ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/മഞ്ഞക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ഞക്കിളി

മഞ്ഞക്കിളി എടാ മോനേ എഴുന്നേൽക്ക്,ഇന്ന് പരീക്ഷയുള്ളതാണ്. ഡാ... എഴുന്നേൽക്ക്. അമ്മയുടെ സൗര്യം തരാത്ത വിളികേട്ട് മനസ്സില്ലാമനസ്സോടെയാണ് ഞാൻ എഴുന്നേറ്റത്. അമ്മാ ......ചായ അമ്മ ചായയുമായെത്തി അനിയൻ എന്റെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് വിളിച്ചു.വാ ചേട്ടായി വാ എന്തിനാടാ? ചേട്ടായി വാ.. അവന്റെ നിർബന്ധം സഹിക്കാൻ പറ്റാതെ ഞാൻ അവന്റെ പിറകെ ചെന്നു. അവൻ ചത്തു കിടക്കുന്ന ഒരു മഞ്ഞക്കിളിയെ ചൂണ്ടിക്കാണിച്ചു. ഞാൻ കുനി‍‍ഞ്ഞ് അതിനെയൊന്ന് നന്നായി നോക്കി.പാവം ഒരു മഞ്ഞക്കിളി ജീവനറ്റു കിടക്കുന്നു.ചത്തിട്ട് അധിക നേരമായിട്ടില്ല. അതിന്റെ കണ്ണുകൾ ഒരു കുഞ്ഞിന്റെതു പോലെ നല്ല ഭംഗിയുള്ളതായിരുന്നു. ആ കണ്ണുകളിലെ വേദന എന്റെ ചിന്തയിലൂടെ ഒരു മിന്നൽ പിണർ പോലെ പാ‍‍ഞ്ഞ്പോയി. എന്റെ ചിന്തയെ ശല്യപെടുത്തി അമ്മ എന്റെ തോളിൽ തട്ടി വിളിച്ചു പറഞ്ഞു. എടാ നീ ഇതും നോക്കി നിൽക്കുകയാണൊ? ഇന്നു പരീക്ഷയുള്ളതാണ്. ഇതെന്താ ? ഓ! ഇതൊരു കിളിയല്ലെ.ഹൊ,ഇപ്പം കിളികളൊക്കെ ചത്തൊടുങ്ങുകയാണെല്ലൊ.കുറച്ചു നാൾ മുമ്പു വരെ ആമയായിരുന്നു,ഇപ്പോൾ കിളികളായോ. ഞാൻ പെട്ടന്ന് തന്നെ ഒരുങ്ങി ബസ്റ്റോപ്പിലേക്ക് നടന്നു.നടക്കുന്ന സമയത്തും ഞാൻ ആ കിളിയെപറ്റി ചിന്തിക്കുകയായിരുന്നു. പെട്ടെന്നാണ് ഞാൻ ദേവിയേ കണ്ടത്. ഞാൻ അവളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ഇന്നേക്ക് എട്ടു ദിവസമായി.ഇതുവരെ അവൾ മറുപടിയൊന്നും തന്നില്ല. അവൾ എന്നേ നോക്കി ചിരിച്ചു. ഒരു വല്ലാത്ത ചിരി.ഞാനും ചിരിക്കാൻ ശൃമിച്ചു. എന്നാൽ ആ മഞ്ഞക്കിളിയുടെ കുഞ്ഞിച്ചിറകുകൾ എന്റെ ചിരി വികൃതമാക്കി. കുറച്ചുകഴിഞ്ഞ് ബസ്സ് വന്നു. ഞാൻ കയറി. എനിക്ക് ആദ്യമായി സൈഡ് സീറ്റ് കിട്ടി.ഒരു ജേതാവിനെ പോലെ ഞാൻ ഇരുന്നു. പുറത്തേ കാഴ്ചകളിൽ വീണ്ടും ചത്ത് കിടക്കുന്ന ഒരു മഞ്ഞകിളി കടന്നു വന്നു. '’ എല്ലാത്തിനും ഇപ്പോൾ എന്തൊ രോഗമാണ്” എന്റെ അപ്പുറത്തിരുന്ന വൃ‍‍ദ്ധൻ അവശശബ്ദത്തൊടെ പറഞ്ഞു.ഞാൻ അദ്ദേഹത്തെ നോക്കി.80-85നോടടുത്ത് പ്രായം വരും.തീരെഅവശനാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും.എന്നിട്ടും തനിച്ച് ഈ തിരക്കിട്ട ബസ്സിൽ യാത്ര ചെയ്യുന്നു.അദ്ദേഹം പിന്നേയും പറഞ്ഞു. "എല്ലാത്തിനും ഇപ്പോൾ രോഗമാണ് മനുഷ്യൻ മാത്രം മതിയെന്നായി ലോകത്തില്. എല്ലാത്തിനേയും കൊണ്ടൊടുക്കുകയല്ലേ”.അവശതയാണെങ്കിലും ദൃഡസ്വരത്തിൽ വൃ‍‍ദ്ധൻ പറ‍‍ഞ്ഞു.