ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിമുക്ത നവകേരളം

ലഹരി വിമുക്ത നവകേരളവുമായി ബന്ധപ്പെട്ട് വിവിധ പ്ര‍വർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ നടത്തുകയുണ്ടായി. ഹൈസ്കൂൾ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സും വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി. ബോധവൽക്കരണ ക്ലാസ്സിന്റെ വെളിച്ചത്തിൽ ഒരു ചിത്ര രചനാമത്സരം നടത്തി. കൂടാതെ മുണ്ടംവേലി ജംഗ്ഷനിൽ പോയി, ലഹരി ഉപേക്ഷിക്കണം എന്ന അഹ്വാനം തത്സമയ ചിത്ര രചനയിലൂടെ കുട്ടികൾ ജനങ്ങൾക്കു നല്കുകയുണ്ടായി. തുടർന്ന് "കുട്ടികളിലെ ലഹരി ഉപയോഗവും ആരോഗ്യപ്രശ്നങ്ങളും" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ ക്ലാസ് മാതാപിതാക്കൾക്കും നൽകി.