കേരളം നൽകുന്ന മാർഗനിർദേശങ്ങൾ ഏക മനസ്സായി നമുക്കറ്റെടുത്തിടാം.
പുണ്യ പ്രവർത്തിയായതിനെ കരുതീടാം...
സഹജീവിയോടുള്ള കടമയായി കാത്തീടാം...
നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട ഭൂമിയിൽ നിന്നീ മഹാമാരി പോകുംവരെ...
അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കീടാം...
നന്മയുള്ള മനസുകൾ കാണുകിൽ പട്ടിണി പാവങ്ങളെ അറിയുകിൽ.
പുണ്യ പ്രവർത്തികൾ നന്മമനസുകൾ
എന്നുമുണ്ടായിരിക്കട്ട നാളുകൾക്കപ്പുറം.
കൈ കഴുകീടാം, മുഖം മറച്ചീടാം, മഹാമാരിയെ പൊരുതി തോല്പിക്കാം.
പുതിയൊരു നാടു നാം വാർതെടുക്കേണം...
പുതിയ തലമുറക്കിവിടെ ജീവിക്കുവാൻ..