Schoolwiki:എഴുത്തുകളരി/562737
പരിസ്ഥിതി ദിനം
പുതു തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . വായനാവാരം വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്ത ശ്രീ പി എൻ പണിക്കരുടെ ഓർമ്മയിൽ വായനദിനം ആചരിച്ചു. വായനവാരത്തിനു ആരംഭം കുറിച്ചുകൊണ്ട് അസംബ്ലിയിൽ വായന പ്രതിജ്ഞ എടുത്തു. കുട്ടികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങ ളുടെ പ്രദർശനം നടത്തി. ക്ലാസ് ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. കവിത , പ്രസംഗം, മഹത് വചനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കുന്നതിന് അവസരം നൽകുന്ന "നല്ല വായന നന്മവായന " എന്ന പ്രവർത്തനവും ഇതിൽ എടുത്തു പറയേണ്ടതാണ്. കവിതാലാപനം , കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായനവാരം സമാപനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ കുട്ടികളുമായി സംവദിച്ചു.