*കിഡ് ഫൂട്ട് -

Schoolwiki സംരംഭത്തിൽ നിന്ന്
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

കിഡ് ഫൂട്ട് 2K16 ശ്രദ്ദേയമായി

ചെങ്കതിര്  വിരിയുന്ന ചെർപ്പുളശേരിയുടെ മണ്ണിൽ അനേകം സാമൂഹിക സാംസ്ക്കാരിക കായികരംഗങ്ങളിൽ ചരിത്രങ്ങൾ രചിച്ച് നിറശോഭയായി തിളങ്ങുന്ന കച്ചേരിക്കുന്നിൽ വീണ്ടുംപുതുചരിത്രങ്ങൾ ചരിത്രത്തിൻ കൽപ്പടവുകളിൽ കൊത്തി വെച്ചു കൊണ്ട്     കച്ചേരിക്കുന്ന് നോർത്ത്എ.എം.എൽ.പി സ്ക്കൂൾ സംഘടിച്ച ചെർപ്പുളശ്ശേരി ഉപജില്ലയിലെ എൽ.പി വിഭാഗം കുട്ടികളെപങ്കെടുപ്പിച്ച് കൊണ്ടുള്ള "കിഡ് ഫൂട്ട് 2K16 " ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു.

ഉപജില്ലാതലത്തിൽ ആദ്യമായാണ്

ഫുട്ബോൾ രംഗത് വളർന്നു വരുന്ന കുരുന്നു പ്രതിഭകൾക്ക് അവരുടെതായ കഴിവ്പുറത്തെടുക്കുവാനുള്ള അവസരമൊരുക്കുന്നത് . 18 ഓളം ടീമുകൾ പങ്കെടുത്ത വാശിയേറിയ രണ്ട്ദിവസങ്ങളിലായി നടന്ന ഫുട്ബോൾ മാമങ്കത്തിൽ എ.എം.എൽ.പി സ്ക്കൂൾ ചെർപ്പുളശ്ശേരി സൗത്ത്ജേതാക്കളായി. വളർന്നു വരുന്ന പുതു തലമുറയും ഫുട്ബോളിനെ നേഞ്ചേറ്റിയിട്ടുണ്ടെന്ന്ഓർമ്മിപ്പിക്കും വിധമുള്ള മിന്നും പ്രകടനമായിരുന്നു  കുരുന്നുകളുടേത് .

കുമ്മായ വരകളാൽ തീർത്ത ചതുര കളത്തിന് പുറത്ത് നിന്ന് തന്ത്രങ്ങൾ മെനഞ്ഞിരുന്ന അധ്യാപകരുടെ അവേശം കാണുമ്പോൾ തന്നെ തോന്നി പോകും കായികം രംഗം ഇവിടെ സുരക്ഷിതമാണെന്ന് .

കച്ചേരിക്കുന്നിന്റെ ഫുട്ബോൾ പെരുമ വിളിച്ചോതും വിധമായിരുന്നു നാട്ടുക്കാരുടെ സഹകരണവുംസഹായവും .

രണ്ട് ദിവസം കച്ചേരിക്കുന്നിലെ ഒരോ കുഞ്ഞുങ്ങളും , ചെറുപ്പക്കാരും, പ്രായം മറന്ന് കാരണവന്മാരും  അതിഥികളായി എത്തുന്ന ബാലതാരങ്ങളേ  വരവേറ്റ് അവർക്ക്  വേണ്ട പ്രോത്സാഹനവും പ്രചോതനങ്ങളും  തന്ത്രങ്ങളും മെനഞ്ഞ് കൊണ്ട്  ഗ്രൗണ്ടിനു പുറത്തുണ്ടായിരുന്നു.ആ കാഴ്ച്ച കണ്ണിനും മനസ്സിനും കുളിർമ ഏകുന്നതായിരുന്നു. പൂർണ്ണമായി വിജയിച്ചിട്ടുണ്ടെന്ന അവകാശം വാദം ഉന്നയിക്കുന്നില്ല. ടൂർണ്ണമെന്റിൽ പങ്കെടുത്ത മുഴുവൻ സ്ക്കൂളുകൾക്കും, മത്സരം ഭംഗിയായി നടത്താൻ സഹായിച്ച മറ്റുഅധ്യാപകർക്കും, സഹായഹസ്തവുമായി എത്തിയ വ്യാപാര സ്ഥാപനങ്ങൾക്കും ,സുമനസുകൾക്കും, നാട്ടിലെ കായിക പ്രേമികൾക്കും ,അതിഥികളെ സ്വീകരിക്കുന്നതിൽ മത്സരിച്ച വിദ്യാർത്ഥികൾക്കും എഴുതിയറിയിക്കാനാവാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു .

"https://schoolwiki.in/index.php?title=*കിഡ്_ഫൂട്ട്_-&oldid=2081968" എന്ന താളിൽനിന്ന് ശേഖരിച്ചത്