ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് കുഞ്ചത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Kunjathur/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ചേശ്വരം കുഞ്ചത്തൂർ

കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരം പഞ്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുഞ്ചത്തൂർ. ജി.എൽ .പി .എസ് കുഞ്ചത്തൂർ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു . ഈ ഗ്രാമത്തിൽ നിന്ന് ഏതാണ്ട് ഒരു നാലു കിലോ മീറ്റർ പോയാൽ കേരള സംസ്ഥാനത്തിന്റെ വടക്കേ അതിർത്തി സ്ഥിതി ചെയ്യുന്നു. കർണാടക സംസ്ഥാനവുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു.

പൊതു സ്ഥാപനങ്ങൾ

ഭൂമിശാസ്ത്രം

മഞ്ചേശ്വരത്തിന്റെ ഭൂമിശാസ്ത്രം മഞ്ചേശ്വരം 12o 43' 35 N 74 O 53'13 E ലാണ് സ്ഥിതി ചെയ്യുന്നത് .മഞ്ചേശ്വരത്തിന്റെ ആകെ വിസ്തീർണ്ണം 24.4 ചതുരശ്ര കിലോമീറ്റർ ആണ് .സമുദ്ര നിരപ്പിൽ നിന്ന് 12 കിലോമീറ്റർ ഉയരവുമുണ്ട് .

കേരളത്തിലെ കാസറഗോഡ് ജില്ലയിലുള്ള ഒരു കടലോരഗ്രാമമാണ് മഞ്ചേശ്വരം .മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം .ശ്രീ അനന്തേശ്വര ക്ഷേത്രം ,ഉദ്യാവരം വലിയപള്ളി ,ഇൻഫന്റ് ജീസസ് ചർച്ച് എന്നിവ ഇവിടെ സ്ഥതി ചെയ്യുന്നു .കശുവണ്ടി ധാരാളമായി വളരുന്ന സ്ഥലമാണ് മഞ്ചേശ്വരം . ധാരാളം ക്ഷേത്രങ്ങളും 15 മോസ്‌കുകളും ഇവിടെയുണ്ട്.രണ്ടു പുരാതന ജൈനമത ക്ഷേത്രങ്ങളും ഇവിടെയുണ്ട് . കന്നഡ സാഹിത്യത്തിലെ തലമുതിർന്ന സാഹിത്യകാരനായ യശ്ശ :ശരീനായ എം ഗോവിന്ദപൈയുടെ സ്മാരകം ഇവിടെയാണ്.ഇദ്ദേഹത്തിന്റെ പേരിലുള്ള ഗോവിന്ദപൈ കോളേജും ഗോവിന്ദപൈ മെമ്മോറിയൽ ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നു . ചരിത്ര പ്രസിദ്ധമായ മാലിക്ദീനാർ ദർഗ സ്ഥിതി ചെയ്യുന്നത് ഈ മണ്ഡലത്തിലാണ് .

ആരാധനാലയങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എൽ പി എസ കുഞ്ചത്തൂർ ജി വി എച് സ് സ് കുഞ്ചത്തൂർ കുന്നിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പീസ് ക്രീടിവ് സ്കൂൾ ജി എൽ പി എസ കണ്വതീർത്ഥ യതീം ഖാന കുഞ്ചത്തൂർ

ചിത്രശാല