സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ് ശാസ്ത്രീയ മനോഭാവങ്ങൾ വളർത്തുന്ന ചിന്തോദീപങ്ങളായ നിരവധി പ്രവർത്തനങ്ങളാൽ സയൻസ് ക്ലബ് എന്നും സജീവമാണ്. സയൻസ് അധ്യാപകരായ സി. വിൻസി വർഗ്ഗീസ്, ശ്രീമതി. വിൻസി മത്തായി, ശ്രീമതി. ജിനി ഫ്രാൻസിസ് എന്നിവർ സയൻസ് ക്ലബിനു നേതൃത്വം നല്കുന്നു.
ഒാരോ വർഷവും കുട്ടികളാൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നത്. വിവിധ പ്രവർത്തനങ്ങൾ ഒാരോ വർഷവും നടപ്പിലാക്കുന്നു. ഒാരോ വർഷവും ക്ലബംഗങ്ങൾ ഒന്നിച്ചുകൂടി പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
സയൻസ് ബുള്ളറ്റിനുള്ളിൽ ശാസ്ത്രീയ വിഭവങ്ങൾ, അറിവുകൾ എന്നിവ അടങ്ങിയ പേപ്പർ കട്ടിംഗ്, ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു. സയൻസ് ക്വിസ് എല്ലാ വർഷവും വിജ്ഞാനദീപങ്ങളടങ്ങിയ ചോദ്യങ്ങൾ നല്കി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സയൻസ് എക്സിബിഷൻ സ്കൂളിലെ എല്ലാ കുട്ടികളും സംബന്ധിച്ചിട്ടുള്ള സ്കൂൾതല എക്സിബിഷൻ സംഘടിപ്പിക്കുന്നു. സബ് ഡിസ്ട്രിക്റ്റ് , ഡിസ്ട്രിക്റ്റ് ലെവലിൽ പങ്കടുക്കുത്ത് സമ്മാമങ്ങൾ നേടുന്നു. സയ്സ് സെമിനാർ ഓരോ വർഷത്തേയും വിഷയത്തിനനുസരിച്ചുള്ള സെമിനാർ നടത്തുന്നു. സയൻസ് പ്രോജക്ട് വൈദ്യുതിയുടെ നിയന്ത്രിതമായ ഉപയോഗം മുൻനിർത്തി ഹൈസ്കൂൾ കുട്ടികൾക്കു നിർദേശം നല്കി ഗ്രൂപ്പുകളാക്കി തിരിച്ച് പ്രോജക്ട് നടത്തുന്നു. സയൻയ് ദിനാചരണങ്ങൾ സയൻസ് ദിനാചരണങ്ങൾ, ചാന്ദ്രദിനം, പുകയില വിരുദ്ധ ദിനം, സി. വി. ശ്രീരാമൻ ദിനം തുടങ്ങിയവ ഉചിതമായി ആചരിക്കുന്നു. പ്രഭാഷണം, പോസ്റ്റർ നിർമ്മാണം, എന്നിവ നടത്തി ആശയങ്ങൾ പങ്കുവയ്ക്കുന്നു. സയൻസ് പാഠ്യപ്രവർത്തനങ്ങൾ പാഠ്യപ്രവർത്തനങ്ങൾ ഉൾക്കൊളളുന്ന ലാബ് പ്രവർത്തനങ്ങൾ, സയൻസ് ക്ലബ് അംഗങ്ങൾകൂടി നേതൃത്വം നല്കുന്നു.
