സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം.......
![](/images/thumb/4/4b/Gups_indipendence.jpg/300px-Gups_indipendence.jpg)
![](/images/thumb/3/38/Gups_indipendence_Day.jpg/300px-Gups_indipendence_Day.jpg)
![](/images/thumb/b/b1/Rally_gups_ctr.jpg/300px-Rally_gups_ctr.jpg)
ചിറ്റൂർ ഗവൺമെൻറ് യുപി സ്കൂളിൽ 2022 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ വിപുലമായി തന്നെ ആചരിക്കുകയുണ്ടായി.സ്കൂളിലെ പിടിഎ പ്രസിഡണ്ടും ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി കെ ഷീജ k പതാകയുയർത്തി സ്വാതന്ത്രദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.വാർഡ് കൗൺസിലരായ ശ്രീമതി സുചിത്ര c,എസ് എം സി ചെയർമാൻ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ,ചിറ്റൂർ BPC, മുൻ അധ്യാപകർ ,വിദ്യാലയത്തിലെ അധ്യാപകർ വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾ തുടങ്ങിയ എല്ലാ സ്വതന്ത്രദിന ആഘോഷ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. വർണ്ണാഭമായ ഘോഷയാത്രയും സ്വാതന്ത്ര്യ സമര സേനാനികളെയും ഭാരത് മാതാവിനെയും ഓർമ്മപ്പെടുത്തുന്ന പ്രച്ഛന്നവേഷവും,തുടർന്ന് മധുരപലഹാര വിതരണവും കുട്ടികളുടെ വിവിധ പരിപാടികളുംനടക്കുകയുണ്ടായി തുടർന്ന് സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനറായ ശ്രീമതി സിനി ഈ പരിപാടിക്ക് നന്ദി പറഞ്ഞു.