എന്റെ സറ്റോപ്പെത്തി. ഞാൻ ഇറങ്ങി സ്കൂളിലേക്ക് നടക്കുന്ന വഴിയിൽ പരീക്ഷയ്ക്കായുള്ള ബെല്ലടിക്കുന്നത് ഞാൻ കേട്ടു. ഞാൻ ഒാടി. ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു എന്റെ ക്ലാസ്സ്. ഒാടി മുകളിലെത്തിയപ്പോൾ ഞാൻ വല്ലാതെ ക്ഷീണിച്ചു. എന്താ വിവേക് എല്ലാ ദിവസവും നീ താമസിച്ചാണെല്ലൊ വരുന്നത്.ടീച്ചർ ചോദിച്ചു.ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് കയറി. ടീച്ചർ ചോദ്യ പേപ്പർ തന്നു.ഞാൻ മൊത്തത്തിൽ ഒന്നു ഒാടിച്ചു നോക്കി. എല്ലാം എനിയ്ക്കറിയാവുന്നതാെണ്. പരീക്ഷ ഞാൻ വളരെ പെട്ടെന്ന് തന്നെ എഴുതിതീർന്നു.ഞാൻ പേപ്പർഎടുത്ത് ടീച്ചറിന്റെ അടുത്തുചെന്നു."എടാ പരീക്ഷ 12.30 വരെ.ഇപ്പോൾ 11.45 ആയിട്ടേയുള്ളു.നീ അവീടെ പോയിരിക്കൂ”.ഞാൻ വീണ്ടും എന്റെ സീറ്റിൽ പോയിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ആ കിളിയുടെ മുഖം തെളിഞ്ഞു വന്നു.ഞാൻ ഇതുപോലൊരു കിളിയെ എവിടെയോ കണ്ടിട്ടുണ്ട്.പക്ഷേ എവിടെയാണെന്നോർക്കുന്നില്ല. പെട്ടെന്ന് എനീയ്കോർമ്മവന്നു.അന്ന് ഞായറാഴ്ചയായിരുന്നു.ഞങ്ങൾ കുടുംബക്കാരുടെകൂടെ യാത്ര പോയ ദിവസം. അന്നും രാവിലെ ഞാൻ എഴുന്നേറ്റ് അമ്മയുമായി രാവിലെ തന്നെ എന്തിനോ വഴക്കുകൂടി.അച്ഛൻ വന്ന് പ്രശ്നം പരിഹരിച്ചു. പെട്ടെന്ന് ഞങ്ങൾക്കുപോകാനുളള വണ്ടിയുടെ ഹോണടി കേട്ടു.ഞങ്ങളെല്ലാവരും വണ്ടിയിൽ കയറി.പെട്ടെന്ന് വണ്ടിയിൽ പാട്ടിട്ടു.ഞങ്ങളെല്ലാവരും അതിനൊത്ത് ചുവടുപിടിച്ചു. കുറച്ചുനേരം കഴിഞ്ഞ് ഭക്ഷണം കഴിക്കുവാനായി വണ്ടി നിർത്തി.ഞങ്ങൾ ഭക്ഷണം കഴിച്ചു. ഞാൻ അവിടെയുണ്ടായിരുന്ന ഒരു കുന്നിൽകയറി ദൂരെ നോക്കി .ദൂരെയായിഎന്തോ നിന്ന് കത്തുന്നു.ഞാൻ അതിന്റെ അടുത്തേക്കോടി.എന്റെ പുറകെ ഉണ്ണിയും മാളുവും ഒാടി.അടുത്തെത്തിയപ്പോഴാണ് അത് ഒരു മരമാണെന്ന് മനസ്സിലായത്.ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്.ഒരു മഞ്ഞക്കിളി അകാശത്ത് വട്ടമിട്ടു പറക്കുന്നു.ആ മരത്തിനുളളിൽ നിന്ന് കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ആ മഞ്ഞക്കിളി അപ്രത്യക്ഷമായി.കുറച്ചു നേരം ഞങ്ങൾ അതു നോക്കി നിന്നു. കുറേ കഴിഞ്ഞ് ഞങ്ങളെ നോക്കി അച്ഛനും അമ്മാവനും അങ്ങോട്ടു വന്നു. പെട്ടന്നാണ് അച്ഛൻ അത് കാണിച്ചു തന്നത്. കത്തിച്ചാമ്പലായ കൂടിൻമേൽ വെന്ത്ചത്തുകിടക്കുന്ന മഞ്ഞക്കിളി.അച്ഛൻ ഒരു കൊമ്പുകൊണ്ട് മഞ്ഞക്കിളിയെ മാറ്റിയപ്പോൾ അതിന്റെ വെന്തചിറകിനടിയിൽ അതിന്റെ കുഞ്ഞുങ്ങളെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. അതാണ് അമ്മയുടെ സ്നേഹം.

ആകാശ് ആന്റണി
9 എ ഹോളി ഫാമിലി എച്ച് എസ്സ് എസ്സ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കഥ