ജി യു പി എസ് തെക്കിൽ പറമ്പ/വാർഷിക ആഘോഷം 2022-23
103 വർഷത്തിലേറെയായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും പ്രകാശം പകർന്നു നൽകി നാടിന്റെ സൂര്യതേജസ്സായി നിലകൊള്ളുന്ന തെക്കിൽ പ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന്റെ വാർഷികാഘോഷം മാർച്ച് 11 ശനിയാഴ്ച പൂർവാധികം ഭംഗിയായി നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു അവർകൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.പ്രീ -പ്രൈമറി മുതൽക്കുള്ള വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ, പൂർവ്വ വിദ്യാർത്ഥികളുടെ കലാസന്ധ്യ, സൂപ്പർതാരങ്ങൾ അണിനിരക്കുന്ന സംഗീത നിശ എന്നിവയും ഈ വർഷത്തെ ആഘോഷത്തിന്റെ പ്രധാന സവിശേഷതകൾ ആയിരുന്നു. ജനപ്രതിനിധികൾ, പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരോടൊപ്പം പ്രശസ്ത ചലച്ചിത്രതാരം ചിത്രയും വിശിഷ്ടാതിഥിയായി ആഘോഷത്തിൽ പങ്കുചേർന്നു. വാർഷികാഘോഷം സമാപന യോഗം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രശസ്തരായ വിവിധ വ്യക്തികൾ പങ്കെടുത്തു.. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ നന്ദി പറഞ്ഞു.