എ.എൽ.പി.എസ്. ഒഴുവാപാറ

Schoolwiki സംരംഭത്തിൽ നിന്ന്
(21521 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. ഒഴുവാപാറ
വിലാസം
പലശ്ശന

പലശ്ശന
,
പലശ്ശന പി.ഒ.
,
678505
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽalpsozhuvupara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21521 (സമേതം)
യുഡൈസ് കോഡ്32060500706
വിക്കിഡാറ്റQ64689741
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപല്ലശ്ശന പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി .ഗീത.കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ .മണിയൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
02-02-202221521-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പാറകളാൽ നിബിഢമായ സ്ഥലമാണ് ഒഴുവുപാറ.കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇന്നാട്ടിലെ   മക്കൾക്ക് വിദ്യ ആർജിക്കാനുള്ള തൃഷ്ണ മനസ്സിലാക്കി കൂടല്ലൂർ രാമൻ പറമ്പിലെ ശ്രീ കെ വി രാമൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ   ഒഴുവുപാറയിൽ 1954-ൽ    ഈ  സ്കൂൾ ആരംഭിച്ചു.2 അധ്യാപകരും 87 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത്.ശ്രീ രാമൻ     മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1961വരെ1മുതൽ 5വരെ ക്ലാസുകളായിരുന്നു.1962 മുതലാണ്1മുതൽ 4 വരെ ക്ലാസുകളുള്ള എയ്ഡഡ് ലോവർ പ്രൈമറി  സ്കൂൾ( എ.എൽ.പി.എസ്. ഒഴുവാപാറ)എന്നപേരിൽ ഈ സ്കൂൾ അറിയപ്പെട്ടത്.1970 മുതൽ രാമൻ മാസ്റ്ററുടെ മകനായ ശ്രീ കെ ആർ ചന്ദ്രനായിരുന്നു ഉടമസ്ഥാവകാശം.ശ്രീ അനിരുദ്ധൻ മാസ്റ്റർ , ശ്രീമതി ശാന്തമ്മടീച്ചർ , ശ്രീമതി.സരോജിനി ടീച്ചർ  എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .  ശ്രീമതി.സരോജിനി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ  .

ഭൗതികസൗകര്യങ്ങൾ

എ .എൽ .പി .എസ് .ഒഴുവുപാറയിൽ 7 ക്ലാസ്സ്മുറികളും ഒരു ഓഫീസ് മുറിയും ഒരു പാചകപ്പുരയും ഉണ്ട്.  കമ്പ്യൂട്ടർ റൂം സൗകര്യം ഒരുക്കിയിട്ടുണ്ട് .  കുട്ടികൾക്കും അദ്ധ്യാപകർക്കും ടോയ്‌ലറ്റ് സൗകര്യം പ്രത്യേകം ഉണ്ട് .കുട്ടികൾക്ക് കളിക്കാൻ ഒരു കളിസ്ഥലം ഉണ്ട് .  കുടിവെള്ളത്തിനും ടോയ്‌ലറ്റ് ആവശ്യങ്ങൾക്കുമായി കുഴൽക്കിണർ സൗകര്യമുണ്ട്‌ .  കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ മറ്റ് ആവശ്യങ്ങൾക്കായി വാട്ടർ ടാങ്ക് , പൈപ്പ് കണക്ഷൻ ഉണ്ട് .ഒരു ചെറിയ പൂന്തോട്ടം ഉണ്ട് .  മേൽക്കൂര ഓട് മേഞ്ഞത് ആണ് .  ചുറ്റുമതിൽ , ഗേറ്റ് ഉണ്ട് . 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

* യോഗ പരിശീലനം

* കായിക പരിശീലനം

* എയ്‌റോബിക്സ്

മാനേജ്മെന്റ

പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിൽ പത്താം വാർഡിൽ ആണ് എ .എൽ .പി .സ്കൂൾ ഒഴുവുപാറ സ്ഥിതി ചെയുന്നത് .  1954  ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .  ആദ്യം കൂടല്ലൂർ രാമൻ പറമ്പിലെ കെ .വി .രാമൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ആയിരുന്നു ഈ വിദ്യാലയം .  1970 മുതൽ അദ്ദേഹത്തിന്റെ മകൻ ശ്രീ കെ .ആർ .ചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .  തുടർന്ന് 1999 മുതൽ അദ്ദേഹത്തിന്റെ മകൾ ശ്രീമതി കെ .സി .പ്രജിത യുടെ ഉടമസ്ഥതയിൽ ആയി .2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത് കെ.സി.ഷജിത  ആണ് .  തുടർന്ന് 2013 മുതൽ ശ്രീമതി സരോജിനി ടീച്ചർ മാനേജർ സ്ഥാനം ഏറ്റെടുത്തു .


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ    പേര്           വർഷം
1 രാമകൃഷ്ണൻ .കെ എൻ
2   ഗൗരി ടീച്ചർ
3   അനിരുദ്ധൻ മാസ്റ്റർ
4 ശാന്തമ്മ ടീച്ചർ     1994
5 സരോജിനി ടീച്ചർ 1994 - 2011
6   ഐഷമ്മ എം .കെ       2011 - 2020

                           

            

           

          

  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഒഴുവാപാറ&oldid=1556626" എന്ന താളിൽനിന്ന് ശേഖരിച്ചത്