ബേബി ജോൺ

Schoolwiki സംരംഭത്തിൽ നിന്ന്


കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനും മന്ത്രിയുമായിരുന്നു ബേബി ജോൺ. നിരവധി തവണ വിവിധ വകപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ച ഇദ്ദേഹം ജനുവരി 25 1980 – ഒക്ടോബർ 10 1981 കാലത്ത് വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. കൊല്ലം ജില്ലയിലെ ചവറ നിയമസഭാമണ്ഡലം, കരുനാഗപ്പള്ളി നിയമസഭാമണ്ഡലം എന്നിവയെ പ്രതിനിധീകരിച്ച എം.എൽ.എ ആയിരുന്നു. 1997 ൽ അസുഖത്തെ തുടർന്ന് ബേബി ജോൺ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറിനിന്നു. 2008 ജനുവരി 29-ന് പുലർച്ചെ 90-ആം വയസ്സിൽ അദ്ദേഹം നിര്യാതനായി[1] .

അവലംബം

"https://schoolwiki.in/index.php?title=ബേബി_ജോൺ&oldid=1836728" എന്ന താളിൽനിന്ന് ശേഖരിച്ചത്