സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 31 വെള്ളിയാഴ്ച ഒരുമണിക്ക് സയൻസ് ലാബിൽ വെച്ച് സയൻസ് ക്ലബിന്റെ ഉൽഘാടനം നടത്തി ശ്രീമതി ടീച്ചറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു വിളക്ക് കത്തിച്ചുകൊണ്ട് ടീച്ചർ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി .ചോക്ക് വിളക്ക് കത്താൻ ഉള്ള കാരണം കുട്ടികൾക്ക് ടീച്ചർ വ്യക്തമാക്കിക്കൊടുത്തു. സയൻസ് വിഷയങ്ങളോട് അഭിരുചി വർദ്ധിപ്പിക്കാൻ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ വായിക്കാൻ കുട്ടികൾക്ക് പ്രചോദനം നൽകി ബുള്ളറ്റിൻ ബോർഡിൽ സയൻസ് വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ചാർട്ട് തയ്യാറാക്കുവാൻ തീരുമാനിച്ചു. സയൻസ് ക്ലബ്ബിന്റെ സെക്രട്ടറിയായി ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന്10 Bയിലെ മീനാക്ഷിയേയും അർജുൻ രാജേഷിനെയും തെരഞ്ഞെടുത്തു