13086
പരിസ്ഥിതി ദിനാഘോഷം ജി വി എച്ച് എസ് എസ് കുറുമാത്തൂരിൽ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻറ് വി.എം സീന ഫലവൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങി.പരിപാടിയുടെ ഡോക്യുമെൻ്റേഷൻ ചുമതല സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവ്വഹിച്ചു.