പയസ് ഗേൾസ് ഹൈസ്കൂൾ ഇടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്


കൊച്ചി മെട്രോപൊളിറ്റൻ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തീർത്ഥാടനകേന്ദ്രമായ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി 31.5.1969 ൽ ആരംഭിച്ച വിദ്യാലയമാണ് “പയസ് ഗേൾസ് ഹൈസ്‌ക്കൂൾ.ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്)സേവനമനുഷ്ഠിച്ചത്.പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം. സംസ്ഥാനതലത്തിൽ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകൾ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടർ,സയൻസ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.2009മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 238കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100%വിജയം നേടാൻ സ്ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കൽ മാനേജരായ ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയൻ (ടി.ഡി.ശാന്ത)ആണ്.31ഡിവിഷനുകളിലായി 5മുതൽ 10വരെയുള്ള ക്ലാസ്സുകളിൽ 1208 വിദ്യാർത്ഥിനികൾ പഠിക്കുന്നു.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.