JOTHI
2025 26 വർഷത്തെ ജിഎച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമായി ജൂൺ രണ്ടാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. 10 മണിക്ക് ആരംഭിച്ച ഉദ്ഘാടനം യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ഗംഗാധരൻ മാസ്റ്റർ സ്വാഗതം അറിയിച്ചു. അധ്യക്ഷസ്ഥാനം സ്കൂളിൻറെ പിടിഎ പ്രസിഡൻറ് ശ്രീ പി ഗോപി വഹിച്ചു. പ്രവേശഹോത്സവ ഉദ്ഘാടന കർമം ശ്രീ ഷിനോജ് ചാക്കോ (ജില്ലാ പഞ്ചായത്ത് മെമ്പർ ) നിർവഹിച്ചു. മുഖ്യാതിഥി ശ്യാമള (മുൻ പ്രിൻസിപ്പൽ ) ചടങ്ങിന് മാറ്റ് നൽകി ശ്രീ ചന്ദ്രൻ (എസ് എം സി ചെയർമാൻ) ശ്രീമതി മിനി (എം പി ടി എ പ്...