എസ് എൻ യു .പി .സ്കൂൾ‍‍‍‍ പടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എസ് .എൻ .ഡി .പി .യോഗത്തിനു മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന പടിയൂർ ശ്രീനാരായണ എ.യു.പി സ്‌കൂൾ അക്ഷരവെളിച്ചം പകർന്ന് 69 വർഷം പിന്നിടുന്നു.കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിലെ പടിയൂർ പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ശ്രീ വെള്ളാപ്പള്ളി നടേശൻ ആണ് സ്കൂൾമാനേജർ .സിന്ധു.പി.ജി HM ആയിട്ടുള്ള സ്കൂളിൽ 19 അദ്ധ്യാപികമാരും അദ്ധ്യാപകനും സേവനമനുഷ്ഠിക്കുന്നു.മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾ ഉള്ള സ്കൂളിൽ 525 ഓളം കുട്ടികൾ പഠിക്കുന്നു .

ശ്രീമതി ജി ഭവാനിയമ്മ പടിയൂർ നാട്ടിലെ പ്രാഥമിക വിദ്യാലയത്തിന് ശ്രമം തുടങ്ങി.1952-53 വർഷത്തിൽ ഒന്നാം ക്ലാസ് ആരംഭിച്ചു.തുടർന്നുള്ള വർഷങ്ങളിൽ അടുത്ത സ്റ്റാൻഡേർഡ് അങ്ങനെ അഞ്ചാം തരം വരെയുള്ള ശ്രീനിവാസ സ്കൂൾ പൂർത്തിയായി.പിന്നോക്ക വിഭാഗങ്ങൾക്ക് ഇരിട്ടി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാര്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിന് എസ്എൻഡിപി യോഗങ്ങൾ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവന്നില്ല.ഈ അവസരത്തിലാണ് ഭവാനിയമ്മ സ്കൂൾ വിൽക്കാൻ ശ്രമിക്കുന്ന വിവരം അറിയുന്നത്. എന്നാൽ ആ അവസരത്തിൽ പടിയൂർ എസ്എൻഡിപി ശാഖ യോഗങ്ങൾക്ക് സ്കൂൾ വാങ്ങാൻ കഴിയാതെ വരികയും മലയാളം കാട് എസ്എൻഡിപി ശാഖ യോഗ അംഗവുമായ ശ്രീ ഉള്ളട പിള്ള നാരായണൻ 1964 പടിയൂർ സ്കൂൾ വിലയ്ക്കുവാങ്ങി.ഇരിട്ടി എസ് എൻ ഡി പി യൂണിയനു സംഭാവന നൽകുകയും ചെയ്തു.

കുടിയൊഴുപ്പിക്കൽ മൂലം വിദ്യാലയത്തിന് പുരോഗതിക്ക് ഭാവിയിൽ കോട്ടം സംഭവിക്കും എന്ന് മനസ്സിലാക്കിയ ശ്രീ പിള്ളി നാരായണൻ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന രണ്ട് ഏക്കർ 35 സെൻറ് സ്ഥലം വിലക്കു വാങ്ങി.1968-69 കളിൽ എസ്എൻഡിപി ശാഖ യോഗത്തെ ഏല്പിച്ചുകൊടുത്തു.ശ്രീ ഉള്ളട പിള്ള നാരായണൻ 1969ൽ എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി ശ്രീ എം കെ രാഘവൻ അവർകളുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തു കൊടുത്തു. അങ്ങനെ ഇദ്ദേഹം ശ്രീനിവാസ എൽപി സ്കൂളിലെ മൂന്നാമത്തെ മാനേജരായി തീർന്നു.