ഗണിത ക്ലബ്
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിത പൂക്കള മത്സരം നടത്തി. വിവിധ തരം ഘന രൂപങ്ങളടെ മാതൃകകൾ ഉണ്ടാക്കി. പലതരം ജിയോമിട്രിക് പാറ്റേണുകൾ കുട്ടികളെക്കൊണ്ട് വരപ്പിച്ച് ഏറ്റവും നന്നായി ചെയ്തവർക്ക് പ്രോത്സാഹനവും നൽകി. എക്സിബിഷനിൽ കുട്ടികൾ പങ്കെടുത്തു വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി . ഗണിത ക്ലബ് അംഗങ്ങൾ ഒാരോ ആഴ്ചകളിലും വ്യാഴാഴ്ചകളിലും ഒരു ഗണിത ശാസ്ത്രജ്ഞനെയോ ഒരു ഗണിത പുസ്തകമോ പരിചയപ്പെടുത്തി . ഒാരോ ക്ലാസ്സിലും ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ ഗണിത ക്ലബ് അംഗങ്ങൾ സമയം കണ്ടെത്തി. സാമൂഹിക ശാസ്ത്ര ക്ലബ് ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബന്ധിപ്പിക്കുന്ന വിധത്തിലാണ് സാമൂഹിക ശാസ്ത്ര ക്ലബ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. ചിന്തോദീപ്തമായ പ്രവർത്തനങ്ങളാണ് കുട്ടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഹിരോഷിമ നാഗസാക്കി ദിനത്തിൽ നിർമ്മിച്ച സുഡാക്കോ ഏറ്റവും മനോഹരമായിരുന്നു. അതുപോലെ തന്നെ wste water treatment plant online system വഴി പരിശോദ്ധിക്കുന്ന പ്രവർത്തന മാതൃക വിജ്ഞാന പ്രവദമായിരുന്നു.ബാലാവകാശ സംരക്ഷണം എന്ന വിഷയത്തെക്കുച്ച് നടത്തിയ ക്വിസ് മത്സരം സ്ത്രീകൾ നേരിടുന്ന പീഢനങ്ങളെ കുറിച്ചുള്ള അവബോധം ഉളവാക്കാൻ കഴിഞ്ഞു. ഇംഗ്ലീഷ് ക്ലബ് 2016- 2017അധ്യയന വർഷത്തിലെ ഉംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ജൂൺ മാസത്തിൽ നടത്തപ്പെട്ടു . കുട്ടികൾ വളരെ താത്പര്യപൂർവ്വം അംഗങ്ങളാവുകയും പിന്നീട് നടന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ചെയ്തു. ഇംഗ്ലീഷ് ദിനാചരണം വളരെ വർണ്ണപ്പൊലിമയോടെ നചത്തിയതോടൊപ്പം, വിവിധ മത്സരങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കുകയുണ്ടായി. കലാകാരന്മാരുടെയും മറ്റ് ഇംഗ്ലീഷ് സാഹിത്യ പ്രതിഭകളുടെയും ചിത്രങ്ങളും ഉദ്ധരണികളും പ്രദർശിപ്പിക്കുകയുണ്ടായി. ഏറെ ഊർജ്ജ്വലസതയോടെ നടത്തപ്പെടുന്ന ഈ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ച ദിനങ്ങളും ഇംഗ്ലീഷ് ദിനങ്ങളായി ആചരിച്ചു വരുന്നു. Eco club പയറു വർഷത്തോടനുബന്ധിച്ച് വിവിധ തരം പയറുല്പന്നങ്ങളുടെ പ്രദർശനത്തോടെയാണ് Eco clubന്റെ ഉദ്ഘാടനം നടന്നത്. ജൂൺ 5-ലോക പരിസ്ഥിതി ദിനം മുൻ പി.ടി എ. പ്രസിഡന്റ് ശ്രീ. ഡേവി പോളി 'കണിക്കൊന്ന' തൈ നട്ടു കൊണ്ട് ഉ്ഘാടനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ്സ് മുറികളും സ്കൂൾ പരിസരവും ഒാരോ ക്ലാസുകാർക്കും വൃത്തിയാക്കുന്നതിനായി ഭാഗിച്ചു നൽകി. എല്ലാ വ്യാഴാഴ്ചയും കുട്ടികൾ കൃത്യമായി സ്കൂൾ പരിസരങ്ങൾ കൃത്യമായി വൃത്തിയാക്കി വരുന്നു. കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തുകൾ വിതരണം നടത്തി. അതോടൊപ്പം മന്ദാരം, കണിക്കൊന്ന, ആഞഞ്ഞിലി , ആര്യവേപ്പ്, തുടങ്ങിയവ വൃക്ഷ തൈ വിതരണവും നടന്നു.
