ഉപയോക്താവ്:17079

Schoolwiki സംരംഭത്തിൽ നിന്ന്

സേവാമന്ദിരം പോസ്ററ് ബേസിക് സ്‌കൂൾ (17079)

കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്‌കൂളാണ് സേവാമന്ദിരം പോസ്ററ് ബേസിക് സ്‌കൂൾ. 1957-ൽ കെ. രാധാകൃഷ്ണമേനോൻ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയ‍‍‍‍‍‍ങ്ങളിലൊന്നാണ്.

ചരിത്രം

അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ചലനാത്മകത രാജ്യമെങ്ങും അലയടിക്കുകയും ഗവൺമെന്റ് തലത്തിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കി തുടങ്ങുകയും ചെയ്‌ത  ഘട്ടത്തിലാണ് രാമനാട്ടുകരയിൽ സേവാമന്ദിരം ഉടലെടുക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ സേവാഗ്രാമത്തിലെ ഹിന്ദുസ്ഥാനി താലിമി സംഘത്തിൽ നിന്നും അദ്ധ്യാപനത്തിലും ‍ സമഗ്ര ഗ്രാമരചനയിലും പരിശീലനം നേടി നാട്ടിൽ തിരിച്ചെത്തിയ ശ്രീ. രാധാകൃഷ്ണ മേനോൻ രാമനാട്ടുകരയിലെ തന്റെ തറവാട്ടു വക മാളികവീട്ടിൽ ഒരു ശിശുവിഹാരം ആരംഭിച്ചു. ഇതിലൂടെയായിരുന്നു സേവാമന്ദിരത്തിലെ ആദ്യകാലപ്രവർത്തനങ്ങൾ നടന്നിരുന്നത്. ശ്രീ കെ. രാധാകൃഷ്ണമേനോൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിനെ സന്ദർശിക്കാൻ ഇടയാവുകയും തന്റെ സ്ഥാപനത്തിന്റെ സാമ്പത്തിക പരാധീനതകൾ ധരിപ്പിക്കുകയും ചെയ്‌തു.  ഉടനെ തന്നെ താനെ​ഴുതിയ പുസ്തകങ്ങളും 5000 രൂപയുടെ ചെക്കും നെഹ്റുജി രാധേട്ടനെ ഏല്പ്പിച്ചു. ഈ തുക ഉപയോഗിച്ച് നല്ലൊരു സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു.. 1952-ൽ ബേസിക്ക് എജുക്കേഷൻ സൊസൈറ്റി എന്നൊരു സ്ഥാപനം രജിസ്റ്റർ ചെയ്യുകയും അതിന്റെ കീഴിൽ സേവാമന്ദിരം ബേസിക്ക്  ട്രെയിനിംഗ് സ്‌കൂൾ ആരംഭിക്കുകയും  ചെയ്‌തു. 1957 ൽ ബേസിക്ക് എജുക്കേഷൻ സൊസൈറ്റിക്ക് രാമനാട്ടുകരയിൽ കേരളത്തിലെ രണ്ടാമത്തെ പോസ്റ്റ് ബേസിക് സ്‌കൂൾ തുടങ്ങാനുള്ള അനുവാദം ലഭിക്കുകയും ഹൈസ്‌കൂൾ ആരംഭിക്കുകയും ചെയ്‌തു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:17079&oldid=1087017" എന്ന താളിൽനിന്ന് ശേഖരിച്ചത്