അന്ന് ഹരമേറും കണികൊന്ന മാസത്തിൽ
വർണം വാരിവിതറിയ കേരള മണ്ണിൽ.തിരക്കിൽ ഓടി അകലുന്ന പകലുകൾ,
പ്രകൃതിയെ കാണാൻ നേരമില്ല നിമിഷങ്ങൾ.
ഇന്ന് പുതിയൊരു ക്വാറന്റൈൻ ലോകം, കിളികളുടെ കലപില നാദം മാത്രം.
തിരക്കിട്ട പകലില്ല, മങ്ങിയ വെളിച്ചത്തിൽ നുകരുന്ന ലഹരിയില്ല,
വാഹനഗർജ്ജനമൊന്നുമില്ല.
മൂകമീ നഗരം മഹാ നഗരം.
എങ്ങനെ ഈ മഹാമാരി മാറ്റണം എന്നൊരു ചിന്തകൾ മാത്രം നാട് എങ്ങും ഒഴുകുന്നു.
ലോകത്തെ വിഴുങ്ങിയ ഈ ദുരന്തം ഞങ്ങളിൽ നിന്ന് ഒഴിയാൻ കാത്തിരികാം. ഈശ്വര തുല്യരാം ആരോഗ്യ പ്രവർത്തകർക്കൊപ്പം ഐക്യത്തോടെ നിയമം പാലിക്കാo, ശുചിത്യം പാലിക്കാo, അകലം പാലിക്കാം, ആൾകൂട്ടം ഒഴിവാക്കി നിൽക്കാം ഒരുമിച്ച്.