സ്കൂളിനു പുറകുവശത്തുള്ള പച്ചക്കറി തോട്ടത്തിൽ മണ്ണുത്തി അഗ്രികൾച്ചുറൽ യൂണിവേഴ്സിറ്റിയിൽനിന്നും കൊണ്ടുവന്ന പച്ചക്കറി തൈകൾ നട്ടു. കൂടുൽ വിത്തുകൾ പാകി തോട്ടം മെച്ചപ്പെടുത്തി. ഇതിൽനിന്നും ലഭിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിപ്പെടുത്തി വരുന്നു. ആഗസ്റ്റ്- 17 കർഷകദിനത്തിൽ ജൈവകൃഷിയുടെ പ്രാധ്യാനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള
ശുചിത്വവാചാരണം സമുചിതമായി നടത്തി. സ്കൂൾ പൂന്തോട്ടവും കുളവും കൂടുതൽ മനോഹകമാക്കി. ഹരിതകേരളം പരിപാടിയോടനുബന്ധിച്ച് ബട്ടർഫ്ലൈ ഗാർഡന്റെ ഉദ്ഘാടനം നടന്നു. ലൂവി, അരളി, വേപ്പ്, കൊങ്ങിണി, പത്തുമണി, കറുകപ്പട്ട, കണിക്കൊന്ന തുടങ്ങിയ ടചെടികൾ ഇതിൽ ഉൾപ്പെടുന്നു. സ്കൂൾ പരിസരത്തെ മാലിന്യങ്ങൾ ജൈവം / പ്ലാസ്റ്റിക് എന്നിങ്ങനെ വേർതിരിച്ച ശേഖരിക്കുവാൻ തുടങ്ങി. മണ്ണ്, ജലം എന്നിങ്ങനെ വരും തലമുറകളക്കു കൂടി ഉപയുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സെമിനാറുകൾ സംഘടിപ്പിച്ചു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപ പ്രദേശത്തെ വീടുകളിൽ കയറി പരിസര ശുചിത്വ പ്രധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ഗാന്ധിദർശൻ ക്ലബ് 2016-17 അധ്യയന വർഷത്തിലെ ഗാന്ധിദർശൻ ക്ലബിന്റെ ഉദ്ഘാടനം ജൂൺ 3-ാം തിയ്യതി വെള്ളിയാഴ്ച പി.ടി.എ. പ്രസിഡന്റ് ശ്രീ. പോൾ മേച്ചരി ഗാന്ധിമരം നട്ടുകൊണ്ട് നിർവഹിച്ചു. റോസ്മേരി കെ. ആർ . ഗാന്ധിജിയുടെ വേഷമണിഞ്ഞുകൊണ്ട് കുട്ടികളോട് സംസാരിച്ചു. ഗാന്ധിസൂക്തങ്ങൾ എഴുതിയ പ്ലേ കാർഡുകളുമായി ഗാന്ധിദർശൻ ക്ലബ് അംഗങ്ങൾ സ്റ്റേജിൽ അണിനിരന്നു. ജൂൺ മാസത്തിൽതന്നെ ക്ലബിലേയ്ക്കുള്ള അംഗങ്ങളുടം പേരുകൾ രജിസ്റ്റർ ചെയ്തു. ഗാന്ധിദർശൻ ക്ലബിന്റെ പ്രസിഡന്റായി എച്ച് . എസ്. സെക്ഷനിൽനിന്നും പത്താം ക്ലാസ്സിലെ റോസ്മേരി കെ.ആറിനേയും യു. പി.യിൽനിന്ന് അക്ഷയ് പി. യെയം തെരഞ്ഞടുത്തു.
