ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/പുച്ചയുടെ കുസൃതി

Schoolwiki സംരംഭത്തിൽ നിന്ന്
(GOVT.L.P.S ANAD/അക്ഷരവൃക്ഷം/പുച്ചയുടെ കുസൃതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുച്ചയുടെ കുസൃതി

ഒരു ദിവസം രാവിലെ പുച്ച കുട്ടി ഉറക്കം ഉണർന്നു.നോക്കിയപ്പോൾ വീടിന്റെ പരിസരത്ത് ധാരാളം പല നിറത്തിലുള്ള വർണ്ണശലഭങ്ങൾ പാറി പറക്കുന്നത് കണ്ടു അവനു അതുപോലെ പാറി പറക്കാൻ തോന്നി പക്ഷേ അമ്മ വീടിന് പുറത്ത് ഇറങ്ങാൻ സമ്മതിക്കില്ല കാരണം കൊറോണ കാലമായതിനാൽ അമ്മ' പറഞ്ഞു പുറത്ത് ഇറങ്ങാൻ പാടില്ല എന്നിട്ടു അവൻ ചെന്ന് അമ്മയോടു ചോദിച്ചു അമ്മേ....... അമ്മേ.... ഞാൻ പുറത്ത് പോയി കളിച്ചോട്ടെ അപ്പോൾ അമ്മ പറഞ്ഞു മോനെ പുറത്ത് ഇറങ്ങാൻ പാടില്ല കൊറോണ എന്ന അസുഖം നമ്മളെ പിടിപെടും.അതു കൊണ്ട് കൈകൾ കഴുകി, പാട്ടുകൾ പാടി, കഥകൾ പറഞ്ഞു,കളിച്ചു അമ്മയെ സഹായിച്ചു വീട്ടിൽ ഇരിക്കണം. എന്നാൽ നമ്മുക്ക് കൊറോണ എന്ന അസുഖത്തിൽ നിന്ന് രക്ഷപ്പെടാം അപ്പൂ. അമ്മ പറഞ്ഞത് കേൾക്കാതെ അപ്പു പുറത്ത് ഇറങ്ങി കളിക്കാൻ തുടങ്ങി .കളിച്ചു കഴിഞ്ഞു അപ്പുവിന് ക്ഷീണം തോന്നി അവൻ അടുത്ത് കണ്ട മരചുവട്ടിൽ കിടന്നു ഉറങ്ങി പോയി അപ്പോൾ അപ്പുവിന്റെ അമ്മ അവനെ തിരക്കി അവിടെ യെത്തി .അപ്പു... അപ്പു,..... അപ്പു'ഉറക്കം ഉണർന്നു നോക്കിയപ്പോൾ മുന്നിൽ അതെ അമ്മ നിൽക്കുന്നു അമ്മ പറഞ്ഞു അപ്പു നീ പുറത്ത് ഇറങ്ങാൻ പടില്ല എന്ന് ഞാൻ പറഞ്ഞത് അല്ലേ ?അമ്മ അപ്പുവിനെ എടുക്കാൻ ശ്രമിച്ചപ്പോൾ അപ്പുവിൻ നല്ല ചൂട് ഉണ്ടായിരുന്നു നിനക്ക് പനിയാണ് അപ്പു നിനക്ക് കൊറോണ യാ ണ് വാ നമുക്ക് ആശുപത്രിയിൽ പോകാം അപ്പുവിന് വളരെ സങ്കടമായി . അപ്പു കരയാൻ തുടങ്ങി അമ്മ അപ്പുവിനെ കൊണ്ട് ആശുപത്രിയിൽ പോയി ആശുപത്രിയിലെത്തി ടെസ്റ്റ് ചെയ്യാൻ എഴുതി കൊടുത്തു ഡോക്ടർ പറഞ്ഞു അപ്പുവിന് കൊറോണ ഇല്ല സാധാരണ പനിയാണ് അപ്പുവിന് സന്തോഷമായി അവർ മടങ്ങി വീട്ടിലെത്തി .അപ്പു പറഞ്ഞു ഇനി ഞാൻ അമ്മ പറയുന്നത് അനുസരിക്കാം വീട്ടിൽ ഇരുന്നു കളിക്കാം പിന്നെ അപ്പുവിന്റെ കുടെ അമ്മയും കളിക്കാൻ വരണം,.

ശിവാനി എസ്
2 B ഗവ:എൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