എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/കുട്ടിക്കൂട്ടം
എസ് ജി എച്ച് എസ് എസ് കല്ലാനിക്കൽ കുട്ടിക്കൂട്ടം 32 കുട്ടികളുമായി തുടക്കമിട്ടു. സി.ജിഷാ ജേക്കബ് കുട്ടികൾക്ക് പരിശിലനം നടത്തിവരുന്നു.കുട്ടികളിലെ സർഗ്ഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് കുട്ടിക്കൂട്ടം പദ്ധതി സഹായകമാകുന്നു.'
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം തൊടുപുഴ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 07/09/2017 വ്യാഴാഴ്ച ആരംഭിച്ചു. മലയാളം കമ്പ്യൂട്ടിംഗ് , ഇന്റർനെറ്റ് & സൈബർ സേഫ്റ്റി എന്നിവയിൽ പരിശീലനം നൽകി. 08/09/2017 ന് 4.30ന് പരിശീലന പരിപാടികൾ സമാപിച്ചു. നാല് സ്ക്കൂളുകളിൽ നിന്നുള്ള ഇരുപത്തിയഞ്ച് കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.