം
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
|
22
|
രാമപുരം പുഴ
- കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണു് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്.
കൂടുതൽ വായിക്കാം
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
|
23
|
പെരുമ്പപ്പുഴ
- പെരുമ്പ പുഴ, പെരുമ്പുഴ, പെരും പുഴ, പെരുവാമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും പയ്യന്നൂർ പുഴ അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു.
കൂടുതൽ വായിക്കാം
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
|
24
|
കല്ലായിപ്പുഴ
- പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വായിക്കാം
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
|
25
|
ചിറ്റാരിപ്പുഴ
- കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ചിത്താരി ഗ്രാമത്തിലൂടെ ഒഴുകുന്ന ഒരു ചെറിയ പുഴയാണ് ചിത്താരിപ്പുഴ. ഇരിയ പുണൂർ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴക്ക് 25 കിലോ മീറ്റർ നീളമുണ്ട്.
കൂടുതൽ വായിക്കാം
|
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം
|