ശ്രീ ഉള്ളാട പള്ളിയിൽ നാരായണൻ 1969ൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എം കെ രാഘവൻ മാസ്റ്റർ യുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തു. 29/ 9/ 1969 ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ സ്കൂൾകെട്ടിടം തകർന്നു. കുട്ടികളുടെ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടു. രണ്ടു കുട്ടികൾക്ക് നിസ്സാരമായ പരിക്ക് പറ്റുകയും ചെയ്തു.നാട്ടുകാരുടെ സഹകരണത്തോടെ അടിയന്തിരമായി ഷെഡ്ഡ് കെട്ടി ക്ലാസ്സ് മുടക്കം കൂടാതെ നടത്തിവന്നു. ഇപ്പോഴുള്ള സ്ഥലത്ത് 100 * 20 പെർമെനൻറ് കെട്ടിടവും 100* 20,40* 20 ഉള്ള കെട്ടിടങ്ങളും പണിതീർത്തു.100 20 പെർമെൻറ് കെട്ടിടവും, 100* 20 ഉം 40* 20ഉം ഉള്ള താൽക്കാലിക കെട്ടിടങ്ങളും പണിതീർത്തു.3 /8/ 1970 സ്കൂൾ മാറ്റിസ്ഥാപിച്ചു. പുതിയ സ്ഥലത്ത് സ്കൂൾ തുടങ്ങിയതോടെ കുട്ടികളുടെ എണ്ണവും വർദ്ധിച്ചു.അതിനനുസരിച്ച് പുതിയ അധ്യാപക നിയമനവും നടന്നു. തരിശായി കിടക്കുന്ന സ്കൂൾ പറമ്പ് മുഴുവനും കശുമാവ് വെച്ചു പിടിപ്പിക്കണം എന്ന് സ്റ്റാഫ് കൗൺസിൽ തീരുമാനിക്കുകയും 1975ൽ കുട്ടികളുടെ സഹകരണത്തോടെ 120 കശുമാവിൻ തൈകൾ നടുകയും ചെയ്തു.വീണ്ടും ഒരു ദുരന്തം ഉണ്ടായി.28 /4/ 1977 ന് വൈകുന്നേരം ഉണ്ടായ കൊടുങ്കാറ്റിൽ സ്കൂളിൻറെ കെട്ടിടവും ഷെഡ്ഡും തകർന്നു. കശുവണ്ടി പെറുക്കാൻ വന്ന ആളുകൾ മഴയിൽ നിന്ന് രക്ഷപ്പെടാൻ കയറിനിന്ന അവസരത്തിൽ ആയിരുന്നു അപകടം.ഈ സ്കൂളിൽ പഠിച്ചിരുന്ന പോത്തൻ ഗീത എന്ന കുട്ടി മരിക്കുകയും 17 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

13 /6/ 1977 പുതിയ കെട്ടിടത്തിന് ക്ലാസ് ആരംഭിക്കുകയും ചെയ്തു മാനേജ്മെന്റിന്റെ ശ്രമഫലമായി യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും അതോടൊപ്പം ശ്രീനാരായണ എസ്. എൻ. എ. യു. പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി. നാട്ടുകാരുടെ ചിരകാല സ്വപ്നമായ യുപിസ്കൂൾ എസ്എൻഡിപി യോഗം 21/ 10/ 1979 നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 1979 ൽ ആറാം സ്റ്റാൻഡേർഡും 1980ൽ ഏഴാം ക്ലാസും ആരംഭിച്ചു. അങ്ങനെ ശ്രീനിവാസ്എൽപി സ്കൂളിന്റെ സ്ഥാനത്ത് ശ്രീനാരായണ എയുപി സ്കൂൾ നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

21 ഓളം ക്ലാസ് മുറികൾ

കുടിവെള്ളംകൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രധാന അധ്യാപകർ

നാരായണൻ മാസ്റ്റർ

എം ആനന്ദൻ മാസ്റ്റർ

കെ കൃഷ്ണൻ മാസ്റ്റർ             1989 വരെ

എം കെ സുകുമാര പണിക്കർ( 1989-90)

കെ കെ പി ജയരാജൻ 1992

വി കെ ചെല്ലമ്മ

ബി മോഹൻ

സി കെ ആർ ചന്ദ്രമതി എംപി മുരളീധരൻ

എം ദിനേശൻ

കെ കെ രാമചന്ദ്രൻ

ശീതള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map