നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Details

Schoolwiki സംരംഭത്തിൽ നിന്ന്
(Nallur Narayana L. P. B. S., Feroke/Details എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ഫറോക്ക് മുന്സിപ്പാലിറ്റിയിലെ ഈസ്റ്റി നല്ലൂര് ഭാഗത്തായി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 12 ക്ലാസുകളും പുതുതായി നിര്മ്മിച്ച് പ്രീപ്രൈമറി ബ്ലോക്കില് 4 ക്ലാസ് മുറികളുമാണ് ഉള്ളത് വിദ്യാര്ത്ഥള്ക്കായി 10 ടോയ്ലറ്റുകളും 10 യൂറിനലുകളുമുണ്ട്. 10 ഓളം ടാപ്പുകള് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട് പുതുതായി പാചകപ്പുര നിര്മ്മിച്ചു കൊണ്ടിരിക്കുന്നു. നിലവിൽ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയും ആണ് ഉള്ളത്.

പ്രീ പ്രൈമറി

സ്കൂൾ മാനേജ്മെൻറ് പുതുതായി ആരംഭിച്ച റെയിൻബോ ഇംഗ്ലീഷ് മീഡിയം നഴ്സറി മികച്ച പഠന നിലവാരം പുലർത്തുന്നതിൽ അഭിമാനിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നഴ്സറിയിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നതായിരുന്നു. എഡ്യൂഫെസ്റ്റിൻറെ ഭാഗമായി പ്രീപ്രൈമറി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. പ്രേക്ഷകരുടെ മനംകവരുന്ന പ്രകടനമായിരുന്നു വിദ്യാർത്ഥികളുടേത്. പ്രീപ്രൈമറി വിദ്യാർത്ഥികളേയും അവരുടെ രക്ഷിതാക്കളേയും ഉൾപ്പെടുത്തി നടത്തിയ പഠനയാത്രയിൽ ഫയർസ്റ്റേഷൻ, പ്ലാനിറ്റേറിയം, ലയൺസ് പാർക്ക്, ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. എവർ ഗ്രീൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ഇൻറർനാഷണൽ ടാലൻറ് പരീക്ഷയായ ലിറ്റ്മസ് ടെസ്റ്റിൽ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥാമാക്കി. ഈ വിജയത്തിന് ഞങ്ങളോട് സഹകരിച്ച രക്ഷിതാക്കളേയും അർപ്പണ ബോധമുള്ള അധ്യാപകരേയും നന്ദിപൂർവ്വം സ്മരിക്കുന്നു. 2015-16 അദ്ധ്യയന വർഷം പ്രീപ്രൈമറി ക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേക്ക് മാറി. പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂൾ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതിൽ നാലു ക്ലാസ്സ്‌ മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ്‌ മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്‌, ഡസ്ക്, മറ്റു ഉപകരണങ്ങൾ, എല്ലാ ക്ലാസ്സിൽ ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്.

സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം

സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

കുടിവെള്ളം.

സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്.

പാര്ക്ക്

പാര്ക്ക് കുട്ടികള്ക്ക് ആസ്വദിച്ചു കളിക്കുന്നതിനായി ഒരു പാര്ക്ക് സംവിധാനിച്ചിട്ടുണ്ട് . ഇന്റര് ലോക്ക് ചെയ്ത് ഏകദേശം 150000 രൂപ ചിലവഴിച്ചാണ് പാര്ക്ക് തയ്യാറാക്കിയത്.

ചുറ്റുമതില്

സ്കൂൾ അതിർത്തി യിൽ ചുറ്റും മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചു സൂരക്ഷിതമാക്കിയിട്ടുണ്ട്

ലൈബ്രറി

ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാർജ് ഉള്ള അധ്യാപകൻ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചിത പുസ്ടകങ്ങൾ വിതരണം ചെയ്യുകയും അവ ക്ലാസ്സ്‌ ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. കുട്ടികള് വായിച്ച പുസ്തകങ്ങള് ക്ലാസില് അപ്പപ്പോള് തന്നെ നിശ്ചിത പേപ്പറില് രേഖപ്പെടുത്തുന്ന.

സ്മാര്ട്ട് ക്ലാസ് റൂം

എൽ സി ഡി പ്രോജെക്ടർ ഫറോക്ക്‌ സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു. എം പി രാഗേഷ് കെ കെ ആണ് 1 ലക്ഷം രൂപയുടെ സ്മാര്ട്ട് ക്ലാസ് റൂം നല്കിയത്.

ഉച്ചഭക്ഷണ പദ്ധതി

സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള നിര്മ്മാണത്തിലാണ്. പാചകത്തിനായി ഒരാളെ നിയമിച്ചിട്ടുണ്ട്. ആഴ്ച്ചയില് രണ്ടു ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും നല്കുന്നു. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. നിലവിലെ മെനു

17524 ഉച്ചഭക്ഷണം മെനു