സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ 2024 -25

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ് ക്രോസ് .സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863 ലാണ് ഇത് സ്ഥാപിതമായത് . ഇദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു . ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവർക്കും , ദുരിതമനുഭവിക്കുന്നവർക്കും, ദുർബലരായ ആളുകൾക്കും ,സേവനങ്ങൾ നൽകുന്നതിന് ജൂനിയർമാരെ വളർത്തുന്നതിനുള്ള റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ ഊർജ്ജസ്വലമായ യൂണിറ്റാണ് ജൂനിയർ റെഡ് ക്രോസ് . ജൂനിയർമാർക്ക് വ്യത്യസ്ത പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനുമായി ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും വിവിധ പരിപാടികളും പ്രവർത്തനങ്ങളും സ്കൂളിൽ ആസൂത്രണം ചെയ്തിട്ടുണ്ട് . സ്കൂൾ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ജൂനിയർ റെഡ് ക്രോസ് . സ്കൂളിനുള്ളിൽ സംഘടിപ്പിച്ച ഒരു കൂട്ടപ്രസ്ഥാനമാണിത് . അധ്യാപികയായഷെറിൻ അന്ന ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ജെആർസി പ്രവർത്തിക്കുന്നത് . അധ്യാപിക കൗൺസിലറും വിദ്യാർത്ഥികൾ ജൂനിയർ റെഡ്ക്രോസ് ഗ്രൂപ്പിൽ അംഗങ്ങളായും അറിയപ്പെടുന്നു . തങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും, പൗരത്വപരമായ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കുന്നതിനും, കുട്ടികൾക്കിടയിൽ സൗഹൃദപരമായ സഹായ മനോഭാവം വളർത്തുന്നതിനും, നിസ്വാർത്ഥമായ ലക്ഷ്യത്തോടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആണ് ജൂനിയർ ക്രോസ് സംഘടിപ്പിക്കുന്നത് . പരിശീലനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുക , സാമൂഹ്യ സേവനം പ്രോത്സാഹിപ്പിക്കുക , ആദർശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ ശുചീകരണ പ്രവർത്തനം , വൃദ്ധസാധനങ്ങൾ സന്ദർശിക്കുക ,തൈകൾ നടുക , വിവിധ സ്ഥലങ്ങളിൽ സാമൂഹ്യബോധന പരിപാടികളും, ക്യാമ്പുകളും സംഘടിപ്പിക്കുക ,ബുദ്ധിമാന്ദ്യം ഉള്ളവരുടെ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുക എന്നിവയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ .

ചിത്രതാളിലൂടെ