ക്ലബിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾ അടുക്കലത്തോട്ടം നിർമ്മിച്ചു . ഒാരോ ക്ലാസ്സിലും ഗാന്ധിസൂക്തങ്ങൾ അടങ്ങിയ ചാർട്ടുകളുടെ പ്രദർശനം നടത്തി. മൈ ഡിയർ ബാപ്പുജിഎന്ന സി. ഡി. കുട്ടികളെ കാണിച്ചു. ക്ലാസ്സ് അടിസ്ഥാനത്തിൽ ഗാന്ധി ക്ലബ് ഔദ്യോഗികമായി നിർദ്ദേശിച്ചിട്ടുള്ള ഗാന്ധിജിയെക്കുറിച്ചുള്ള ടെസ്റ്റ് ബുക്സ് വിതരണം ചെയ്തു. ഈ പുസ്തകം അടിസ്ഥാനമാക്കി ക്ലാസ്സ് അടിസ്ഥാനത്തിൽ നിർദ്ദേശാനുസരണം ക്വിസ് മത്സരം സംഘടിപ്പിച്ചു,. വിജയികൾക്ക് സ്തൂൾ തലത്തിൽ സമ്മാന വിതരണം നടത്തി. ക്ലാസ്സ് അടിസ്ഥാനത്തിൽ പ്രസംഗമത്സരവും ആസ്വാദന കുറിപ്പ് മത്സരവും സംഘടിപ്പിച്ചു. സ്കൂൾ തല വിജയികളെ ഉപജില്ലാ തലത്തിലുള്ള മത്സരത്തിൽ പങ്കെടുപ്പിച്ചു. ഉപജില്ലാ തലത്തിൽ പത്താം ക്ലാസ്സിലെ റോസ് മേരി കെ.ആർ, എട്ടാം ക്ലാസ്സിലെ മരിയ ജിജോല എന്നിവർ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായി. കഴിഞ്ഞ 2-3വർഷങ്ങളായി ജില്ലാ തലത്തിൽ ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കുന്നുണ്ട്. ജില്ലാതല വിജയികളായ മെൽനാ ജോയ്, റോസ് മേരി കെ. ആർ, എന്നിവരുടെ ജില്ലാതല മത്സരം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തു. ഗാന്ധിദർശൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സേവന ദിനം നടത്തി. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ സൃഷ്ടികൾ ചേർത്തു വെച്ചുകൊണ്ട് ഗാന്ധിമാഗസിൻ നിർമ്മിച്ച് പ്രകാശനം നടത്തി.
ഹിന്ദി ക്ലബ് സെന്റ് റാഫേൽസ് ഹൈസ്കൂളിൽ ജൂൺ മാസത്തിൽ ഹിന്ദി ക്ലബ് രൂപം കൊണ്ടു.കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുക എന്ന പുതിയ ലക്ഷ്യവുമായി ആരംഭിച്ച സംഘടന വളരെ മികവു പുലർത്തുവാൻ കഴിഞ്ഞു. യു.പി, ഹൈസ്കൂൾ ഉൾപ്പെടുന്ന ഈ ക്ലബിൽ പ്രവർത്തന സമിതിയെ തിരഞ്ഞടുത്തു. രജിസ്ച്രഷൻ ഫീസ് ഫ്രീയായി നൽകിയിരുന്നതുകൊണ്ട് കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിച്ചു പോന്നു. ആഴ്ചകളിലെ സർഗ്ഗവേളയുടെ പിരീഡിൽ കഥ, കവിത, കാവ്യാലാപനം, അഭിനയം, തുടങ്ങിയവ ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. ക്ലാസ്സിൽനിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ സ്കൂൾ തല മത്സരത്തിലേയ്ക്ക് പരിശീലിപ്പിക്കും. സ്കൂൾ തലത്തിൽ സാഹിത്യാഭിരുചിയുള്ള കുട്ടികളെ ഉപജില്ലാ, സംസ്ഥാനതലം എന്നിവയിലേയ്ക്ക് പങ്കടുപ്പിച്ച് അവരുടെ സാഹിത്യവാസനകളെ വർദ്ധിപ്പിക്കാൻ ക്ലബിന് കഴിഞ്ഞു. രചനാ, കാവ്യാലാപനം എന്നിവയിൽ ഉപജില്ലാതലം, ജില്ലാതലം എന്നിവയിൽ പങ്കെടുപ്പിച്ച് സമ്മാനർഹരാകുവാൻ കുട്ടികൾക്ക് കഴിഞ്ഞത് അഭിമാനർഹമാണ്.ത