ഗവ യു പി എസ് വാമനപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാമനപുരം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ മാറിയാണ് വാമനപുരം സ്ഥിതി ചെയ്യുന്നത്.വാമനപുരം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുവാമന ക്ഷേത്രത്തിലെ ആരാധനാമൂർത്തി വാമനൻ ആണ്. അതുകൊണ്ട് കൂടിയാണ് ഗ്രാമത്തിന് വാമനപുരം എന്ന പേരു വന്നത്.പഴയ  തിരുവിതാംകൂറിന്റെ പ്രദേശത്തെ മൂന്നു വാമനക്ഷേത്രങ്ങളിൽ ഏറ്റവും വിശേഷപെട്ടതാണ്  തിരുവാമനപുരം ക്ഷേത്രം കൈപ്പുഴ രാജകുടുംബമാണ് വാമനപുരം ഭരിച്ചിരുന്നത്.ഒരിക്കൽ ഡച്ച് പട്ടാളത്തെ ഇവിടുത്തെ കർഷകർ സംഘടിച്ച് തുരത്തിയെന്നും പഴമക്കാർ പറയപ്പെടുന്നു.ചരിത്രം പരിശോധിച്ചാൽ താലൂക്കിൽ നെടുമങ്ങാട് കഴിഞ്ഞാൽ മർമ്മപ്രധാനകേന്ദ്രമായി വാമനപുരം പണ്ട് മുതൽക്കേ കണക്കാക്കിയിരുന്നു . അതിനാൽ  തന്നെ നെടുമങ്ങാടിന്റെ  രണ്ടാം തലസ്ഥാനമായിട്ടായിരുന്നു  വാമനപുരം

അറിയപ്പെട്ടിരുന്നത്.ബ്രിട്ടീഷ്  ഭരണകാലത്ത് കുതിര പടയുടെ ആസ്ഥാനമായി വാമനപുരം തിരഞ്ഞെടുത്തിരുന്നു.സ്വാതന്ത്ര്യസമരവുമായി  ബന്ധപ്പെട്ട വാമനപുരത്തിന്റെ  ചരിത്രം കല്ലറ -പാങ്ങോട് സമരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ബ്രിട്ടീഷകാരുടെ കാലത്തുണ്ടായിരുന്ന മുസാവരി ബംഗ്ലാവും വിശ്രമ കേന്ദ്രവുമാണ് പിൽക്കാലത്ത്  യഥാക്രമം ആശുപത്രിയായും എക്സൈസ്സ് ഓഫീസയായും മാറിയിട്ടുള്ളത്.  

 

ഭൂമിശാസ്ത്രം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ മാറിയാണ് വാമനപുരം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം ആണ്. റയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രലും. കെ എസ് ആർ ടി സി യുടെ ബസ് ഡിപ്പോ വാമനപുരത്തുണ്ട്.തിരുവനന്തപുരം  ജില്ലയിലെ ഏറ്റവും നീളം കൂടിയ പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.പശ്ചിമഘട്ടത്തിലെ പൊന്മുടി ചെമുഞ്ഞിമൊട്ടയിൽ നിന്നാണ് ഈ നദി ഉൽഭവിക്കുന്നത്. വാമനപുരം  നിവാസികളുടെ പ്രധാന കുടിവെള്ളസ്രോതസ് ആണ് ഈ നദി  

സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലേക്കും റോഡ് ഗതാഗത സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നീളം കൂടിയ പുഴയായ വാമനപുരം പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

സംസ്ഥാനസർക്കാർ കാര്യാലയങ്ങൾ

  • വാമനപുരം സബ് രജിസ്ട്രാർ കാര്യാലയം.
  • എക്സൈസ് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • അസ്സിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾചർ, വാമനപുരം
  • കൃഷി ഭവൻ, വാമനപുരം
  • കെ എസ് ഇ ബി സെക്ഷൻ ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്
  • ജലസേചന വകുപ്പ് ഓഫീസ്
  • സർക്കാർ ആശുപത്രി
  • സർക്കാർ ഹോമിയോ ആശുപത്രി
  • സർക്കാർ ആയുർവേദ ആശുപത്രി
  • ബി എസ് എൻ എൽ ടെലിഫോൺ എക്സ്ചേഞ്ച്
  • സർക്കാർ മൃഗശുപത്രി

കുറ്റൂർക്ഷേത്രം  

നഗരത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്നു. തിരുവിതാംകൂർദേവസ്വംബോർഡ്  ഭരിക്കുന്ന ഒരു അയ്യപ്പ (ശാസ്താ )ക്ഷേത്രമാണ് കുറ്റൂർ. ഉത്സവത്തിന്റെ ഭാഗമായി എല്ലാ മാർച്ചുമാസം അവസാനം കുറ്റൂർ പൂരം ആഘോഷിക്കാറുണ്ട്.  


മുത്തുമാരി അമ്മൻ ക്ഷേത്രം

ദക്ഷിണ കേരളത്തിലെ പഴക്കം ചെന്ന

ക്ഷേത്രങ്ങളിൽ ഒന്നാണ് വാമനപുരം മുത്തുമാരി  അമ്മൻ മഹാദേവസ്ഥാനം. 125 വർഷം പഴക്കമുള്ള ഈ അമ്പലത്തിൽ ശിവ പാർവതിമാരാണ് പ്രധാന ആരാധനമൂർത്തികൾ. ബാലമുരുകൻ ,മഹാഗണപതി , ശാസ്താവ്  എന്നീ മൂർത്തികളെയും  ആരാധിക്കുന്നു.