ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

സമഗ്ര ശിക്ഷാ കേരളം

പഠന പരിപോഷണ പരിപാടി 2024 - 25

എച്ച് എസ് തലം

പദ്ധതി ര‍ൂപരേഖ

ന്യ‍ൂ ഹയർ സെക്കൻഡറി സ്ക‍ൂൾ നെല്ലിമ‍ൂട് 2024 -25 അധ്യയന വർഷത്തിൽ എച്ച് എസ് തലത്തിൽ (ക്ലാസ് ഒൻപത്, പത്ത് ) നടപ്പിലാക്കി വര‍ുന്ന പഠന പരിപോഷണ പദ്ധതിയാണ് 'ജീവനാണ് വായന' . വായന ദിനവ‍ുമായി ബന്ധപ്പെട്ട് ‍‍ജ‍ൂൺ 19 -ാം തിയതിയാണ് ടി പദ്ധതിയ‍ുടെ ഉത്ഘാടനം ബഹ‍ു. ഹെഡ് മിസ്‍ട്രസ് ശ്രീമതി. ശ്രീകല എൻ എസ് നിർവഹിച്ചത്. വായനയ‍ുടെ പ്രാധാന്യം ക‍ുട്ടികൾക്ക് മനസിലാക്കി കൊട‍ുക്ക‍ുന്നതോടൊപ്പം ദിനപത്രങ്ങള‍ുടെ സ്വാധീനവ‍ും, അത് വായിച്ച് വാർത്താ ക‍ുറിപ്പ‍ുകൾ തയ്യാറാക്ക‍ുന്നതിൻെറയ‍ും പ്രാധാന്യം ലക്ഷ്യം വയ്ക്ക‍ുന്ന‍ു.

ആന‍ുകാലിക വിജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞാനത്തിൽ പൊത‍ുവെ നമ്മ‍ുടെ ബഹ‍ുപ‍ൂരിപക്ഷം വിദ്യാർത്ഥികള‍ും പിന്നിലാണ് എന്ന വസ്‍ത‍ുത യാഥാർഥ്യമാണ്. ഈ തിരിച്ചറിവിൽ നിന്നാണ് 'ജീവനാണ് വായന' എന്ന പദ്ധതിയ‍ുടെ പിറവി. ആന‍ുകാലിക വിജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞാനത്തിൽ നമ്മ‍ുടെ വിദ്യാർത്ഥികൾ വളരെ പിന്നിലാകാൻ കാരണം ദിനപത്രങ്ങള‍ുടെയ‍ും പാരായണത്തില‍ുള്ള അപര്യാപ്ത‍തയ‍ുമാണ്. കൃത്യമായി ദിനപത്രം വായിക്ക‍ുന്ന ക‍ുട്ടികൾക്ക് പോല‍ും അതില‍ുള്ള വാർത്തകൾ ഓർമ്മിക്ക‍ുവാനോ മറ്റൊര‍ു അവസരത്തിൽ പ്രയോഗതലത്തിൽ വര‍ുത്താനോ കഴിയ‍ുന്നില്ല. ഈ ഒര‍ു അപര്യാപ്ത‍തയ‍്ക്ക് പരിഹാരം എന്ന നിലയ്ക്കാണ് പ്രസ്ത‍ുത പദ്ധതി നമ്മ‍ുടെ സ്‍ക‍ൂളിലെ അധ്യാപകർ കണ്ടെത്തിയത്. ഈ അധ്യയന വർഷത്തിൻെറ ത‍ുടക്കത്തിൽ തന്നെ ടി വിഷയം ഭാഷാ അധ്യാപകർ സ്‍ക‍ൂൾ തലത്തിൽ നടന്ന SRG യിൽ അവതരിപ്പിക്ക‍ുകയ‍ും, ത‍ുടർന്ന് നടന്ന ചർച്ചകള‍ുടെ ഫലമായി ര‍ൂപം കൊണ്ട പദ്ധതിയ‍ുമാണ് - 'ജീവനാണ് വായന'

ക്ലാസ് മ‍ുറികളിൽ ഒര‍ു റീഡിങ് കോർണർ സജ്ജമാക്ക‍ുന്നതാണ് പ്രവർത്തനത്തിൻെറ ആദ്യഘട്ടം. അവിടെ ക‍ുട്ടികൾ തന്നെ പലവിധ പ‍ുസ്തകങ്ങൾ, മാഗസിന‍ുകൾ എന്നിവ സംഭാവനയായി നൽക‍ുന്ന‍ു. ദിനപത്രം വീട്ടിൽ വര‍ുത്ത‍ുന്ന എല്ലാ ക‍ുട്ടികള‍ും ക്ലാസിൽ പത്രങ്ങൾ കൊണ്ട‍് വന്ന് വായനാമ‍ൂലയിൽ സ‍ൂക്ഷിക്ക‍ുന്ന‍ു. ഒപ്പം സ്‍ക‍ൂൾ ലൈബ്രറിയിൽ വര‍ുന്ന പത്രങ്ങള‍ും എട‍ുക്ക‍ുന്ന‍ു.

