സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്രക്ലബിൻറെ ഉദ്ഘാടനം 2017 ജൂൺ 21ന് മീന ടീച്ചർ നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ ഗണിതശാസ്ത്ര അധ്യാപകരും ഓരോ ക്ലാസ്സിൽ നിന്നും 2 പ്രതിനിധികളും പങ്കെടുത്തു. ഗണിതത്തിനു ജീവിതത്തിൽ ഉള്ള പ്രാധാന്യം എടുത്തുപറയുകയും അതിനോടു താല്പര്യം ജനിപ്പിക്കുന്ന കൂടുതൽ പ്രവർത്തനങ്ങൾ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന നിർദേശം നൽകുകയും ചെയ്തു. വ്യത്യസ്തമായ ഒരനുഭവമുണ്ടാക്കുവാനും ജിജ്ഞാസ ഉണർത്തുവാനും കഴിയണമെന്നു മീന ടീച്ചർ അഭിപ്രായപ്പെട്ടു. ഓരോ ക്ലാസ്സും ഓരോ ആഴ്ചയിലും ചെയ്യേണ്ട പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. ജൂലൈ 21ന് ഒരു ചെറിയ ഉണർത്തുപാട്ടിൻറെ ഈരടികളോടെ യോഗം ആരംഭിച്ചു. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ചാർട്ട് നിർമ്മാണം നൽകുകയുണ്ടായി. അതിൽ geometric pattern, number chart എന്നിവ കൂടാതെ other chart ഉം ഉൾപ്പെട്ടു. മോഡലിൻറെ നിർമാണത്തിനാവശ്യമായ നിർദേശങ്ങളും ആശയങ്ങളും നൽകി. ഒമ്പത്, പത്ത് ക്ലാസ്സുകൾക്ക് പാഠ പുസ്തകത്തിലെ ഏതാനും ഗവേഷണ ഭാഗങ്ങൾ നൽകുകയും ചെയ്തു.

30 -7 -2018 തിങ്കളാഴ്ച ഒരുമണിക്ക് നജ്മടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ കൺവീനർ അന്നമ്മടീച്ചർ സ്വാഗതം പറഞ്ഞു . ഈ വർഷം ആസൂത്രണം ചെയ്തു പരിപാടികളെക്കുറിച്ചും വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും ടീച്ചർ സൂചിപ്പിക്കുകയുണ്ടായി. അധ്യക്ഷപ്രസംഗത്തിൽ നജ്മ ടീച്ചർ ഗണിത ശാസ്ത്രമേളയിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു. മീന ടീച്ചർ ഗണിത ക്ലബ്ബ് പ്രവർത്തകർക്ക് ആശംസകൾ നേർന്നു. തുടർന്ന് ഗണിത ക്ലബ്ബിന്റെസ്കൂൾ പ്രതിനിധികളായി പത്താംക്ലാസ് ബിയിലെ മിഥുൻ രാജിനെയും പത്താം ക്ലാസിലെ മെർലിൻ കുഞ്ഞുമോനേയും തെരഞ്ഞെടുത്തു. നന്ദിപറഞ്ഞുകൊണ്ട് യോഗം പിരിഞ്ഞു.