എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/കായികവേദി
നിരവധി ദേശിയ സംസ്ഥാന താരങ്ങൾ ഉൾപ്പെടെ ഒര വലിയ കായിക പ്രതിഭകളെ സൃഷ്ടിക്കാൻ സ്കൂളിന് ആയിട്ടുണ്ട്. ജില്ലാതലത്തിൽ പെൺകുട്ടികൾ മാത്രമായിട്ടും ഓവറോൾ നാലാം സ്ഥാനം വരെ നേടിയെടുത്തിട്ടുണ്ട്. പുലർച്ചെ മുതൽ വൈകിയിട്ട് വരെ കൃത്യമായ പരിശീലനം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.ഹാമ്മർത്രോ, ഡിസ്കസ് ത്രോ ഹൈജെമ്പ്, ലോംഗ് ജംപ്, ട്രിപ്പിൾജംപ്, റൺസ്, വോളീബോൾ തുടങ്ങിയവയിൽ മേൽക്കൈ നേടുന്നു. വിശാലമായ കളിസ്ഥലം,വോളീബോൾ,ബാട്റ്റുമിന്റൺ കോർട്ടുകൾ,പിറ്റുകൾ, ഉപകരണങ്ങൾ കൂടാതെ കായികക്ഷമത നിലനിർത്തുന്നതിനുള്ള വാം അപ്പുകളും എക്സർസൈസുകളും ജിംനേഷ്യവും ഇവിടെ ഉണ്ട്.ജൂഡോ, കരാട്ടേ, കബഡി, ചെസ്സ്,കാരംസ് തുടങ്ങിയ ഗ്രൂപ്പുകളും പ്രവർത്തനങ്ങളും ഉണ്ട്.