സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/ *ഇനിയും എന്തിന് മനുഷ്യാ നീ*

*ഇനിയും എന്തിന് മനുഷ്യാ നീ*

ചുബനത്താൽമാറോട്
ചേർക്കേണ്ട പ്രകൃതിയെ
കൂർത്ത നഖങ്ങളാൽ
കുത്തിക്കീറുന്നതെന്തേ
മനുഷ്യാ നീ!
പിന്നെ അവളെങ്ങനെ
നിന്നെ
വേദനിപ്പിക്കാതിരിക്കും
അവൾ നിന്നെ മാറോട്
ചേർക്കുമ്പോൾ നീയെന്തേ
വീണ്ടും വീണ്ടും അവളെ
ചീന്തിപ്പറിക്കുന്നു?
അവളുടെ കണ്ണുനീർ പ്രളയമായി നിന്നെ അപഹരിച്ചു
എന്നിട്ടും നീയെന്തേ
തിരിച്ചറിവില്ലാതാവുന്നു.
അവളുടെ നേത്രങ്ങൾ നീ പറിച്ചെടുക്കുമ്പോഴും
അന്ധയായ അവൾ നിന്നെ സ്നേഹിച്ചു.
എന്നിട്ടും മനുഷ്യാ നീയെന്തിന്
ഈ പ്രകൃതിയെ വേദനിപ്പിക്കുന്നു.
 

ആൻവിയ ഗ്രെയ്റ്റ്
7 B സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത