13401
രുചി വൈവിധ്യത്തിൻ്റെ ചാമക്കാൽ മാതൃക:-പുതിയ ഉച്ചഭക്ഷണ മെനു വരുന്നതിനു മുന്നേ തന്നെ വൈവിധ്യമാർന്നതും പോഷക സമ്പന്നവുമായ ഉച്ചഭക്ഷണം വർഷങ്ങളായി നൽകുന്ന ഒരു വിദ്യാലയം മലയോര മേഖലയിലുണ്ട്. പയ്യാവൂർ പഞ്ചായത്തിലെ ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂളാണ് ഉച്ചഭക്ഷണ വിതരണത്തിൽ മികച്ച മാതൃകയാവുന്നത്. പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തി പ്രതിദിനം മൂന്ന് കറികൾ മെനുവിന്റെ ഭാഗമാണ് . പുനം കൃഷിയുടെ പൈതൃകം പേറുന്ന സ്ഥലങ്ങൾ ആയതുകൊണ്ട് തന്നെ ചാമക്കഞ്ഞിയും മുത്താറിക്കുറുക്കും ഉൾപ്പടെ മെനുവിൻ്റെ ഭാഗമാണ് . കൂടാതെ ഇലക്കറി മഹോത്സവം...