25036 സ്കൂൾ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആദ്യ ഹെഡ്മിസ്ട്രസ് ആയിരുന്ന സി.സലേഷ്യ ആരംഭിച്ച ഈ ദൗത്യം പിന്നീട് വന്ന ഹെഡ്മിസ്ട്രസുമാർ തങ്ങൾക്ക് കൈമാറി കിട്ടിയ പൈതൃക ചൈതന്യം കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ സ്കൂളിൻറെ അത്ഭുതകരമായ വളർച്ചയ്ക്ക് നിദാനം.1983 ൽ സെൻറ് ജോസഫ് ഹൈസ്കൂൾ എയ്ഡഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഉത്ഘാടനം ബഹു . മന്ത്രി ശ്രീ PJജോസഫ് തിരികൊളുത്തി നിർവഹിച്ചു.ശ്രീ എം വി മാണി , ശ്രീ ഇ ജെ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു.1992-ൽ മലയാളം മീഡിയം ക്ലാസുകൾക്ക് സമാന്തരമായി അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1995 ജൂൺ മുതൽ ഇംഗ്ലീഷ്  മീഡിയo എൽപി സ്കൂളും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞ് 1995 ൽ ഇംഗ്ലീഷ് മീഡിയം KG വിഭാഗവും 1998 ൽ ജ്ഞാനോദയ Central School ഉം സ്ഥാപിതമായി:2002 ൽ ഈ സ്കൂളിനോട് ചേർന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിക്കപ്പെട്ടത് വിജ്ഞാന വളർച്ചയിലെ മറ്റൊരു നാഴികക്കലാണ്.

പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഈ സ്ഥാപനം കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും സവിശേഷ ശ്രദ്ധ പുലർത്തുന്നു . അനേക വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ ആവർത്തിക്കുന്ന 100 മേനി വിജയത്തിളക്കം  പ്രശസ്ത വിദ്യാലയങ്ങളുടെ മുൻനിരയിൽ ഈ സ്ഥാപനത്തെ നിർത്തുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ട പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പ്രാർത്ഥന സഹായങ്ങൾ നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ് . അങ്ങനെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്ര വികസനം സാധിക്കുക എന്ന  സ്വപ്നസാക്ഷാത്കാരത്തിനായി ഈ സ്ഥാപനം പ്രയാണം തുടരുന്നു.....

"https://schoolwiki.in/index.php?title=25036_സ്കൂൾ_ചരിത്രം&oldid=2518123" എന്ന താളിൽനിന്ന് ശേഖരിച്ചത്