ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/ ഭയം വേണ്ട ജാഗ്രത മതി
"ഭയം വേണ്ട ജാഗ്രത മതി" .
ലോകം മുഴുവന് കൊവിഡ് 19 ഭീതിയിലാണ്. ഭയം വേണ്ട ജാഗ്രത മതിയെന്ന് ആവര്ത്തിക്കുമ്പോഴും എവിടെയൊക്കെയോ നമ്മുടെ ഉള്ളില് ഭയം തളംക്കെട്ടി നില്പ്പുണ്ട്. ആശുപത്രികളില് നിന്ന് കാണാന് സുഖമുള്ള കാഴ്ചകള് അധികം ഉണ്ടാകാറില്ല. നിറംമങ്ങിയ ചുമരുകളും ഫിനോയിലിന്റെയും മറ്റും ഗന്ധവുമായി ആശുപത്രിയുടെ അന്തരീക്ഷം പരമാവധി ഒഴിവാക്കാനായിരിക്കും നാം ഓരോരുത്തരുടെയും ശ്രമം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില് തന്നെ പലരും ഡോക്ടറെ കാണില്ല. കണ്ടാല് ആശുപത്രിയിലേക്ക് വിട്ടാലോ എന്നാണ് ആശങ്ക. കോവിഡ് ഭീതി നിലനില്ക്കുന്ന സാഹചര്യത്തില് ഈ ചിന്തകളും ഈ മനോഭാവവും നാം മാറ്റിവെച്ചേ മതിയാകൂ. ആശുപത്രികളും ഐസലേഷന് വാര്ഡും തടവറയല്ല, ഒറ്റപ്പെടുത്തലുമല്ല. കരുതലിന്റെ, പ്രതിരോധത്തിന്റെ, സമര്പ്പണത്തിന്റെ കൂടാരങ്ങളാണ്. "ഭയമല്ല ജാഗ്രത തന്നെയാണ് വേണ്ടത്".......
|