സഹായം Reading Problems? Click here


മലമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്

കല്‍പ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് മലമ്പുഴ.
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കല്‍പ്പാത്തിപ്പുഴ.
മലമ്പുഴ അണക്കെട്ട് മലമ്പുഴ നദിക്കു കുറുകെ കെട്ടിയിരിക്കുന്നു. മലമ്പുഴ അണക്കെട്ട് പാലക്കാട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു.

23.13 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുണ്ട് മലമ്പുഴ ഡാമിന്. കേരളത്തിലെ അണക്കെട്ടുകളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമതാണ് മലമ്പുഴ ഡാം. 

(ഏറ്റവും വലുത് ഇടുക്കി അണക്കെട്ടാണ്). മലമ്പുഴ ഡാമിന്റെ നിര്‍മ്മാണം 1949-ല്‍ ആരംഭിച്ചു. 1955-ല്‍ പൂര്‍ത്തീകരിച്ച ഈ ഡാമിന്റെ നിര്‍മ്മാണത്തിന് അന്ന് 5.3 കോടി രൂപ ചെലവായി. പാലക്കാടുവെച്ച് മലമ്പുഴ നദി കല്‍പ്പാത്തിപ്പുഴയില്‍ ചേരുന്നു.

"https://schoolwiki.in/index.php?title=മലമ്പുഴ&oldid=319105" എന്ന താളിൽനിന്നു ശേഖരിച്ചത്