ഉച്ചഭക്ഷണ ശേഷം 12:30 pm മ‍ുതൽ 1:15 pm വരെയാണ് വായനാസമയം. ക്ലാസ് അധ്യാപകൻെറ നേത‍ൃത്വത്തിൽ ദിനപത്രങ്ങൾ ക‍ുട്ടികൾ ഗ്ര‍ൂപ്പായി വായിക്ക‍ുന്ന‍ു. വായിക്ക‍ുന്നതോടൊപ്പം ഒര‍ു 200 പേജ് ബ‍ുക്കിൽ ( ആന‍ുകാലികം ബ‍ുക്ക് ) അതാത‍ു ദിവസത്തെ ക‍ുറിപ്പ് തയ്യാറാക്ക‍ുന്ന‍ു. ഈ പ്രവർത്തനം സ്‍ക‍ൂൾ പ്രവർത്തി ദിനങ്ങളിൽ ക‍ൃത്യമായി ചെയ്യ‍ുന്ന‍ു. ക‍ുട്ടികൾ തയ്യാറാക്ക‍ുന്ന‍ ഈ ആന‍ുകാലിക വാർത്തകളിൽ നിന്ന‍ും തെരഞ്ഞെട‍ുക്ക‍ുന്ന 25 ചോദ്യങ്ങളെ ആസ്‍പദമാക്കി ആഴ്‍ചയിൽ ഒര‍ു ദിവസം 'Student Leader for Reading Quiz' മത്സരം സംഘടിപ്പിക്ക‍ുന്ന‍ു. ക്ലാസ് ടീച്ചർ ഈ പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽക‍ുന്ന‍ു. ഇത്തരം ക്ലാസ് ടെസ്റ്റ‍ുകൾ ക‍ുട്ടികള‍ുടെ വായനാ പ‍ുരോഗതി വിലയിര‍ുത്ത‍ുന്നതിന‍ും ആവശ്യമായ പിൻത‍ുണ നൽകാന‍ും അധ്യാപകന് കഴിയ‍ുമെന്ന് പ്രതീക്ഷിക്ക‍ുന്ന‍ു.

വായനാദിനമായ ജ‍ൂൺ 19 -ാം തിയതി മ‍ുതൽ പ്രവർത്തന സജ്ജമായ ഈ പദ്ധതി വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്ക‍ുന്നത്. ക്ലാസ് റ‍ൂം പഠനത്തിൽ വളരെ പിന്നാക്കം നിൽക്ക‍ുന്ന വിദ്യാർത്ഥികൾ പോല‍ും 'ജീവനാണ് വായന' എന്ന പദ്ധതി ഇര‍ു കൈകള‍ും നീട്ടി സ്വീകരിച്ച‍ു. വളരെ താൽപര്യത്തോടെ അവർ പത്രങ്ങൾ വായിക്ക‍ുകയ‍ും ക‍ുറിപ്പ‍ുകൾ എഴ‍ുത‍ുകയ‍ും ചെയ്യ‍ുന്ന‍ു. വര‍ും ദിനങ്ങളിൽ അഞ്ചാം ക്ലാസ് മ‍ുതൽ (UP തലത്തിൽ) ഉള്ള ക‍ുട്ടികളെയ‍ും 'ജീവനാണ് വായന' പദ്ധതിയിൽ ഉൾപ്പെട‍ുത്തി ടി പദ്ധതി വിപ‍ുലപ്പെട‍ുത്താൻ തീര‍ുമാനിച്ചിട്ട‍ുണ്ട്. വായന പ്രോത്സാഹിപ്പിക്ക‍ുന്നതോടൊപ്പം ആന‍ുകാലിക ജ്ഞാനത്തിൽ ക‍ുട്ടികൾക്ക് അവബോധം ഉണ്ടാക്ക‍ുകയ‍ും USS, NMMS മറ്റ് സ്കോളർഷിപ്പ് പരീക്ഷകൾ മത്സര പരീക്ഷകൾക്ക് ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്നതിന‍ും ആത്മവിശ്വാസം നൽക‍ുന്നതിന‍ുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്ക‍ുന്നത്