34024 കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ

2025 വരെ2025-26


കലോത്സവം


*കളിയാട്ടം '24*

2024 ആഗസ്റ്റ്21, 22,23 തീയതികളിലായി നടന്ന സ്കൂൾ കലോത്സവം - *കളിയാട്ടം '24* എന്ന പേരിൽ സമുചിതമായി കൊണ്ടാടി. മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവും സിനിമാ നടനുമായ ശ്രീ സുനീഷ് വാരനാട് കലോത്സവം ഉദ്ഘാടനം ചെയ്തു. കലോത്സവത്തിൽ

പാഠ്യേതര രംഗത്തെ മിന്നും പ്രകടനം ഈ വർഷവും കലോത്സവ വേദികളിൽ തുടർക്കഥയായി. 150ലധികം വിദ്യാർത്ഥികൾ സബ്ജില്ലാ കലോത്സവത്തിലും നൂറിലധികം വിദ്യാർത്ഥികൾ ജില്ലാതലത്തിലും 38 വിദ്യാർത്ഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഭാഗമായി. തിരുവനന്തപുരത്ത് വച്ച് നടന്ന 63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാർഗംകളി, സംഘനൃത്തം, നാടകം ,പണിയ നൃത്തം, കേരളം നടനം ,തമിഴ് കവിതാരചന തുടങ്ങിയ ഇനങ്ങളിലായി 38 കുട്ടികൾ ഗേൾസിനെ പ്രതിനിധാനം ചെയ്തു. തുടർച്ചയായി പത്താം തവണയാണ് നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുന്നത്. മാർഗംകളിയിൽ 17 ടീമുകൾ സംസ്ഥാന കലോത്സവത്തിൽ മാറ്റുരച്ചതിൽ ഏക ഗവൺമെന്റ് സ്കൂൾ എന്ന ഖ്യാതിയും ചേർത്തല ഗേൾസ് നേടിയെടുത്തു. ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ട് കല രാഷ്ട്രീയ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരുടെ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് ശ്രദ്ധേയമായ പാടുന്ന കാട് എന്ന നാടകത്തിലൂടെ ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിൽ ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ കീർത്തന വിനോദ് ചേർത്തല ഗവൺമെന്റ് ഗേൾസിന്റെ അഭിമാന താരമായി മാറി. ആദിവാസി ഗോത്ര കലാരൂപമായ പണിയ നൃത്തം ജില്ലയിൽ നിന്നും ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുപ്പിച്ച  സ്കൂളും ചേർത്തല ഗേൾസ് തന്നെ. സംഘനൃത്തത്തിന് നിരവധി തവണ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുന്ന പതിവ് കലാപ്രേമികളുടെ മികച്ച പിന്തുണയോടെ ഈ വർഷവും  കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളായ എച്ച് എസ് വിഭാഗം  കേരള നടനത്തിനും തമിഴ് കവിതാരചനയ്ക്കും ജില്ലയെ പ്രതിനിധാനം ചെയ്തത് ഗേൾസിലെ ചുണക്കുട്ടികൾ തന്നെ. സബ്ജില്ലയിൽ നിന്നും ഇത്രയധികം കുട്ടികളെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുപ്പിച്ച മറ്റൊരു സ്കൂളും ഇല്ല എന്നതും ശ്രദ്ധേയമാണ്. കലാ പ്രതിഭകൾ ഗേൾസിന്റെ മണ്ണിൽ ആഴത്തിൽവേരുറപ്പിച്ചു  വളർന്ന ചരിത്രസത്യം ഒരു സപര്യപോലെ പ

ഇന്നും തുടരുന്നു എന്നത് ഗവൺമെന്റ് ഗേൾസിനെ മറ്റു കലാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ഈ വർഷത്തെ ജില്ലാ കലോത്സവത്തിലെ സംഘനൃത്തം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഒന്നാം സ്ഥാനവും (First) എ ഗ്രേഡും നേടി.
ഈ വർഷത്തെ ജില്ലാ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഒന്നാം സ്ഥാനവും (First) എ ഗ്രേഡും കരസ്ഥമാക്കി.
ഈ വർഷത്തെ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി (HS) വിഭാഗം തമിഴ് പദ്യം ചൊല്ലൽ മത്സരത്തിൽ അനൂഷ്യ ദേവി.എസ് ഒന്നാം സ്ഥാനവും (First) എ ഗ്രേഡും നേടി.
ഈ വർഷത്തെ ജില്ലാ കലോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ 'A' ഗ്രേഡ് നേടി ഉന്നത വിജയം കൈവരിച്ച് അർച്ചിത സാജൻ
ഈ വർഷത്തെ ജില്ലാ കലോത്സവത്തിൽ ലളിതഗാനം A ഗ്രേഡ് , ഉറുദു ഗസൽ HS ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി സംഘമിത്ര. D


ഈ വർഷത്തെ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി (HS) വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിരംജന രാജീവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
"https://schoolwiki.in/index.php?title=34024_കലോത്സവം&oldid=2910943" എന്ന താളിൽനിന്ന് ശേഖരിച്ചത്